നല്ല ശീലങ്ങൾ ജീവിതവിജയത്തിന്

​വൈ​ക്കം​ ​ഉ​ദ​യ​രാ​ജ​ൻ​ ​ക​ര​കു​ളം | Sunday 13 January 2019 1:14 AM IST
varavdhya

ശീ​ലം​,​​സ്വ​ഭാ​വം,​ ​സ​ദ്‌​വൃ​ത്തി,​ ​പ​തി​വ്,​ ​കാ​ര്യ​ബോ​ധം​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ശ​ബ്‌​ദ​കോ​ശ​ങ്ങ​ളി​ൽ​ ​വി​വ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.​ ​ശീ​ല​ങ്ങ​ൾ​ ​ന​ന്മ​യാ​ർ​ന്ന​വ​യും​ ​തി​ന്മ​യാ​ർ​ന്ന​വ​യു​മു​ണ്ട്.​ ​ന​ല്ല​ ​ശീ​ല​ങ്ങ​ൾ​ക്കാ​ണി​വി​ടെ​ ​പ്ര​സ​ക്തി.​ ​ശൈ​ശ​വ​ദ​ശ​ മു​ത​ൽ​ ​പ്രാ​ഥ​മി​ക​ ​ജ്ഞാ​ന​ത്തി​ന്റെ​ ​പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ​ ​ഗൃ​ഹ​ത്തി​ലെ​ ​മാ​താ​വി​ൽ​ ​നി​ന്നു​മാ​ണ് ​കു​ഞ്ഞ് ​അ​റി​വു​ക​ൾ​ ​നേ​ടു​ന്ന​ത്.
'​'​കൊ​ച്ചു​ങ്ങ​ള​ല്ലേ​?​ ​കു​റ​ച്ചു​കൂ​ടി​ ​വ​ള​രു​മ്പോ​ൾ​ ​ഒ​ക്കെ​യും​ ​നേ​രെ​യാ​യി​ക്കൊ​ള്ളും.​"​"എ​ന്ന് ​ചി​ല​രൊ​ക്കെ​ ​ചി​ന്തി​ക്കാ​റു​ണ്ട്.​ ​നെ​ല്ല് ​വി​ള​വ് ​മെ​ച്ച​പ്പെ​ടു​വാ​ൻ​ ​ക​തി​രി​ന്മേ​ൽ​ ​വ​ളം​ ​വ​യ്‌​ക്കു​ന്ന​തി​ന് ​തു​ല്യ​മാ​ണ് ആ പ്രവർത്തി.

ചെ​റു​പ്രാ​യം​ ​മു​ത​ൽ​ ​ത​ങ്ങ​ളു​ടെ​ ​കു​ഞ്ഞു​ങ്ങ​ൾ​ ​വി​ദ്യാ​ഭ്യാ​സ​കാ​ലം​ ​ത​ര​ണം​ ​ചെ​യ്‌​ത് ​സ്വാ​ശ്ര​യ​ ​ജീ​വി​ത​മാ​രം​ഭി​ക്കും​ ​വ​രെ​യും​ ​ര​ക്ഷി​താ​ക്ക​ൾ​ ​നി​താ​ന്ത​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്തേ​ണ്ട​താ​ണ്.​ കു​ടും​ബ​ജീ​വി​തം​ ​ന​യി​ക്കു​ന്ന​വ​ർ,​ ​കു​ഞ്ഞു​ങ്ങ​ളു​ടെ​ ​ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ​ങ്കി​ൽ​ ​മ​ന​സി​ലാ​ക്കേ​ണ്ട​ ​ഗൗ​ര​വ​മേ​റി​യ​ ​ചി​ല​ ​ജീ​വി​ത​ത​ര്യ​ക​ളെ​യും​ ​ശീ​ല​ങ്ങ​ളെ​യും​ ​ഒ​ന്ന് ​ വി​ശ​ക​ല​നം​ ​ചെ​യ്യാം.​ ​ഇ​വി​ടെ​ ​മാ​താ​വി​നും​ ​പി​താ​വി​നും​ ​തു​ല്യ​പ​ങ്കാ​ണു​ള്ള​ത്.

കു​ഞ്ഞു​ങ്ങ​ളെ,​ ​നി​ത്യ​വും​ ​സൂ​ര്യോ​ദ​യ​ത്തി​ന് ​ മു​മ്പ് ​ഒ​രു​ ​നി​ശ്ചി​ത​ ​സ​മ​യ​ത്ത് ​നി​ർ​ബ​ന്ധ​മാ​യും​ ​വി​ളി​ച്ചു​ണ​ർ​ത്ത​ണം.​ ​ഒ​രു​ ​വി​ട്ടു​വീ​ഴ്ച​യും​ ​പാ​ടി​ല്ല.​ ​രാ​ത്രി​യി​ൽ​ ​കൃ​ത്യ​ത​യോ​ടെ​ ​(​പ​ത്ത് ​മ​ണി​)​ ​അ​വ​രെ​ ​ഉ​റ​ങ്ങാ​നും​ ​പ്രേ​രി​പ്പി​ക്ക​ണം.​ ​ര​ണ്ടാ​ഴ്‌​ച​കൊ​ണ്ട് ​രാ​വി​ലെ​ ​ഉ​ണ​ർ​ന്ന് ​പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ ​നി​ർ​വ​ഹി​ച്ച​ശേ​ഷം​ ​ഓ​രോ​രു​ത്ത​രും​ ​അ​വ​ര​വ​രു​ടെ​ ​വി​ശ്വാ​സ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി​ ​ഇ​ഷ്ട​ദേ​വ​ത​ക​ളെ​യും​ ​ മാ​താ​പി​താ​ക്ക​ളെ​യും​ ​വ​ന്ദി​ക്കു​ക​യും​ ​ന​മി​ക്കു​ക​യു​മാ​വാം.​ ​പ​ഞ്ച​ഭൂ​ത​ങ്ങ​ളു​ടെ​ ​പ്ര​തീ​ക​ങ്ങ​ളെ​യാ​ണ് ​വി​വി​ധ​ ​ദേ​വ​ത​ക​ളാ​യി​ ​നാം​ ​ആ​ദ​രി​ക്കു​ന്ന​ത്.​ ​ആ​ ​പ്ര​പ​ഞ്ച​ശ​ക്തി​ക​ളാ​ണ് ​ മ​നു​ഷ്യ​ർ​ക്കെ​ന്ന​ല്ല​ ​സ​ർ​വ​ ​ച​രാ​ച​ര​ങ്ങ​ൾ​ക്കും​ ​ഇ​ഹ​ലോ​ക​ത്ത് ​ ജീ​വി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ​ ​സ​ർ​വ​തും​ ​ത​ന്ന് ​പ​രി​പാ​ലി​ക്കു​ന്ന​ത്.​ ​ആ​ ​ശ​ക്തി​ക​ളോ​ട് ​ ന​ന്ദി​ ​പ്ര​കാ​ശി​പ്പി​ക്കു​ക​യാ​ണ് ​നാം​ ​പ്രാ​ർ​ത്ഥ​ന​ക​ളി​ലൂ​ടെ​ ​ചെ​യ്യു​ന്ന​ത്.

ന​മ്മു​ടെ​ ​ജീ​വി​ത​രീ​തി​യി​ൽ​ ​പ​ഞ്ച​ശു​ദ്ധി​ ​ശീ​ലി​ക്കു​ന്ന​ത് ​അ​ത്യു​ത്ത​മ​മാ​ണ്.​ ​ദേ​ഹ​ശു​ദ്ധി​യാ​ണ് ​ആ​ദ്യം​ ​ശീ​ലി​ക്കേ​ണ്ട​ത്.​ ​ത​ണു​ത്ത​തും​ ​ശു​ദ്ധ​വു​മാ​യ​ ​ജ​ല​ത്തി​ൽ​ ​കു​ളി​ക്കു​ക,​ ​മൂ​ത്ര​മ​ല​ ​സ്രോ​ത​സു​ക​ൾ​ ​ഉ​പ​യോ​ഗ​ശേ​ഷം​ ​ശു​ദ്ധീ​ക​രി​ക്കു​ക,​ ​വാ​യും​ ​പ​ല്ലും​ ​നാ​ക്കും​ ​ശു​ദ്ധി​യാ​ക്കു​ക,​ ​കൈ​കാ​ലു​ക​ൾ​ ​വൃ​ത്തി​യാ​യി​ ​സൂ​ക്ഷി​ക്കു​ക,​ ​ശു​ദ്ധ​വാ​യു​ ​ശ്വ​സി​ക്കു​ക,​ ​ശു​ദ്ധ​ജ​ലം​ ​കു​ടി​ക്കു​ക​ ​ഇ​വ​യൊ​ക്കെ​യാ​ണ് ​ദേ​ഹ​ശു​ദ്ധി​യി​ൽ​ ​പെ​ടു​ന്ന​ ​ന​ല്ല​ ​ശീ​ല​ങ്ങ​ൾ.​ ​ര​ണ്ടാ​മ​താ​യി​ ​വാ​ഗ് ​ശു​ദ്ധി,​ ​ന​മ്മ​ൾ​ ​ചൊ​രി​യു​ന്ന​ ​വാ​ക്കു​ക​ൾ​ ​എ​പ്പോ​ഴും​ ​വ്യ​ക്ത​മാ​യും​ ​സ്ഫു​ട​മാ​യും​ ​സൗ​മ്യ​ത​യോ​ടെ​യും​ ​ആ​യി​രി​ക്ക​ണം.​ ​അ​ന്യ​ർ​ക്ക് ​വേ​ദ​ന​യും​ ​നീ​ര​സ​വും​ ​വെ​റു​പ്പും​ ​ഉ​ള​വാ​ക്കു​ന്ന​ ​സം​സാ​രം​ ​ ഒ​ഴി​വാ​ക്ക​ണം.
മൂ​ന്നാ​മ​താ​യി​ ​മ​നഃ​ശു​ദ്ധി.​ ​മ​ന​സ്​ ​ സ​ദാ​ ​ന ി​ർ​മ്മ​ല​മാ​യി​രി​ക്ക​ണം.​ ​ന​ല്ല​ ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ​മാ​ത്ര​മേ​ ​ചി​ന്തി​ക്കാ​വൂ.​ ​സ​ത്യം,​ ​ധ​ർ​മ്മം,​ ​ദ​യ,​ ​സ്നേ​ഹം,​ ​വി​ന​യം,​ധൈ​ര്യം,​ ​ശ്ര​ദ്ധ,​ഏ​കാ​ഗ്ര​ത​ ​എ​ന്നി​വ​ ​ശീ​ലി​ച്ചാ​ൽ​ ​മ​ന​സ് ​സ​ർ​വ​ദാ​ശു​ദ്ധ​മാ​യി​രി​ക്കും.

നാ​ലാ​മ​താ​യി​ ​ഗൃ​ഹ​ശു​ദ്ധി​യാ​ണ് ​ശീ​ല​മാ​ക്കേ​ണ്ട​ത്.​ ​വീ​ടി​ന്റെ​ ​അ​ക​വും​ ​പു​റ​വും​ ​പ​രി​സ​ര​വും​ ​വൃ​ത്തി​യാ​യി​ ​സൂ​ക്ഷി​ക്ക​ണം. അ​ഞ്ചാ​മ​ത് ​ഇ​ന്ദ്രി​യ​ ​ശു​ദ്ധി​യാ​ണ്.​ ​ക​ണ്ണ്,​ ​മൂ​ക്ക്,​ ​നാ​ക്ക്,​ ​ചെ​വി,​തൊ​ലി​ ​എ​ന്നീ​ ​പ​ഞ്ചേ​ന്ദ്രി​യ​ങ്ങ​ൾ​ ​എ​പ്പോ​ഴും​ ​ശു​ദ്ധി​യോ​ടെ​ ​സൂ​ക്ഷി​ക്ക​ണം. ഇ​ങ്ങ​നെ​ ​അ​ഞ്ച് ​ഇ​ന്ദ്രി​യ​ ​ശു​ദ്ധി​ ​ക​ർ​മ്മ​ങ്ങ​ളും​ ​യ​ഥാ​വി​ധി​ ​അ​നു​ഷ്ഠി​ക്കു​ന്ന​വ​ർ​ക്ക് ​ആ​യു​രാ​രോ​ഗ്യ​ ​സൗ​ഖ്യ​ങ്ങ​ൾ​ ​ജീ​വി​താ​ന്ത്യം​വ​രെ​ ​ല​ഭ്യ​മാ​ണ്.​ ​ഈ​ ​ബോ​ധം​ ​നി​ർ​ബ​ന്ധ​മാ​യും​ ​ര​ക്ഷി​താ​ക്ക​ൾ​ക്കു​ണ്ടാ​വു​ക​യും​ ​മ​ക്ക​ളെ​ ​ശീ​ലി​പ്പി​ക്കു​ക​യും​ ​ചെ​‌​യ്താ​ൽ​ ​അ​വ​ർ​ക്ക് ​ജീ​വി​ത​ത്തി​ൽ​ ​ വി​ജ​യം​ ​ മാ​ത്ര​മേ​ ​ഭ​വി​ക്കൂ.​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​തു​പോ​ലെ​ ​ഓ​രോ​ ​വി​ദ്യാ​ർ​ത്ഥി​യും​ ​ല​ഭ്യ​മാ​ക്കു​ന്ന​ ​സൗ​ക​ര്യ​മ​നു​സ​രി​ച്ച് ​സ്വ​വ​സ​തി​യി​ലും​ ​ഓ​രോ​ ​ടൈം​ ​ടേ​ബി​ൾ​ ​ത​യ്യാ​റാ​ക്കി​ ​അ​ത​നു​സ​രി​ച്ച് ​ഓ​രോ​രോ​ ​പ്ര​വ​ർ​ത്തി​ക​ളും​ ​ചെ​യ്യേ​ണ്ട​താ​ണ്.​ ​അ​വ​ധി​ ​ദി​വ​സ​ങ്ങ​ളി​ലും​ ​ഈ​ ​സ​മ​യ​വി​വ​ര​പ്പ​ട്ടി​ക​യ​നു​സ​രി​ച്ച് ​ത​ന്നെ​ ​ദി​ന​ച​ര്യ​ക​ൾ​ ​പാ​ലി​ക്കു​ന്ന​ ​ശീ​ലം​ ​സ്വാ​യ​ത്ത​മാ​ക്കി​യാ​ൽ​ ​അ​ത്ഭു​ത​ക​ര​മാ​യ​ ​നേ​ട്ട​ങ്ങ​ൾ​ ​കൈ​വ​രി​ക്കാ​നാ​കും.

രാ​വി​ലെ​ ​ത​ന്നെ​ ​ല​ഭ്യ​മാ​കു​ന്ന​ ​ദി​ന​പ​ത്ര​ങ്ങ​ൾ​ ​ഒ​രു​ ​നി​ശ്ചി​ത​ ​സ​മ​യം​ ​നി​ർ​ബ​ന്ധ​മാ​യും​ ​വാ​യി​ക്കു​ന്ന​ശീ​ലം​ ​സ്വീ​ക​രി​ക്ക​ണം.​ ​വി​ദ്യാ​ല​യാ​വ​ധി​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ക​ഴി​യു​ന്ന​ത്ര​ ​പ​ത്ര​മാ​സി​ക​ക​ൾ,​​ ​ജീ​വ​ച​രി​ത്ര​ങ്ങ​ൾ,​ ​ലേ​ഖ​ന​ങ്ങ​ൾ​ ​എ​ന്നി​വ​ ​വാ​യി​ക്കാ​ൻ​ ​സ​മ​യം​ ​ക​ണ്ടെ​ത്ത​ണം.​ ​പാ​ഠ്യേ​ത​ര​ ​വി​ഷ​യ​ങ്ങ​ൾ​ ​വ്യാ​യാ​മ​പ​രി​പാ​ടി​ക​ൾ​ ​എ​ന്നി​വ​യി​ലൊ​ക്കെ​ ​ഓ​രോ​ ​വി​ദ്യാ​ർ​ത്ഥി​യും​ ​താ​ത്പ​ര്യ​മെ​ടു​ക്ക​ണം.​ ​വി​ന​യ​വും​ ​വി​വേ​ക​വും​ ​ഉ​ത്ത​മ​ ​ശീ​ല​ങ്ങ​ളാ​യി​ ​ക​രു​തി​ ​പ്ര​വ​ർ​ത്തി​ക്ക​ണം.​ ​മാ​താ​പി​താ​ക്ക​ളോ​ടെ​ന്ന​പോ​ലെ​ ​മു​തി​ർ​ന്ന​വ​രോ​ടും​ ​ഗു​രു​ജ​ന​ങ്ങ​ളോ​ടു​മൊ​ക്കെ​ ​സ്നേ​ഹാ​ദ​ര​ങ്ങ​ൾ​ ​പു​ല​ർ​ത്തു​ന്ന​ത് ​ന​ല്ല​ ​ശീ​ല​മാ​ണ്.​ഇ​ന്ന് ​ലോ​ക​മാ​സ​ക​ലം​ ​വാ​ർ​ത്താ​മാ​ധ്യ​മ​രം​ഗ​ത്ത് ​ആ​ധു​നി​ക​ ​സാ​ങ്കേ​തി​ക​ ​വി​ജ്ഞാ​ന​ ​പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​ ​ഫ​ല​മാ​യി​ ​അ​മ്പ​ര​പ്പി​ക്കു​ന്ന​ ​മാ​റ്റ​ങ്ങ​ളാ​ണ് ​ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.​ ​വി​വി​ധ​ത​രം​ ​വി​ല​ ​കൂ​ടി​യ​ ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ൾ,​​ ​ലാ​പ് ​ടോ​പ്പു​ക​ൾ,​​ ​ആ​പു​ക​ൾ​ ​എ​ന്നി​ങ്ങ​നെ​യു​ള്ള​ ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​ ​മാ​സ്മ​രി​ക​ ​വ​ല​യ​ത്തി​ലാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ൾ​പ്പെ​ടെ​ ​യു​വ​ത​ല​മു​റ.​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​കൈ​വ​ശ​മി​ല്ലാ​ത്ത​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പോ​ലു​മ​പൂ​ർ​വ​മാ​ണി​ന്ന്.​ ​ജീ​വി​ത​വി​ജ​യ​ത്തി​ന് ​സ്വാ​ശ്ര​യ​ശീ​ലം​ ​പു​തി​യ​ ​ത​ല​മു​റ​യ്‌​ക്ക് ​അ​നി​വാ​ര്യ​മാ​യ​ ​ഘ​ട​ക​മാ​ണ്.​ ​ഓ​രോ​രു​ത്ത​രും​ ​ദു​ര​ഭി​മാ​ന​ചി​ന്ത​വെ​ടി​ഞ്ഞ് ​അ​വ​ര​വ​രാ​ൽ​ ​ക​ഴി​യു​ന്ന​ ​ഏ​ത് ​ജോ​ലി​യും​ ​ചെ​യ്യു​വാ​ൻ​ ​സ​ന്ന​ദ്ധ​രാ​വ​ണം.​ ​അ​തു​പോ​ലെ​ ​വ്യാ​യാ​മം​ ​നി​ത്യ​ശീ​ല​മാ​ക്ക​ണം.​ ​ന​ല്ല​ശീ​ല​ങ്ങ​ൾ​ക്ക് ​സ​ദ് ​ഫ​ല​ങ്ങ​ൾ​ ​മാ​ത്ര​മേ​ ​ല​ഭി​ക്കൂ​ ​എ​ന്ന് ​ഓ​ർ​മ്മി​ക്കു​ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE