സമ്പത്ത് വർദ്ധിപ്പിക്കണോ?​ വീട്ടിനുള്ളിൽ ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Thursday 31 January 2019 9:51 PM IST
vastu

സമ്പത്ത് വർദ്ധിപ്പിക്കാൻ വീട്ടിനുള്ളിൽ മുൻകരുതൽ ചെയ്താൽ മാത്രം മതിയെന്നാണ് വാസ്തു വിദഗ്ദർ അഭിപ്പായപ്പെടുന്നത്. വാസ്തുവിന്റെ അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന വീടുകളിൽ എെശ്വര്യവും സമാധാനവും നിലനിൽക്കും. വിവിധ തരത്തിലുള്ള ഊർജതരംഗങ്ങളാണ് ഇതിനെ സ്വാധീനിക്കുന്നതെന്നും ഇവർ പറയുന്നു.

വീടിനുള്ളിൽ പണം സൂക്ഷിക്കാൻ പ്രത്യേക സ്ഥാനങ്ങളുണ്ടെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. തെക്ക്, പടിഞ്ഞാറ് ,തെക്ക് പടിഞ്ഞാറ്, എന്നീ ദിക്കുകളിലുള്ള മുറികളിലായിരിക്കണം പണവും മറ്റു രേഖകളും സൂക്ഷിക്കേണ്ടത്. വീടിന്റെ തെക്കു കിഴക്ക്‌ അഗ്നികോണിൽ ധനം സൂക്ഷിച്ചാൽ നിരവധി അനാവശ്യ ചിലവുകൾ വന്നുചേരും. അത് കുടുംബത്തെ സാമ്പത്തികമായി തകർക്കുന്നു.

വീടിന്റെ വൃത്തിയും സമ്പത്തും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. രാവിലെയും വെെകുന്നേരവും വീടിന്റെ പരിസരവും വീടും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവിശ്യമാണ്. മാത്രമല്ല വിളക്ക് കൊളുത്തുകയും പതിവായി മഹാലക്ഷ്മീഅഷ്ടകം ജപിക്കുകയും വേണം. വൃത്തിയും വെടിപ്പുമുള്ള സ്ഥലത്തേ ലക്ഷ്മീദേവി വസിക്കുകയുള്ളൂ എന്നാണ് വിശ്വാസം.

വീട്ടിൽ പണപ്പെട്ടി സൂക്ഷിക്കുന്നതിന്റെ അരികിലായി മയിൽപ്പീലി സൂക്ഷിക്കുന്നത് സമ്പത്ത് വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. വീടിന്റെ കന്നിമൂലയിൽ പണം സൂക്ഷിച്ചാൽ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുന്നു. എന്നാൽ വീടിന്റെ വടക്കു കിഴക്കുഭാഗത്തെ മുറിയിലാണ് ധനം സൂക്ഷിക്കുന്നതെങ്കിൽ കടബാധ്യതയാവും ഫലം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE