സംസ്കാരത്തിന്റെ പൊരുളറിഞ്ഞ മനീഷി

വി​.എസ്. രാജേഷ് | Sunday 10 February 2019 12:59 AM IST
dr-bharthi

സം​സ്‌​കൃ​തം​ ​ക​ട​ഞ്ഞെ​ടു​ത്താ​ൽ​ ​അ​മൃ​താ​ണ്.​ ​അ​ത് ​പി​ന്നെ​ ​ആ​വോ​ളം​ ​രു​ചി​ച്ചാ​സ്വ​ദി​ക്കാം.​ ​പ​ക്ഷേ​ ​പ​ഠി​ച്ചെ​ടു​ക്കാ​നു​ള്ള​ ​പ്ര​യാ​സം​ ​പ​റ​ഞ്ഞ​റി​യി​ക്കേ​ണ്ട.​ ​സം​സ്‌​കൃ​തം​ ​ര​ക്ത​ത്തി​ൽ​ ​അ​ലി​‌​ഞ്ഞു​ചേ​ർ​ന്ന​യാ​ളാ​യി​ ​വേ​ണം​ ​ഡോ.കെ.​ഭാ​ര​തി​യെ​ ​വി​ശേ​ഷി​പ്പി​ക്കാ​ൻ.​ ​സം​സ്‌​കൃ​ത​ത്തി​ൽ​ ​നി​ന്നു​ള്ള​ ​അ​മൂ​ല്യ​ ​ര​ച​ന​ക​ൾ​ ​അ​വ​ർ​ ​മ​ധു​ര​മാ​ക്കി​ ​മ​ല​യാ​ള​ത്തി​ന് ​വി​ള​മ്പു​ക​യാ​ണ്.​ ​അ​തി​ൽ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ര​ച​ന​യാ​യ​ ​'ശ​ങ്ക​രാ​ചാ​ര്യ​രു​ടെ​ ​പ്ര​ക​ര​ണ​ഗ്ര​ന്ഥ​ങ്ങ​ൾ​-​സം​സ്‌​കൃ​ത​വും​ ​മൂ​ല​വും​ ​വ്യ​ഖ്യാ​ന​വും​"​ ​കൈ​ര​ളി​ക്കു​ ​ല​ഭി​ച്ച​ ​വ​ലി​യൊ​രു​ ​സ​മ്മാ​ന​മാ​ണ്.

ക്രി​സ്‌​തു​വ​ർ​ഷം​ 788​-820​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​ജീ​വി​ച്ചി​രു​ന്ന​ ​ലോ​കം​ ​ക​ണ്ട​ ​മ​ഹാ​ ​വേ​ദാ​ന്തി​യും​ ​ദാ​ർ​ശ​നി​ക​നു​മാ​യി​രു​ന്നു​ ​ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​ർ.​ ​അ​ദ്വൈ​ത​സി​ദ്ധാ​ന്ത​ത്തി​ന് ​യു​ക്തി​ഭ​ദ്ര​മാ​യ​ ​അ​ടി​ത്ത​റ​യും​ ​ആ​വി​ഷ്ക്കാ​ര​വും​ ​ന​ൽ​കി​യ​ ​ആ​ദി​ശ​ങ്ക​ര​ൻ​ ​ആ​ശ​യ​ ​പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ​ ​ഹി​ന്ദു​മ​ത​ ​സം​സ്ഥാ​പ​ന​വും​ ​പ്ര​ചാ​ര​ണ​വും​ ​ന​ട​ത്തി.​ ​ശ​ങ്ക​രാ​ചാ​ര്യ​ർ​ ​ര​ചി​ച്ച​ 22​ ​പ്ര​ക​ര​ണ​ ​ഗ്ര​ന്ഥ​ങ്ങ​ൾ​ ​അ​ന്വ​യി​ച്ച് ​സ​ര​ള​മാ​യ​ ​മ​ല​യാ​ള​ത്തി​ൽ​ ​വി​വ​ർ​ത്ത​നം​ ​ചെ​യ‌്ത് ​അ​ത് ​അ​നാ​യ​സേ​ന​ ​പ​ഠി​ക്കാ​ൻ​ ​പ​ഠി​താ​ക്ക​ൾ​ക്ക് ​അ​വ​സ​രം​ ​ഒ​രു​ക്കു​ക​യാ​ണ് ​ഡോ.​കെ.​ഭാ​ര​തി.​

​പ്ര​സി​ദ്ധ​ ​സം​സ്‌​കൃ​ത​പ​ണ്ഡി​ത​നും​ ​ന്യാ​യ​ശാ​സ്ത്ര​ ​വി​ശാ​ര​ദ​നു​മാ​യി​രു​ന്ന​ ​പ​ണ്ഡി​ത​രാ​ജ​ൻ​ ​തൃ​ക്കോ​വി​ൽ​ ​രാ​മ​വാ​രി​യ​രു​ടെ​ ​മ​ക​ളും​ ​എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​ ​പ്രൊ​ഫ​സ​റു​മാ​ണ​വ​ർ.​ ​ബി.​എ​(​സം​സ്‌​കൃ​തം​)​ക്കും​ ​എം.​എ​യ്‌​ക്കും​(​സം​സ്കൃ​തം​)​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​ന്ന് ​ഒ​ന്നാം​ ​റാ​ങ്ക് ​നേ​ടി​യ​ ​ഭാ​ര​തി​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​ന്നു​ത​ന്നെ​ ​പി.​എ​ച്ച് ​ഡി​യും​ ​ക​ര​സ്ഥ​മാ​ക്കി.​ ​പ്ര​സി​ദ്ധ​ ​സം​സ്‌​കൃ​ത​ ​പ​ണ്ഡി​ത​ൻ​മാ​രും​ ​ഗ​വേ​ഷ​ക​രു​മാ​യി​രു​ന്ന​ ​ഡോ. ​കെ.​കു​ഞ്ചു​ണ്ണി​ ​രാ​ജാ,​ ​ഡോ.​എ​സ്.​ ​വെ​ങ്കി​ട​സു​ബ്ര​ഹ്മ​ണ്യ​ ​അ​യ്യ​ർ​ ​എ​ന്നി​വ​രു​ടെ​ ​കീ​ഴി​ലാ​രം​ഭി​ച്ച​ ​ഗ​വേ​ഷ​ണം​ ​അ​വ​സാ​നി​ച്ച​ത് ​ഡോ.​എം.​എ​സ്.​ ​മേ​നോ​ന്റെ​ ​കീ​ഴി​ലാ​യി​രു​ന്നു.​ ​സം​സ്‌​കൃ​ത​ത്തി​ലെ​ ​യ​മ​ക​കാ​വ്യ​ങ്ങ​ൾ​ ​ശ​ബ്‌​ദ​വി​ശ്ലേ​ഷ​ണം​ ​ന​ട​ത്തി​ ​അ​ർ​ത്ഥം​ ​മ​ന​സി​ലാ​ക്കി​ ​ആ​സ്വാ​ദ​ക​ ​പ​ഠ​ന​ങ്ങ​ൾ​ക്ക് ​വി​ഷ​യ​മാ​ക്കി​ ​വി​ജ​യി​പ്പി​ക്ക​ണ​മെ​ങ്കി​ൽ​ ​അ​തി​നു​വേ​ണ്ട​ ​പാ​ണ്ഡി​ത്യ​വും​ ​ക്ഷ​മ​യും​ ​ക്ളേ​ശ​വും​ ​ഊ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളു.

സം​സ്‌കൃ​ത​ ​പ​ഠ​ന​ത്തി​ലും​ ​പ്ര​ചാ​ര​ണ​ത്തി​ലും​ ​ന​ൽ​കി​വ​രു​ന്ന​ ​സം​ഭാ​വ​ന​ക​ളെ​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​ഭാ​ര​തി​ടീ​ച്ച​ർ​ക്ക് ​ദേ​വി​പ്ര​സാ​ദം​ ​പു​ര​സ്‌​കാ​രം,​ ​ക​ട​വ​ല്ലൂ​ർ​ ​അ​ന്യോ​ന്യം​ ​വാ​ച​സ്പ​തി​ ​പു​ര​സ്‌​കാ​രം​ ​എ​ന്നീ​ ​ബ​ഹു​മ​തി​ക​ൾ​ ​ല​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്‌കൃ​ത​ഭാ​ഷ​യ്ക്കും​ ​സ​ർ​വ്വോ​പ​രി​ ​ഭാ​ര​തീ​യ​ ​ചി​ന്താ​പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ​ പ​ഠി​ക്കു​ന്ന​വ​ർ​ക്കും​ ​ഏ​റെ​ ​പ്ര​യോ​ജ​ന​ക​ര​മാ​ണ് ​ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​രു​ടെ​ ​പ്ര​ക​ര​ണ​ഗ്ര​ന്ഥ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​ ​ഈ​ ​വ്യാ​ഖ്യാ​നം.​ ​തൃ​ശൂ​രി​ലെ​ ​ക്രി​യാ​റ്റി​ഫ് ​പ​ബ്ളി​ക്കേ​ഷ​ൻ​സാ​ണ് ​പ്ര​സാ​ധ​ക​ർ.

'​അ​ച്‌​ഛ​നി​ൽ​ ​നി​ന്നാ​യി​രു​ന്നു​ ​സം​സ്‌​കൃ​തം​ ​പ​ഠി​ക്കാ​നു​ള്ള​ ​പ്രേ​ര​ണ.​ ​ശ​ങ്ക​രാ​ചാ​ര്യ​രു​ടെ​ ​സ്‌ത്രോ​ത്ര​മാ​ണ് ​ആ​ദ്യം​ ​ചെ​യ്‌​ത​ത്.​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ​ ​ഭ​ർ​ത്താ​വ​ട​ക്കം​ ​നി​ര​വ​ധി​ ​പേ​രു​ണ്ടാ​യി​രു​ന്നു.​ ​എ​ഴു​താ​ൻ​ ​എ​ന്നും​ ​നി​ർ​ബ​ന്ധി​ച്ചി​രു​ന്ന​ത് ​ഭ​ർ​ത്താ​വ് ​പൈ​ങ്കു​ളം​ ​പൊ​യി​ല​ത്ത് ​വാ​രി​യ​ത്ത് ​കു​ഞ്ഞു​ക്കു​ട്ട​നാ​യി​രു​ന്നു.​ ​ഏ​താ​നും​ ​മാ​സം​ ​മു​മ്പാ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വേ​ർ​പാ​ട്.​ ​പാ​ശ്ചാ​ത്യ​ ​സം​സ‌്കാ​രം​ ​ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​ ​ഈ​ ​കാ​ല​യ​ള​വി​ൽ​ ​അ​ദ്വൈ​ത​ത്തി​ന്റെ​ ​പ്ര​സ​ക്തി​ ​വ​ർ​ദ്ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ​ഭാ​ര​തി​ ​ടീ​ച്ച​ർ​ ​പ​റ​യു​ന്നു.​ ​സം​സ്‌കൃ​തം​ ​അ​റി​യാ​ത്ത​വ​ർ​ക്കു​പോ​ലും​ ​വേ​ദാ​ന്ത​ത​ത്വം​ ​പ​ഠി​ക്കാ​ൻ​ ​സ​ഹാ​യ​ക​ര​മാ​കും​ ​വി​ധം​ ​ല​ളി​ത​മാ​യ​ ​ഭാ​ഷ​യി​ലാ​ണ് ​ഈ​ ​വ്യാ​ഖ്യാ​നം​ ​നി​ർ​വ​ഹി​ച്ച​ത്.​ ​മ​നു​ഷ്യ​ജീ​വി​ത്തി​ന്റെ​ ​പ​ര​മ​ല​ക്ഷ്യ​മാ​യ​ ​അ​ദ്വൈ​താ​നു​ഭൂ​തി​യി​ലേ​ക്ക് ​വാ​യ​ന​ക്കാ​രെ​ ​കൂ​ട്ടി​ക്കൊ​ണ്ടു​ ​പോ​കാ​നു​ള്ള​ ​ഒ​രു​ ​പ​രി​ശ്ര​മ​മാ​ണി​തെ​ന്നും​ ​ടീ​ച്ച​ർ​ ​വ്യ​ക്ത​മാ​ക്കി.
വ​ർ​ഷ​ങ്ങ​ളു​ടെ​ ​ത​പ​സ്യ​യാ​ണ് ​ഈ​ ​ര​ച​ന.​ ഭാ​ര​തീ​യ​ ​ത​ത്വ​ചി​ന്ത​യു​ടെ​ ​കൊ​ടു​മു​ടി​ക​ൾ​ ​ക​യ​റാ​ൻ​ ​ഈ​ ​ര​ച​ന​ ​വാ​യ​ന​ക്കാ​രെ​ ​പ്രേ​രി​പ്പി​ക്കു​ക​യും​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും​ ​ചെ​യ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE