വെ​ള്ളാ​രം​ ​ക​ല്ലു​ക​ൾ​ ​പാ​കി​പ്പോന്ന ​ക​ല്ലാ​റിലൂടെ മീൻമുട്ടി വെള്ളച്ചാട്ടത്തിലേയ്‌ക്ക്

Saturday 02 March 2019 2:10 PM IST
meenmutty-waterfalls

ഒാരോ വെള്ളച്ചാട്ടങ്ങൾക്കും പ്രത്യേക ഭംഗിയാണ്. അതുപോലൊന്നാണ് തിരുവനന്തപുരത്തെ മീൻമുട്ടിവെള്ളച്ചാട്ടവും. മീ​ൻ​മു​ട്ടി​യി​ലേ​ക്കു​ള്ള​ ​യാ​ത്ര​ ​അ​ത്ര​ ​ചെ​റു​ത​ല്ല.​ ​കൂ​ട്ട​ത്തി​ൽ​ ​പൊ​ൻ​മു​ടി​യും​ ​ക​ല്ലാ​റു​മെ​ല്ലാം​ ​ക​ണ്ട് ​മ​ട​ങ്ങു​ക​യും​ ​ചെ​യ്യാം.​ ​പൊ​ൻ​മു​ടി​യി​ലേ​യ്ക്കു​ള്ള​ ​യാ​ത്രാ​ ​മ​ധ്യേ​ ​വി​തു​ര​ ​ക​ഴി​ഞ്ഞു​ ​കു​റെ​ ​ദൂ​രം​ ​താ​ണ്ടു​മ്പോ​ൾ​ ​ഇ​ട​തു​വ​ശ​ത്തു​കൂ​ടി​ ​വെ​ള്ളാ​രം​ ​ക​ല്ലു​ക​ൾ​ ​പാ​കി​ ​ക​ല്ലാ​ർ​ ​ഒ​ഴു​കി​പ്പോ​കു​ന്ന​ത് ​കാ​ണാം.​ ​അ​ക​ലെ​യാ​യി​ ​മ​ഞ്ഞു​മൂ​ടി​ക്കി​ട​ക്കു​ന്ന​ ​പൊ​ൻ​മു​ടി​യി​ലെ​ ​മ​ല​നി​ര​ക​ളും​ ​കാ​ണാം.​ ​

തി​രു​വ​ന​ന്ത​പു​ര​ത്ത് ​നി​ന്ന് ​ഏ​ക​ദേ​ശം​ 50​ ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​യു​ള്ള​ ​ക​ല്ലാ​റി​ന് ​ആ​ ​പേ​ര് ​ല​ഭി​ച്ച​ത് ​അ​വി​ടെ​യു​ള്ള​ ​സു​ല​ഭ​മാ​യ​ ​വെ​ള്ളാ​രം​ ​ക​ല്ലു​ക​ളി​ൽ​ ​നി​ന്നാ​ണ്.​ ​ക​ല്ലാ​ർ​ ​പൊ​ന്മു​ടി​ ​പാ​ത​യി​ലെ​ ​പാ​ല​ത്തി​ന് ​സ​മീ​പ​ത്തു​ ​നി​ന്ന് ​ഏ​ക​ദേ​ശം​ നാല് ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​യാ​യി​ ​കാ​ട്ടി​നു​ള്ളി​ലാ​ണ് ​മീ​ൻ​മു​ട്ടി​ ​വെ​ള്ള​ച്ചാ​ട്ടം.​ ​മീ​ന്മു​ട്ടി​യി​ലേ​ക്കു​ള്ള​ ​പാ​ത​യി​ൽ​ ​വി​വി​ധ​യി​നം​ ​പ​ക്ഷി​ക​ളെ​യും​ ​ചി​ത്ര​ശ​ല​ഭ​ങ്ങ​ളെ​യും​ ​ഉ​ര​ഗ​ങ്ങ​ളെ​യും​ ​കാ​ണാ​നാ​വും.​ ​നി​റ​ഞ്ഞൊ​ഴു​കു​ന്ന​ ​വെ​ള്ള​ച്ചാ​ട്ടം​ ​മ​ന​സി​ന് ​കു​ളി​ർ​മ​ ​പ​ക​രു​മെ​ന്ന​തി​ൽ​ ​സം​ശ​യം​ ​വേ​ണ്ട.

meenmutty-waterfalls

കാ​ടും​ ​അ​രു​വി​യും​ ​ഒ​ത്തു​ചേ​രു​ന്ന​ ​ഇ​വി​ടു​ത്തെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ഒ​രി​ക്ക​ലും​ ​മ​റ​ക്കാ​നാ​വാ​ത്ത​ ​ഓ​ർ​മ​ക​ളാ​ണ് ​സ​ഞ്ചാ​രി​ക​ൾ​ക്ക് ​ന​ൽ​കു​ന്ന​ത്.​ ​ട്രെ​ക്കി​ംഗി​നും​ ​പ​ക്ഷി​ ​നി​രീ​ക്ഷ​ണ​ത്തി​നും​ ​പേ​രു​കേ​ട്ട​ ​ക​ല്ലാ​ർ​ ​വി​വി​ധ​ങ്ങ​ളാ​യ​ ​ഉ​ര​ഗ​ ​വ​ർ​ഗ​ങ്ങ​ളു​ടെ​ ​സാ​ന്നി​ധ്യം​ ​കൊ​ണ്ടും​ ​ശ്ര​ദ്ധേ​യ​മാ​ണ്.​ ​അ​തേ​ ​സ​മ​യം​ ​അ​ല്പം​ ​ശ്ര​ദ്ധ​യോ​ടെ​യും​ ​ക​രു​ത​ലോ​ടെ​യും​ ​വേ​ണം​ ​ക​ല്ലാ​റി​ലേ​ക്ക് ​ഇ​റ​ങ്ങാ​ൻ.​ ​അ​പ​ക​ടം​ ​പ​തി​യി​രി​ക്കു​ന്ന​ ​സ്ഥ​ലം​ ​കൂ​ടി​യാ​യ​തി​നാ​ൽ​ ​ക​ർ​ശ​ന​ ​നി​യ​ന്ത്ര​ണ​ത്തോ​ടെ​യാ​ണ് ​ക​ല്ലാ​റി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​നം.

​​ഇ​തി​ന് ​അ​ടു​ത്തു​ത​ന്നെ​യാ​ണ് ​പ്ര​ശ​സ്ത​മാ​യ​ ​മീ​ൻ​മു​ട്ടി​ ​വെ​ള്ള​ച്ചാ​ട്ട​വും​ ​ഗോ​ൾ​ഡ​ൻ​ ​വാ​ലി​യും.​ ​ടൂ​റി​സ്റ്റ് ​അ​ധി​കൃ​ത​രും​ ​നാ​ട്ടു​കാ​രും​ ​ചേ​ർ​ന്നു​ള്ള​ ​ക​ല്ലാ​ർ​ ​വ​ന​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​സ​ഞ്ചാ​രി​ക​ൾ​ക്ക് ​വേ​ണ്ട​ ​സ​ഹാ​യ​ങ്ങ​ൾ​ ​ഒ​രു​ക്കു​ന്നു​ണ്ട്.​ ​പോ​കു​ന്ന​ ​വ​ഴി​യി​ൽ​ ​വ​ന​ ​വി​ഭ​വ​ങ്ങ​ൾ​ ​വി​ൽ​ക്കു​ന്ന​ ​ക​ട​ക​ളും​ ​കാ​ണാം.​ ​അ​വി​ടെ​ ​നി​ന്ന് ​നേ​രെ​ ​പൊ​ന്മു​ടി​യി​ലേ​ക്ക് ​പോ​കാ​വു​ന്ന​താ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ​നി​ന്നും​ ​ഏ​ക​ദേ​ശം​ 45​ ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​യാ​ണ് ​ക​ല്ലാ​ർ.​ ​ക​ല്ലാ​ർ​ ​വ​ഴി​ ​മീ​ൻ​മു​ട്ടി,​ ​പൊ​ന്മു​ടി​ ​എ​ന്നി​വി​ട​ങ്ങ​ളും​ ​സ​ഞ്ച​രി​ച്ച് ​മ​ട​ങ്ങാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE