SignIn
Kerala Kaumudi Online
Thursday, 25 April 2024 6.00 AM IST

ഡിസ്നി വേൾഡ് സന്ദർശകർക്കായി തുറന്നു

vvv

വാഷിംഗ്ടൺ: ലോകപ്രശസ്ത അമ്യൂസ്‌മെന്റ് പാർക്കായ ഡിസ്നി വേൾഡിലെ നിയന്ത്രണങ്ങൾ നീക്കി അമേരിക്ക. ഓർലാൻഡോയിലെ വാൾട് ഡിസ്നി വേൾഡിലെ പുറംകാഴ്ചകൾ ആസ്വദിക്കുന്ന സമയത്ത് സന്ദർശകർ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

വാൾട് ഡിസ്നി വേൾഡ് സന്ദർശകരെ സ്വാഗതം ചെയ്യുന്നു. എല്ലാ കൗതുക കാഴ്ചകളും കാണാൻ അവസരമുണ്ട്. തീയറ്ററിലും മ്യൂസിയത്തിനകത്തും എല്ലാവരും മാസ്‌ക് ധരിക്കേണ്ടതാണ്. ജീവനക്കാർ മാസ്‌കിനൊപ്പം മുഖാവരണവും ധരിക്കണം. എന്നാൽ പുറംകാഴ്ചകൾക്കും മറ്റ് കായിക വിനോദങ്ങൾ നടക്കുന്നിടത്തും മാസ്‌ക് നിർബന്ധമല്ലെന്ന വിവരം എല്ലാവരേയും അറിയിക്കുന്നു.' വാൾട് ഡിസ്നി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

വാക്സിനേഷൻ എടുത്തവർക്കാണ് തുടക്കത്തിൽ പ്രവേശനം നൽകുന്നതെന്ന് പാർക്ക് അധികൃതർ അറിയിച്ചു. 2020 മാർച്ച് മാസത്തിന് ശേഷം ഇതാദ്യമായാണ് ഡിസ്നി വേൾഡ് സന്ദർശകർക്കായി തുറന്നത്. അതേസമയം ഡിസ്നി ലാന്റ് എന്നു തുറക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.