ധന്യമീ യാത്ര

എസ്. മുഹമ്മദ് അസ‌്ലം | Saturday 26 January 2019 12:59 AM IST

agasthyarkoodam-

​പച്ച​പ​ട്ടു​ ​ചു​റ്റി​നി​ൽ​ക്കു​ന്ന​ ​ചെ​ങ്കു​ത്താ​യ​ ​അ​ഗ​സ്‌​ത്യ​മ​ല​നി​ര​ക​ൾ,​ ​ഏ​തു​ ​മാ​ന്ത്രി​ക​നെ​യും​ ​ആ​വാ​ഹി​ച്ച് ​ ത​ന്നി​ലേ​ക്ക് ​ അ​ലി​യി​ക്കു​ന്ന​ ​യ​ക്ഷി​യെ​പ്പോ​ലെ​ ​ഒ​രു​ങ്ങി​നി​ൽ​ക്കു​ന്ന​ ​ഇ​വ​ളു​ടെ​ ​മാ​സ്‌​മ​രി​ക​ ​സൗ​ന്ദ​ര്യം​ ​ക​ണ്ട് ​മ​തി​മ​റ​ക്കാ​ത്ത​ ​ഒ​രു​ ​യാ​ത്രി​ക​ൻ​ ​പോ​ലു​മു​ണ്ടാ​കി​ല്ല.​ ​സൂ​ര്യ​പ്ര​കാ​ശ​ത്തി​ന്റെ​ ​ക​ണി​ക​യെ​പ്പോ​ലും​ ​ ക​ട​ത്തി​വി​ട്ട് ​ത​ന്റെ​ ​മ​ണ്ണി​നെ​ ​അ​ശു​ദ്ധ​മാ​ക്കി​ല്ലെ​ന്ന​ ​പ്ര​തി​ജ്ഞ​യോ​ടെ,​ ​പ​ട​ർ​ന്ന് ​പ​ന്ത​ലി​ച്ച് ​പ​ര​സ്‌​പ​രം​ ​ത​ണ​ലാ​യി​ ​ത​മ്മി​ല​ലി​ഞ്ഞ​ ​വ​ട​വൃ​ക്ഷ​ങ്ങ​ൾ.​ ​പി​രി​യാ​ൻ​ ​ആ​ഗ്ര​ഹി​ക്കാ​ത്ത​ ​പ്ര​ണ​യി​താ​ക്ക​ളെ​ ​ഓ​ർ​മ്മി​പ്പി​ക്കും​ വിധം ​ചു​റ്റി​പ്പി​ടി​ച്ച് ​ ഒ​ന്നി​നൊ​ന്നി​ൽ​ ​ചേ​ർ​ന്നു​ ​നി​ൽ​ക്കു​ന്ന​ ​കാ​ട്ടു​വ​ള്ളി​ക​ൾ.​ ​ചീ​വി​ടി​ന്റേ​യും​ ​കാ​ട്ടു​കി​ളി​ക​ളു​ടെ​യും​ ​ശ​ബ്‌​ദം​ ​പോ​ലും​ ​പ്ര​കൃ​തി​യി​ൽ​ ​നി​ന്നു​ള്ള​ ​സം​ഗീ​ത​മാ​യി​ ​നി​റ​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ ​അ​ഗ​സ്‌​ത്യ​മ​ല​യു​ടെ​ ​മ​ടി​ത്ത​ട്ടി​ൽ​ ​നി​ൽ​ക്കു​മ്പോ​ൾ​ ​ഒ​രി​ക്ക​ൽ​ ​പോ​ലും​ ​ധ​ന്യ​യ്‌​ക്ക് ​പേ​ടി​ ​തോ​ന്നി​യി​ല്ല.​ ​ഒ​ട്ടേ​റെ​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​സ്ത്രീ​ക​ൾ​ക്കും​ ​ഇ​വി​ടേ​ക്ക് ​ പ്ര​വേ​ശ​ന​മാ​കാ​മെ​ന്ന​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​യ്​​ക്ക് ​ശേ​ഷം​ ​അ​ഗ​സ്‌​ത്യ​ന്റെ​ ​ മ​ണ്ണി​ൽ​ ​കാ​ലു​കു​ത്തി​യ​ 2012​ ​ഐ.​എ.​എ​സ് ​ബാ​ച്ചു​കാ​രി​യും​ ​പ്ര​തി​രോ​ധ​ ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​ധ​ന്യാ​സ​ന​ൽ​ ​ത​ന്റെ​ ​വി​സ്‌​മ​യി​പ്പി​ക്കു​ന്ന​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​പ​ങ്കു​വ​യ്​​ക്കു​ന്നു.

അ​രി​കു​വ​ൽ​ക്ക​രി​ക്ക​പ്പെ​ടു​ന്ന​ ​പെ​ൺ​മ​യി​ൽ​ ​നി​ന്ന് ​ത​ന്റെ​ ​സ​ഞ്ചാ​ര​ ​സ്വാ​ത​ന്ത്ര്യ​മ​ട​ക്ക​മു​ള്ള​ ​ അ​വ​കാ​ശ​ങ്ങ​ളെ​ ​ ആ​ലിം​ഗ​നം​ ​ചെ​യ്യാ​ൻ​ ​ഒ​രു​ ​കൂ​ട്ടം​ ​പെ​ണ്ണു​ങ്ങ​ൾ​ ​ന​ട​ത്തി​യ​ ​സ​മ​ര​ ​വി​ജ​യ​ത്തി​ന്റെ​ ​കൊ​ടു​മു​ടി​യി​ലേ​ക്ക് ​കാ​ൽ​വ​യ്​​ക്കാ​ൻ​ ​എ​ത്തു​ന്ന​ ​ആ​ദ്യ​ ​വ​നി​ത​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ധ​ന്യ​യു​ടെ​ ​അ​ഗ​സ്‌​ത്യാ​ർ​കൂ​ട​ ​യാ​ത്ര​ ​ഏ​റെ​ ​മാ​ദ്ധ്യ​മ​ ​ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.​ ​ജീ​വി​ത​ത്തി​ലെ​ ​എ​ല്ലാ​ ​പ്ര​തി​ബ​ന്ധ​ങ്ങ​ളോ​ടും​ ​നേ​ർ​ക്കു​നേ​രെ​ ​പ​ട​വെ​ട്ടി​ ​പോ​രാ​ടി​ ​ഇ​തു​വ​രെ​ ​എ​ത്തി​യ​ ​ധ​ന്യ​യ്‌​ക്ക് ​മു​ന്നി​ൽ​ ​വെ​ല്ലു​വി​ളി​ ​ഉ​യ​ർ​ത്തി​ ​നി​ൽ​ക്കു​ന്ന​ ​മ​ല​ക​ളോ​ ​കാ​ടോ​ ​ഒ​ന്നും​ ​പ്ര​തി​സ​ന്ധി​യാ​യി​ ​തോ​ന്നി​യ​തേ​യി​ല്ല.​ ​ഓ​രോ​ ​ദു​ർ​ഘ​ട​​ ​ഘ​ട്ട​ങ്ങ​ളേ​യും​ ​വെ​ല്ലു​വി​ളി​ച്ച് ​കൊ​ണ്ട് ​ഒ​റ്റ​യ്​​ക്ക് ​ത​ന്നെ​യാ​ണ് ​മു​ന്നോ​ട്ട് ​ന​ട​ന്ന് ​ല​ക്ഷ്യം​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​കൗ​തു​ങ്ങ​ൾ​ ​മാ​ത്രം​ ​നി​റ​ച്ച​ ​മാ​ന്ത്രി​ക​കു​ട​മാ​യ​ ​അ​ഗ​സ്‌ത്യാ​ർ​കൂ​ട​ത്തി​ലേ​ക്കു​ള്ള​ ​യാ​ത്ര​യെ​യും​ ​അ​തേ​ ​മ​ന​സോ​ടെ​യാ​ണ് ​സ​മീ​പി​ച്ച​തെ​ന്ന് ​ധ​ന്യ​ ​പ​റ​യു​ന്നു.

യാ​ത്ര​ക​ൾ​ ​പു​സ്ത​കം​ ​പോ​ലെ​യാ​ണ്.​ ​ഓ​രോ​ ​പു​സ്‌​ത​ക​ത്തി​നും​ ഓ​രോ​രോ​ ​വാ​യ​നാ​നു​ഭ​വ​മാ​ണ്.​ ​പു​സ്​​ത​ക​ങ്ങ​ളു​ടെ​ ​സ​ഹ​യാ​ത്രി​ക​യാ​യ​ ​ധ​ന്യ​യ്‌​ക്ക് ​യാ​ത്ര​ക​ൾ​ ​പു​തി​യ​ ​കാ​ര്യ​മ​ല്ല.​ ​ഹി​മാ​ല​യ​ൻ​ ​മ​ല​നി​ര​ക​ളി​ലെ​ ​കി​ഴ​ക്ക​ൻ​ ​കാ​റ​ക്കോ​റ​ത്തി​ലെ​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ര​ത്തി​ലു​ള്ള​ ​സൈ​നി​ക​ ​ബേ​സ് ​ക്യാ​മ്പാ​യ​ ​സി​യാ​ചി​ൻ​ ​മ​ല​നി​ര​ക​ൾ.​ ​അ​തി​ശൈ​ത്യം​ ​മൂ​ലം​ ​പേ​രി​നു​ ​പോ​ലും​ ​മ​നു​ഷ്യ​വാ​സ​മി​ല്ലാ​ത്ത​ ​സ്ഥ​ല​മാ​ണ​ത്.​ ​സി​യാ​ചി​ൻ​ ​പോ​ലും​ ​ക​യ​റി​ ​ഇ​റ​ങ്ങി​യ​ ​ധ​ന്യ​യ്​​ക്ക് ​അ​ഗ​സ്‌​ത്യാ​ർ​കൂ​ട​ ​യാ​ത്ര​ ​ഒ​രു​ ​ചോ​ദ്യ​ചി​ഹ്ന​മാ​യി​രു​ന്നി​ല്ല​ ​എ​ന്ന​താ​ണ് ​സ​ത്യം.

യാ​ത്ര​യ്‌​ക്കാ​യി​ ​നേ​ര​ത്തെ​ ​നി​ശ്ച​യി​ക്ക​പ്പെ​ട്ട​ ​പ്ര​കാ​രം​ ​രാ​വി​ലെ​ ​ഏ​ഴ് ​മ​ണി​ക്ക് ​ബോ​ണ​ക്കാ​ട്ടെ​ ​വ​നം​ ​വ​കു​പ്പി​ന്റെ​ ​ഓ​ഫീ​സി​ൽ​ ​സം​ഘാം​ഗ​മാ​യ​ ​മൃ​ദു​ലി​നൊ​പ്പ​മാ​ണ് ​ധ​ന്യ​ ​എ​ത്തി​യ​ത്.​ ​കാ​ടി​നു​ള്ളി​ൽ​ ​വി​ശ​പ്പി​നേ​യും​ ​ത​ണു​പ്പി​നേ​യും​ ​ചെ​റു​ക്കാ​ൻ​ ​സ​ർ​വ്വ​സ​ന്നാ​ഹ​വു​മൊ​രു​ക്കി​യ​ ​പ​ത്ത് ​കി​ലോ​ ​ഭാ​ര​മു​ള്ള​ ​ബാ​ഗു​മു​ണ്ട്.​ ​ഓ​ൺ​ലൈ​നാ​യി​ ​ബു​ക്ക് ​ചെ​യ്യു​മ്പോ​ൾ​ ​ല​ഭി​ക്കു​ന്ന​ ​ര​സീ​ത് ​കൗ​ണ്ട​റി​ൽ​ ​ഏ​ൽ​പ്പി​ച്ച് ​ കൂ​ടെ​യു​ള്ള​ ​സ​ത്യ​വാ​ങ്മൂ​ലം​ ​ഒ​പ്പി​ട്ട് ​ന​ൽ​കു​ക​യാ​ണ് ​ ആ​ദ്യ​ ​ഘ​ട്ടം.​ ​അതിൽ ഒ​പ്പി​ട്ട് ​ന​ൽ​കു​മ്പോ​ൾ​ ​അ​തി​ലെ​ ​ഒ​രു​ ​വാ​ച​ക​ത്തി​ൽ​ ​ധ​ന്യ​യു​ടെ​ ​ക​ണ്ണു​ട​ക്കി.​ ​'​യാ​ത്ര​യി​ൽ​ ​സം​ഭ​വി​ക്കു​ന്ന​ ​അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് ​പൂ​ർ​ണ​ബോ​ദ്ധ്യ​മു​ണ്ടെ​ന്നും​ ​അ​ങ്ങ​നെ​ ​എ​ന്തെ​ങ്കി​ലും​ ​സം​ഭ​വി​ച്ചാ​ൽ​ ​ വ​നം​വ​കു​പ്പി​ന് ​ ഉ​ത്ത​ര​വാ​ദി​ത്വം​ ​ഇ​ല്ല​"​ ​എ​ന്നുമായി​രു​ന്നു​ ​വാ​ച​കം.​ ​ആ​ ​വാ​ക്കു​ക​ൾ​ ​പേ​ടി​യ​ല്ല​ ​സ​മ്മാ​നി​ച്ച​ത്,​ ​മ​റി​ച്ച് ​അ​ങ്ങ​നെ​ ​ഒ​രു​ ​ചി​ന്ത​ ​ത​ന്നെ​ ​യാ​ത്ര​യെ​ ​കൂ​ടു​ത​ൽ​ ​ത്രി​ല്ല​ടി​പ്പി​ച്ചു​വെ​ന്ന​താ​ണ് ​ധ​ന്യ​​യു​ടെ​ ​അ​നു​ഭ​വം.​ ​ശ​ബ​രി​മ​ല​യി​ലെ​ ​യു​വ​തീ​ ​പ്ര​വേ​ശ​നം​ ​വി​വാ​ദം​ ​തു​ട​രു​ന്ന​ ​സാ​ഹ​ച​ര്യ​മാ​യ​തി​നാ​ലാ​ക​ണം​ ​മാ​ദ്ധ്യ​മ​ങ്ങ​ളു​ടെ​ ​നീ​ണ്ട​ ​നി​ര​ ​ത​ന്നെ​യു​ണ്ടാ​യി​രു​ന്നു​ ​ധ​ന്യ​യു​ടെ​ ​യാ​ത്ര​യ്‌​ക്ക് ​ഫ്ളാ​ഗ് ​ഓ​ഫ് ​ന​ൽ​കാ​ൻ.​ ​ഏ​താ​ണ്ട് ​എ​ട്ട​ര​യോ​ടെ​ ​ഔ​ദ്യോ​ഗി​ക​ ​ഉ​ദ്ഘാ​ട​ന​ത്തി​ന് ​ശേ​ഷം​ ​ബോ​ണ​ക്കാ​ടു​ള്ള​ ​വ​നം​വ​കു​പ്പി​ന്റെ​ ​കാ​ന്റീ​നി​ൽ​ ​നി​ന്ന് ​ഊ​ണും​ ​വാ​ങ്ങി​ ​യാ​ത്ര​ ​തു​ട​ങ്ങി.

'​ഏ​തൊ​രു​ ​യാ​ത്ര​യും​ ​തു​ട​ങ്ങു​ന്ന​ത് ​തു​ട​ക്കക്കാ​ര​ന്റെ ​ ​ഭാ​ഗ്യ​ത്തോ​ടെ​യാ​ണ്,​ ​അ​വ​സാ​നം​ ​ജേ​താ​വി​ന്റെ​ ​ക​ണ​ക്കി​ലെ​ ​ ക​ഠി​ന​ ​പ​രീ​ക്ഷ​ണ​ത്തോ​ടെ​യും​"പൗ​ലോ​ ​കൊ​യ്‌​​​ലോ​ ​ആ​ൽ​ക്കെ​മി​സ്​​റ്റി​ലെ​ഴു​തി​യ​ ​വാ​ച​ക​ങ്ങ​ൾ.​ ​ അ​ഗ​സ്‌​ത്യ​ൻ​ ​ത​നി​ക്കാ​യി​ ​ഒ​രു​ക്കി​ ​വ​ച്ചി​രി​ക്കു​ന്ന​ ​ക​ഠി​ന​പ​രീ​ക്ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ന്നും​ ​ആ​ലോ​ചി​ക്കാ​തെ​ ​തു​ട​ക്ക​ക്കാ​ര​ന്റെ​ ​ഭാ​ഗ്യ​ത്തി​ൽ​ ​ച​വി​ട്ടി​ ​യാ​ത്ര​ ​തു​ട​ങ്ങി.​ ​ഒ​പ്പം​ 20​ ​പേ​രും​ ​മൂ​ന്ന് ​വ​നം​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ചി​ല​ ​ഗൈ​ഡു​മാ​രും.​ ​നാ​ട്ടി​ൻ​പു​റ​ ​പാ​ത​ക​ളെ​ ​അ​നു​സ്‌​മ​രി​പ്പി​ച്ച യാ​ത്ര​ ​പി​ന്നി​ട്ട​പ്പോ​ൾ​ ​വ​ഴി​യു​ടെ​യും​ ​കാ​ടി​ന്റെ​യും​ ​രൂ​പം​ ​ മാ​റി​ ​മാ​റി​ ​വ​ന്നു.​ ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ ​സം​ഘാം​ഗ​ങ്ങ​ൾ​ ​പ​ല​വ​ഴി​യാ​യി​ ​പി​രി​ഞ്ഞു.​ ​ചി​ല​ർ​ ​ഏ​റെ​ ​മു​ന്നി​ലെ​ത്തി.​ ​യാ​ത്ര​യി​ൽ​ ​ത​ള​ർ​ന്ന​വ​ർ​ ​എ​വി​ടെ​യൊ​ക്കെ​യോ​ ​ഇ​രു​ന്ന് ​ക്ഷീ​ണം​ ​മാ​റ്റി​ക്കൊ​ണ്ടി​രു​ന്നു.​ ​കാ​ട് ​കൂ​ടു​ത​ൽ​ ​കൂ​ടു​ത​ൽ​ ​ത​നി​നി​റം​ ​പു​റ​ത്തെ​ടു​ത്തു​കൊ​ണ്ടി​രു​ന്നു.​ ​ ആ​ ​കാ​ട്ടു​വ​ഴി​ ​അ​വ​സാ​നി​ച്ച​ത് ​തു​ള്ളി​ക്കു​തി​ച്ചൊ​ഴു​കു​ന്ന​ ​ക​ര​മ​ന​യാ​റ്റി​ലാ​ണ്.​ ​​​ത​ള​ർ​ന്ന​ ​ഞ​ര​മ്പു​ക​ളി​ലേ​ക്ക് ​ ല​ഹ​രി​ ​പ​ട​ർ​ത്തും​ ​വി​ധം​ ​വീ​ര്യ​മു​ള്ള​ ​കാ​ട്ടാ​റി​ന്റെ​ ​ത​ണു​പ്പും​ ​ഭം​ഗി​യും​ ​സി​ര​ക​ളി​ൽ​ ​ഊ​ർ​ജ​മാ​യി​ ​വ​ന്നു​പൊ​തി​ഞ്ഞു.​ ​കാ​ട്ടു​കൂ​വ​യു​ടെ ​ ​ഇ​ല​യി​ൽ​ ​പൊ​തി​ഞ്ഞ​ ​ഉ​പ്പു​മാ​വും​ ​പ​പ്പ​ട​വും​ ​അ​ക​ത്താ​ക്കി.​ ​ഭ​ക്ഷ​ണ​ത്തി​ന് ​ ഇ​തു​വ​രെ​ ​അ​നു​ഭ​വി​ച്ചി​ട്ടി​ല്ലാ​ത്ത​ ​ഒ​രു​ ​രു​ചി​ ​തോ​ന്നി​യെ​ന്ന​ത് ​ നേ​ര്.​ ​കാ​പ്പി​കു​ടി​ ​ക​ഴി​​​ഞ്ഞ​പ്പോ​ൾ​ ​കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ ​കു​പ്പി​വെ​ള്ളം​ ​കാ​ലി.​ ​ഇ​നി​ ​കാ​ട്ട​രു​വി​ക​ളി​ലെ​ ​വെ​ള്ളം​ ​ത​ന്നെ​ ​ശ​ര​ണം.​ ​അ​രു​വി​യി​ലെ​ ​വെ​ള്ള​മെ​ടു​ക്കാ​ൻ​ ​ മ​ടി​ച്ചു​ ​നി​ന്ന​ ​ധ​ന്യ​യോ​ട് ​സ​ഹ​യാ​ത്രി​ക​ർ​ ​പ​റ​ഞ്ഞു​ ​'​'​ഒ​രു​ ​മ​ടി​യും​ ​വി​ചാ​രി​ക്കേ​ണ്ട​ ​വെ​ള്ള​മെ​ടു​ത്തോ...​ ​

മുഴുവനും മി​ന​റ​ൽ​സാ​.""​ ​ആ​യു​ർ​വേ​ദ​ത്തി​ൽ​ ​ മ​രു​ന്നു​ക​ൾ​ക്കാ​യി​ ​ ഉ​പ​യോ​ഗി​ക്കു​ന്ന​ 2000​ത്തോ​ളം​ ​മ​രു​ന്നു​ ​ചെ​ടി​ക​ളു​ടെ​ ​ആ​വാ​സ​മേ​ഖ​ല​യാ​യ​ ​അ​ഗ​സ്‌​ത്യ​കൂ​ട​ത്തി​ന്റെ​ ​മ​ടി​ത്ത​ട്ടി​ൽ​ ​നി​ന്ന് ​ഒ​ഴു​കി​ ​വ​രു​ന്ന​ ​ക​ര​മ​ന​യാ​റി​ലെ​ ​ തെ​ളി​നീ​രെ​ന്ന​ ​അ​മൃ​ത്.​ ​യാ​ത്ര​ ​തു​ട​ർ​ന്നു.​ ​ഇ​ട​യ്‌​ക്കെ​പ്പ​ഴോ​ ​ ഉ​ച്ച​ഭ​ക്ഷ​ണം.​ ​ഏ​ഴ് ​കി​ലോ​ ​മീ​റ്റ​റോ​ളം​ ​പി​ന്നി​ട്ടി​രി​ക്കു​ന്നു​വെ​ന്ന് ​ക​യ്യി​ലെ​ ​ഹെ​ൽ​ത്ത് ​ബാ​ൻ​ഡി​ൽ​ ​നോ​ക്കി​യ​പ്പോ​ൾ​ ​മ​ന​സി​ലാ​യി.​ ​യാ​ത്ര​യു​ടെ​ ​സു​ഗ​മ​മാ​യ​ ​ഘ​ട്ടം​ ​ അ​ട്ട​യാ​ർ​ ​പി​ന്നി​ട്ട​പ്പോ​ൾ​ ​ക​ഴി​ഞ്ഞി​രി​ക്കു​ന്നു.​ ​ഇ​നി​ ​പു​ൽ​മേ​ടാ​ണ്.​ ​മ​ര​ങ്ങ​ൾ​ ​പേ​രി​നു​പോ​ലു​മി​ല്ലാ​ത്ത​തി​നാ​ൽ​ ​സൂ​ര്യ​ൻ​ ​ഉ​ച്ചി​യി​ൽ​ ​ത​ന്നെ​ ​സം​ഹാ​ര​മാ​ടു​ന്നു.​ ​ പ്ര​ണ​യ​ത്തി​ന്റെ​ ​വി​ള​നി​ല​മെ​ന്ന് ​ ക​വി​ക​ൾ​ ​വാ​ഴ്‌​ത്തി​പാ​ടി​യ​ ​പു​ൽ​മേ​ടാ​ണോ​ ​ഇ​തെ​ന്ന് ​തോ​ന്നി​യാ​ലും​ ​അ​ത്ഭു​ത​മി​ല്ല.​ ​എ​ത്ര​ദൂ​രം​ ​അ​ങ്ങ​നെ​ ​ന​ട​ന്നു​വെ​ന്ന് ​അ​റി​യി​ല്ല.​ ​ഓ​രോ​ ​ചു​വ​ട് ​വ​യ്​​ക്കു​മ്പോ​ഴും​ ​വ​ന്നു​പൊ​തി​യു​ന്ന​ ​ശു​ദ്ധ​വാ​യു​ ​പു​ത്ത​ൻ​ ​ഊ​ർ​ജം​ ​പ​ക​ർ​ന്ന് ​ത​ന്നു.​ ​പു​ൽ​മേ​ടി​ന്റെ​ ​രൗ​ദ്ര​ത​ ​കു​റ​ഞ്ഞെ​ന്ന് ​തോ​ന്നി​യ​പ്പോ​ൾ​ ​മാ​ത്ര​മാ​ണ് ​വ​ഴി​യ​രി​കി​ൽ​ ​ഇ​രു​ന്ന​ത്.​ ​ഇ​പ്പോ​ഴു​ള്ള​ ​സ്ഥ​ലം​ ​ഏ​ഴു​ ​ മു​ടു​ക്കാ​ണെ​ന്ന് ​യാ​ത്രി​ക​രി​ൽ​ ​ ആ​രോ​ ​പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.​ ​ചെ​ങ്കു​ത്താ​യ​ ​ക​യ​റ്റ​ങ്ങ​ളും​ ​ ത​ണ​ൽ​ ​മ​ര​ങ്ങ​ൽ​ ​നി​ഴ​ൽ​ ​വി​രി​ക്കാ​ത്ത​ ​ വ​ഴി​ക​ളു​മു​ള്ള​ ​മൊ​ട്ട​മ​ല​ക​ൾ.

ഇ​നി​യാ​ണ് ​ശ​രി​യാ​യ​ ​പ​രീ​ക്ഷ​ണ​ഘ​ട്ടം.​ ​മു​ട്ടി​ടി​ച്ചാ​ൻ​ ​പാ​റ.​ ​പേ​ര് ​പോ​ലെ​ ​ത​ന്നെ​ ​ശ​രി​ക്കും ​ ​മു​ട്ട് ​നെ​ഞ്ചി​ലി​ടി​ക്കു​ന്ന​ ​രീ​തി​യി​ലു​ള്ള​ ​അ​തി​ക​ഠി​ന​മാ​യ​ ​ക​യ​റ്റം.​ ​ഓ​രോ​ ​ചു​വ​ടും​ ​വ​ക്കു​മ്പോ​ൾ​ ​ശ​രീ​ര​ത്തി​ലെ​ ​ഊ​ർ​ജ്ജം​ ​പ​തി​യെ​ ​ചോ​ർ​ന്ന് ​പോ​കും.​ ​പ​തു​ക്കെ​ ​സ​മ​യ​മെ​ടു​ത്ത് ​ക​യ​റി​യാ​ൽ​ ​ മ​തി​യെ​ന്ന​ ​സ​ഹ​യാ​ത്രി​ക​രു​ടെ​ ​ഉ​പ​ദേ​ശം​ ​പരിഗണിച്ച് ​കൊണ്ടുതന്നെ പ​തു​ക്കെ​ ​ക​യ​റി.​ ​ക​ഷ്​​ടി​ച്ച് ​ഒ​രു​ ​കി​ലോ​ ​മീ​റ്റ​റോ​ളം​ ​പി​ന്നി​ട്ടാ​ൽ​ ​ആ​ദ്യ​ത്തെ​ ​ല​ക്ഷ്യ​സ്ഥാ​ന​മാ​യ​ ​അ​തി​രു​മ​ല​യി​ലെ​ ​ബേ​സ് ​ക്യാ​മ്പാ​ണ്.​ ​ക​ട​യ​റ്റ് ​വീ​ണ് ​കി​ട​ക്കു​ന്ന​ ​മ​ര​ങ്ങ​ളെ​ ​മ​റി​ക​ട​ന്ന് ​മു​ന്നോ​ട്ട്.​ ​ഗ​ത​കാ​ലം​ ​അ​യ​വി​റ​ക്കി​ ​നി​ൽ​ക്കു​ന്ന​ ​തീ​ണ്ട​പ്പെ​ട്ട​ ​ഒ​രു​ ​കാ​വും​ ​ക​ണ്ട് ​ബേ​സ് ​ക്യാ​മ്പി​ൽ​ ​വി​ശ്ര​മം.

അ​ഗ​സ്‌​ത്യാ​ർ​കൂ​ട​മെ​ന്ന​ ​ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള​ ​ആ​ദ്യ​ഘ​ട്ടം​ ​വി​ജ​യ​ക​ര​മാ​യി​ ​പൂ​ർ​ത്തി​യാ​ക്കി.​ ​തെ​ല്ലൊ​ന്നു​മ​ല്ല​ ​അ​ഭി​മാ​നം​ ​തോ​ന്നി​യ​ത്.​ ​നൂ​റോ​ളം​ ​പു​രു​ഷ​ന്മാ​ർ​ക്കി​ട​യി​ൽ​ ​സ്ത്രീ​യാ​യി​ ​താ​നൊ​രാ​ൾ​ ​മാ​ത്രം​. ​കാ​ട്ടി​നു​ള്ളി​ലെ​ന്ന​ ​ചി​ന്ത​ ​ഒ​രി​ക്ക​ൽ​ ​പോ​ലും​ ​പേ​ടി​പ്പി​ച്ചി​ല്ല.​ ​യാ​ത്ര​ ​പു​റ​പ്പെ​ടു​ന്ന​തി​ന് ​മു​മ്പ് ​എ​ത്ര​യോ​ ​ആ​ളു​ക​ൾ​ ​പി​ന്തി​രി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ചു.​ ​ആ​ണു​ങ്ങ​ളു​ടെ​ ​കൂ​ടെ​ ​ഒ​റ്റ​യ്‌​ക്ക് ​താ​മ​സി​ച്ചാ​ൽ​ ​അ​വ​ർ​ ​പീ​ഡി​പ്പി​ക്കി​ല്ലേ​ ​എ​ന്ന​ ​ചോ​ദ്യ​മാ​യി​രു​ന്നു​ ​കൂ​ടു​ത​ൽ.​ ​നൂ​റു​പേ​രും​ ​ഒ​രു​മി​ച്ച് ​പീ​ഡി​പ്പി​ക്കി​ല്ല​ല്ലോ​ ​എ​ന്ന് ​മ​റു​ ​ചോ​ദ്യ​മെ​റി​ഞ്ഞ​പ്പോ​ൾ​ ​ര​ണ്ടു​ ​പേ​ർ​ ​പീ​ഡി​പ്പി​ക്കു​മ്പോ​ൾ​ 98​ ​പേ​ർ​ ​നോ​ക്കി​നി​ന്നാ​ലും​ ​മ​തി​യ​ല്ലോ​ ​എ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.​ ​കാ​ന്റീ​നി​ൽ​ ​വൈ​കി​ട്ട് ​ക​ട്ട​ൻ​ ​ചാ​യ​യും​ ​ക​ട്ട​ൻ​ ​കാ​പ്പി​ ​മാ​ത്രം.​ ​ശേ​ഷം​ ​ന​ല്ല​ ​ര​സി​ക​ൻ​ ​ ക​ഞ്ഞി​യും​ ​കു​ടി​ച്ച് ​ ​ മ​രം​കോ​ച്ചു​ന്ന​ ​ത​ണു​പ്പി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ടാ​ൻ​ ​സ്ലീ​പ്പിം​ഗ് ​ബാ​ഗി​ലേ​ക്ക് ​ഇ​ഴ​ഞ്ഞ് ​ക​യ​റി​ ​നാ​ള​ത്തെ​ ​യാ​ത്ര​ ​സ്വ​പ്‌​നം​ ​ക​ണ്ട് ​സു​ഖ​മാ​യി​ ​ഉ​റ​ങ്ങി.​ ​അ​തി​രു​മ​ല​യി​ലെ​ ​ക്യാ​മ്പി​ൽ​ ​നി​ന്ന് ​ ഉ​പ്പു​മാ​വ് ​അ​ട​ങ്ങി​യ​ ​പൊ​തി​യു​മാ​യി​ ​ആ​റ​ര​ ​കി​ലോ​മീ​റ്റ​ർ​ ​താ​ണ്ടേ​ണ്ട​ ​ര​ണ്ടാം​ ​ദി​വ​സ​ത്തെ​ ​യാ​ത്ര.​ ​കാ​ടും​ ​മ​നു​ഷ്യ​നും​ ​ത​മ്മി​ൽ​ ​അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ ​ മ​ല്ലി​ട്ട് ​മു​ന്നോ​ട്ട് ​നീ​ങ്ങി.​ ​കാ​ട് ​ഊ​ർ​ജം​ ​വ​ലി​ച്ചെ​ടു​ത്ത് ​കൊ​ണ്ടേ​യി​രു​ന്നു.​ ​യാ​ത്ര​യു​ടെ​ ​ആ​ദ്യ​ ​ല​ക്ഷ്യം​ ​പൊ​ങ്കാ​ല​പ്പാ​റ​യാ​യി​രു​ന്നു.​ ​സ്ത്രീ​ക​ൾ​ക്ക് ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ച്ചി​രു​ന്ന​ത് ​ ഇ​വി​ടെ​ ​വ​രെ​ ​മാ​ത്ര​മാ​ണ്.​ ​മ​​​ഞ്ഞ് ​വ​ഴി​ക്കി​രു​വ​ശ​വും​ ​ഒ​രു​ക്ക​ങ്ങ​ളു​മാ​യി​ ​കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ ​എ.​സി​ ​കാ​ടു​ക​ൾ​ ​എ​ന്ന് ​അ​റി​യ​പ്പെ​ടു​ന്ന​ ​പ്ര​ദേ​ശം​ ​കൂ​ടി​ ​ക​ഴി​യു​മ്പോ​ൾ​ ​പി​ന്നെ​ ​യാ​ത്ര​യ്​​ക്ക് ​ റോ​പ്പി​ന്റെ​ ​സ​ഹാ​യം​ ​തേ​ടി.​ ​ര​ണ്ട് ​പാ​റ​ക​ൾ​ ​ഇ​ത്ത​ര​ത്തി​ൽ​ ​റോ​പ്പി​ൽ​ ​പി​ടി​ച്ച് ​ക​യ​റു​മ്പോ​ൾ​ ​ത​ന്നെ​ ​ആ​കാ​ശ​ത്തി​ന് ​മു​ക​ളി​ൽ​ ​എ​ത്തി​യ​ത് ​പോ​ലെ​ ​തോ​ന്നും.​ ​ഇ​ട​യ്​​ക്ക് ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ ​ യു​വാ​ക്ക​ളു​ടെ​ ​സം​ഘ​ത്തെ​ ​കാ​ണാ​തെ​യാ​യി.​ ​കൂ​ടെ​യു​ള്ള​ ​ഒ​രാ​ൾ​ക്ക് ​എ​ന്തോ​ ​പ​രി​ക്ക് ​പ​റ്റി.​ ​ട്രെ​ക്കിം​ഗ് ​പോ​ലു​ള്ള​ ​ഇ​ത്ത​രം​ ​സാ​ഹ​സി​ക​ ​യാ​ത്ര​ക​ളി​ൽ​ ​ഇ​ങ്ങ​നെ​ ​പ​ര​സ്‌​പ​രം​ ​സ​ഹാ​യി​ക്കാ​തെ​ ​മു​ന്നോ​ട്ട് ​പോ​കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന​താ​ണ് ​സ​ത്യം.​ ​ഒ​രു​ ​പാ​റ​ ​കൂ​ടി​ ​ക​ട​ന്നാ​ൽ​ ​ച​രി​ത്ര​ത്തി​ലേ​ക്ക് ​ന​ട​ന്നു​ക​യ​റാ​മെ​ന്ന​ ​ചി​ന്ത​ ​വീ​ണ്ടും​ ​ഉ​ന്മേ​ഷം​ ​ത​ന്നു​കൊ​ണ്ടേ​യി​രു​ന്നു.​ ​അ​വ​സാ​ന​ത്തെ​ ​പാ​റ​യും​ ​ക​യ​റി​ ​അ​ഗ​സ്‌​ത്യ​മ​ല​യു​ടെ​ ​നെ​റു​ക​യി​ലെ​ത്തി​യ​തി​ന് ​ പി​ന്നാ​ലെ​ ​ത​റ​യി​ലേ​ക്ക് ​ആത്മഹർഷത്തോടെ വീ​ഴു​ക​യാ​യി​രു​ന്നു​ ​ധ​ന്യ.

വ​ർ​ഷ​ങ്ങ​ളാ​യി​ ​പെ​ൺപാദ ​സ്​​പ​ർ​ശ​മേ​ൽ​ക്കാ​ത്ത​ ​പാ​റ​ക​ളി​ൽ​ ​ചും​ബി​ച്ചു.​ ​വിണ്ണും​ ​മ​ണ്ണും​ ​പ​ര​സ്‌​പ​രം​ ​ചും​ബി​ച്ച് ​നി​ൽ​ക്കു​ന്ന​ ​സ്വ​ർ​ഗം.​ ​പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കാ​ത്ത​ ​സ​ന്തോ​ഷം​ ​തോ​ന്നി.​ ​ആ​കാ​ശ​ത്തി​ൽ​ ​കൂ​ടി​ ​പ​റ​ന്ന് ​ന​ട​ക്കു​ക​യാ​ണെ​ന്ന് ​തോ​ന്നി.​ ​എ​ല്ലാ​വ​ർ​ക്കും​ ​ന​ന്ദി​യെ​ന്ന​ ​ബോ​ർ​ഡ് ​ഉ​യ​ർ​ത്തി​ ​വി​ജ​യ​ചി​ഹ്നം​ ​കാ​ട്ടി.​ ​അ​ഗ​സ്‌​ത്യ​മു​നി​യു​ടെ​ ​മു​ന്നി​ൽ​ ​തൊ​ഴു​കൈ​ക​ളോ​ടെ​ ​പ്രാ​ർ​ത്ഥി​ച്ചു.​ ​ശേ​ഷം​ ​മ​ട​ക്കം.​ ​ക​യ​റു​ന്ന​തി​നേ​ക്കാ​ൾ​ ​പ്ര​യാ​സ​മാ​ണ് ​ഇ​റ​ക്കം.​ ​ചെ​ങ്കു​ത്താ​യ​ ​പാ​ത​യി​ൽ​ ​ക​രി​ങ്ക​ല്ലു​ക​ൾ​ക്ക് ​മീ​തെ​യാ​ണ് ​താ​ഴേ​ക്ക് ​ഇ​റ​ങ്ങേ​ണ്ട​ത്.​ ​കൈ​യ്യി​ൽ​ ​ക​രു​തി​യി​രു​ന്ന​ ​ട്രെ​ക്കിം​ഗ് ​ സ്​​റ്റി​ക്കാ​ണ് ​താ​ഴേ​ക്ക് ​എ​ത്തി​ച്ച​തെ​ന്ന​താ​ണ് ​സ​ത്യം.​ ​ഉ​ച്ച​യ്‌​‌​ക്ക് ​ര​ണ്ടു​ ​മ​ണി​ക്ക് ​മു​മ്പ് ​അ​തി​രു​മ​ല​ ​ക്യാ​മ്പി​ലെ​ത്തി​യാ​ൽ​ ​തി​രി​ച്ച് ​ ബോ​ണ​ക്കാ​ട്ടേ​ക്ക് ​ഇ​ന്ന് ​ത​ന്നെ​ ​പോ​കാ​ൻ​ ​ക​ഴി​യും.​ ​എ​ന്നാ​ൽ​ ​ര​ണ്ട​ര​ ​മ​ണി​യോ​ടെ​ ​അ​തി​രു​മ​ല​യി​ലെ​ത്തി​യ​പ്പോ​ൾ​ ​തു​ട​ർ​യാ​ത്ര​യ്​​ക്ക് ​മ​ന​സു​ണ്ടാ​യി​ല്ല.​ ​ഒ​രു​ദി​വ​സം​ ​കൂ​ടി​ ​അ​തി​രു​മ​ല​യി​ൽ​ ​ക​ഴി​ഞ്ഞ് ​നാ​ളെ​യാ​കാം​ ​യാ​ത്ര​യെ​ന്ന് ​നി​ശ്ച​യി​ച്ചു.

ലോ​കം​ ​കീ​ഴ​ട​ക്കി​യ​ ​പോ​രാ​ളി​യെ​പ്പോ​ലെ​ ​സു​ഖ​മാ​യു​റ​ങ്ങി.​ ​രാ​വി​ലെ​ ​ഏ​ഴ​ര​യോ​ടെ​ ​മ​ട​ക്ക​യാ​ത്ര​ ​ആ​രം​ഭി​ച്ചു.​ പതിനൊന്നു​ ​മ​ണി​ക്ക് ​ബോ​ണ​ക്കാ​ട് ​എ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു​ ​ല​ക്ഷ്യം.​ ​എ​ന്നാ​ൽ​ ​മ​ട​ക്ക​യാ​ത്ര​ ​പ​തു​ക്കെ​യാ​കു​മെ​ന്ന​തി​നാ​ൽ​ ​ ബോ​ണ​ക്കാ​ട് ​എ​ത്തി​യ​പ്പോ​ൾ​ ​ഉ​ച്ച​യ്ക്ക് ​ഒ​രു​ ​മ​ണി.​ ​അ​ങ്ങ​നെ​ ​സ്വപ്ന ലക്ഷ്യം പൂർത്തിയാക്കി. ​ ​ക​ഴി​യു​മെ​ങ്കി​ൽ​ ​വ​രും​ ​വ​ർ​ഷ​ങ്ങ​ളി​ലും​ ​മു​ട​ങ്ങാ​തെ​ ​അ​ഗ​സ്‌​ത്യ​നെ​ ​കാ​ണാ​നെ​ത്ത​ണ​മെ​ന്നു​റ​പ്പി​ച്ച് ​മ​ട​ക്കം.​ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശി​യാ​യ​ ​ധ​ന്യാ​ ​സ​ന​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​ക​വ​ടി​യാ​റി​ലാ​ണ് ​ താ​മ​സം.​ ​ദിവസവുമുള്ള ഒ​ന്ന​ര​ ​മ​ണി​ക്കൂ​ർ​ ​ന​ട​ത്ത​വും​ ​ചി​ല്ല​റ​ ​ട്രെ​ക്കിം​ഗു​ക​ളും​ ​ഭ​ക്ഷ​ണ​ചി​ട്ട​യു​മാ​ണ് ​യാ​ത്ര​യ്​​ക്കാ​യി​ ​ന​ട​ത്തി​യ​ ​ആ​കെ​ ​ഒ​രു​ക്ക​ങ്ങ​ളെ​ന്ന് ​ധ​ന്യ​ ​പ​റ​യു​ന്നു.
t

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE