തലയിണകൾ കഴുകി കിടപ്പുമുറിക്ക് പുതുമ നൽകാം,​ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Friday 08 February 2019 11:49 PM IST
home-

ബെഡ്ഷീറ്റുകളും തലയിണ ഉറകളും ആഴ്ചയിൽ ഒരിക്കലെങ്കിലും കഴുകുന്നവർ പോലും വിട്ടുപോകുന്നതാണ് തലയിണയുടെ കാര്യം. മറന്നുപോകുന്നതല്ല,​ തലയിണ കഴുകുന്നതിനുള്ള ബുദ്ധിമുട്ട് തന്നെയാണ് പ്രധാന കാരണം. ഇടയ്ക്കിടെ തലയിണ കഴുകി വൃത്തിയാക്കുന്നത് നമ്മുടെ കിടപ്പുമുറിക്ക് പുതുമയും ഉണർവും നൽകും.

തലയിണ കഴുകുന്നതിന്റെ പ്രയാസത്തെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നട്ട് കാര്യമില്ല. വർഷത്തിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും തലയിണ കഴുകി വൃത്തിയാക്കിയേ മതിയാകൂ. ചൂടുള്ള കാലാവസ്ഥയിൽ ജീവിക്കുന്നവർ ഇത് മൂന്നോ നാലോ തവണയെങ്കിലുമാക്കണം. ശുചിത്വം ഉറപ്പാക്കുന്നതിനായി തലയിണ ഉറകൾ ഉപയോഗിക്കുന്നതും നല്ലതാണ്.

നിങ്ങളുടെ തലയിണ മെഷീനിൽ കഴുകാൻ പറ്റുമോയെന്ന് നോക്കണം. ഇപ്പോൾ വിപണിയിൽ കിട്ടുന്ന തലയിണകൾ അധികവും മെഷീനിൽ കഴുകാൻ സാധിക്കുന്നവയാണ്.

തലയിണ കഴുകുമ്പോൾ ശ്രദ്ധിക്കാൻ

1. സിന്തറ്റിക് തലയിണ പകുതിയിൽ വച്ച് മടക്കുക. കൈ എടുത്തയുടൻ അത് നിവർന്ന് പഴയപടി ആകുന്നില്ലെങ്കിൽ അത് മെഷീനിൽ കഴുകാതിരിക്കുന്നതാണ് നല്ലത്. മെഷീനില്‍ കഴുകിയാല്‍ ഇത്തരം തലയിണകളിൽ നിറച്ചിരിക്കുന്നവ ഛിന്നഭിന്നമാകും.

2. തലയിണ നീളത്തിൽ മടക്കുക. അതിനുശേഷം മദ്ധ്യഭാഗത്തും മുകളിലും താഴെയും റബർ ബാൻഡിടുക. തലയിണയ്ക്കുള്ളിൽ നിറച്ചിരിക്കുന്ന വസ്തു കട്ടപിടിക്കുന്നത് തടയാൻ ഇതിലൂടെയാകും. നിവർത്തിയിട്ട് ഉണക്കുക.

3. ദ്രവരൂപത്തിലുള്ള ഡിറ്റർജന്റ് ഉപയോഗിക്കുക. അലക്കുപൊടി തലയിണയിൽ അവശേഷിക്കാൻസാധ്യതയുണ്ട്.

4. രണ്ട് തലയിണകൾഒരുമിച്ച് കഴുകുക.

5. പഴയ തലയിണകൾ പുനഃരുപയോഗിക്കുക. ഇവ വളര്‍ത്തുനായകൾക്കുള്ള കിടക്കകളായും മറ്റും ഉപയോഗിക്കാവുന്നതാണ്.

തലയിണകൾ കഴുകുന്നത് എങ്ങനെ

വേണ്ട സാധനങ്ങള്‍: ദ്രവരൂപത്തിലുള്ള മികച്ച ഡിറ്റർജന്റ് 2. ടെന്നീസ് ബോളുകൾ അല്ലെങ്കിൽ വൂൾ ലോൻഡ്രി ബോളുകൾ. 3. റബ്ബർ ബാൻഡുകൾ 5. വാഷർ/ ഡ്രയർ

നിര്‍ദ്ദേശങ്ങൾ 1. തലയിണയോടൊപ്പമുള്ള നിർദ്ദേശങ്ങൾ വായിച്ച് അത് കഴുകാൻ പറ്റുന്നതാണോ എന്ന് പരിശോധിക്കുക. അതിൽ പറഞ്ഞിരിക്കുന്ന പ്രകാരം മെഷീനിൽ വെള്ളത്തിന്റെ താപനില ക്രമീകരിക്കുക. 2. തലയിണകൾ മെഷീനിൽ വയ്ക്കുക. ഒരു സമയം രണ്ടെണ്ണം വയ്ക്കുന്നതാണ് നല്ലത്. 3. ദ്രവരൂപത്തിലുള്ള ഡിറ്റർജന്റ് കുറച്ച് ചേർക്കുക 4. കഴുകിയതിന് ശേഷം റിൻസ് സൈക്കിളിലൂടെ തലയിണകൾ രണ്ടുതവണ കടത്തിവിടുക. സോപ്പ് നിശ്ശേഷം നീക്കം ചെയ്യാൻ ഇതിലൂടെ കഴിയും. 5. തലയിണയോടൊപ്പമുള്ള നിർദ്ദേശത്തിൽ പറയുന്ന പ്രകാരം ഉണക്കിയെടുക്കുക. ഡ്രയറില്‍ ഉണക്കാൻ കഴിയുകയില്ലെങ്കിൽ ടെന്നീസ് ബോളിൽ വച്ച് ഉണക്കുക.

ഫൈബർ കട്ടപിടിക്കുന്നത് തടയാനും വേഗത്തിൽ ഉണക്കിയെടുക്കാനും ഇത് സഹായിക്കുന്നു. എവിടെയെങ്കിലും നിവർത്തിയിട്ടും തലയിണകൾ ഉണക്കാവുന്നതാണ്. വെയിലിൽ ഉണക്കുന്നതിന് മുമ്പ് കുറച്ചുനേരം തലയിണകൾ മെഷീന് മുകളില്‍ വയ്ക്കാൻ ശ്രദ്ധിക്കുക. ചൂട് വായുവിൽഏതാനും മണിക്കൂറുകൾ ഇരുന്നാൽ തലയിണകൾ വേഗത്തിൽ ഉണങ്ങിക്കിട്ടും.

ഇങ്ങനെ ഉണക്കിയെടുക്കുന്ന തലയിണകൾ നിങ്ങളുടെ കിടക്കയ്ക്ക് പുതുസൗന്ദര്യം പകരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE