ഓ​ർ​മ്മ​ക​ളു​ടെ​ ​മു​റി​(​വു​)​കൾ

Sunday 13 January 2019 12:49 AM IST
books

അ​ന​ന്യ​സാ​ധാ​ര​ണ​മാ​യ​ ​കൈ​യ്യൊ​തു​ക്ക​ത്തോ​ടെ​ ​പ്ര​ണ​യാ​നു​ഭ​വ​ങ്ങ​ൾ​ ​ക​വി​ത​യി​ൽ​ ​അ​നു​ഭൂ​തി​ത​മാ​കു​മ്പോ​ൾ​ ​വാ​യ​ന​യി​ൽ​ ​സം​വേ​ദ​നം​ ​ചെ​യ്യ​പ്പെ​ടു​ന്ന​ ​വി​കാ​ര​ത​ല​ങ്ങ​ൾ​ ​തീ​ക്ഷ്ണ​വും​ ​വ്യാ​കു​ല​വും​ ​വി​ഹ്വ​ല​ത​ക​ൾ​ ​നി​റ​ഞ്ഞ​തു​മാ​യി​രി​ക്കും.​ ​ക​വി​ത,​ ​അ​ത്ര​മേ​ൽ​ ​തീ​വ്ര​മാ​യി​ ​മ​ന​സി​നെ​ ​മ​ഥി​ക്കു​ന്ന​ ​വൈ​കാ​രി​ക​ത​ ​അ​വ​കാ​ശ​പ്പെ​ടു​ന്ന​ ​ക​ല​യു​ടെ​ ​കാ​ലാ​തീ​ത​മാ​യ​ ​സം​ഗീ​തം​ ​പോ​ലെ​ ​ഏ​റ്റ​വും​ ​ഉ​ന്ന​ത​മാ​യ​ ​സ​ർ​ഗാ​ത്മ​ക​ത​യാ​ണ്...​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തി​യി​ല്ലെ​ങ്കി​ൽ​ ​കൈ​മോ​ശം​ ​വ​രാ​വു​ന്ന​ ​പ​ൾ​പ്പ് ​സാ​ഹി​ത്യ​ത്തി​ലേ​ക്ക് ​വ​ഴു​താ​ൻ​ ​ഏ​റെ​ ​സാ​ധ്യ​ത​യു​ള്ള​ ​പ്ര​ണ​യ​നി​രാ​സ​ങ്ങ​ളും​ ​ന​ഷ്‌​ട​ബോ​ധ​ങ്ങ​ളും​ ​സ​ങ്ക​ട​പ്പെ​യ്‌​ത്തു​ക​ളും​ ​നി​റ​ഞ്ഞ​ ​ക​വി​താ​ലോ​ക​ത്തെ,​ ​കൃ​ത്യ​ത​യാ​ർ​ന്ന​ ​വാ​ക്കു​ക​ളാ​ൽ​ ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​വ​ര​ച്ചി​ടു​ക​യാ​ണ് ​ഒ​റ്റ​മു​റി​ ​(​വ്)​ ​എ​ന്ന​ ​ക​വി​താ​സ​മാ​ഹാ​ര​ത്തി​ൽ​ ​സോ​ഫി​യ​ ​ഷാ​ജ​ഹാ​ൻ.

എ​ഴു​താ​നും​ ​ വാ​യി​ക്കാ​നും​ ​ അ​റി​യു​ന്ന​ ​സ​ക​ല​രും​ ​ക​വി​ക​ളാ​കു​ന്ന​ ​ഇ​ക്കാ​ല​ത്ത് ​ക​വി​ത​യു​ടെ​ ​ആ​ത്മാ​വി​നെ​ ​ഒ​ട്ടും​ ​ചോ​രാ​തെ​ ​ക​വി​ത്വ​വും​ ​ഭം​ഗി​യും​ ​സൗ​ന്ദ​ര്യ​വും​ ​വാ​ഗ്ചാ​രു​ത​യും​ ​നി​റ​ഞ്ഞ​ ​ക​വി​ത​ക​ളെ​ ​ന​മു​ക്ക് ​ സോ​ഫി​യ​യി​ൽ​ ​കാ​ണാ​നാ​കു​ന്നു​ ​ എ​ന്ന​ത് ​മ​ല​യാ​ള​ ക​വി​ത​യു​ടെ​ ​ ഭാ​വി​യെ​ ​ സം​ബ​ന്ധി​ച്ച് ​ ആ​ശാ​വ​ഹ​മാ​യ​ ​പ്ര​തീ​ക്ഷ​യാ​ണ്.​ ​ക​വി​ത​യി​ൽ​ ​പ്ര​യോ​ഗി​ക്കു​ന്ന​ ​ ഓ​രോ​ ​വാ​ക്കും ​ ​പ്ര​യോ​ഗ​വും​ ​ കൃ​ത്യ​ത​യു​ള്ള​തും​ ​ല​ക്ഷ്യ​ബോ​ധ​മു​ള്ള​തു​മാ​ക​ണം.​ ​ഒ​രു​ ​വാ​ക്കോ​ ​ അ​ർ​ദ്ധ​വി​രാ​മ​മോ​ ​പോ​ലും​ ​ക​വി​ത​യി​ൽ​ ​ര​സ​ഭം​ഗം​ ​സൃ​ഷ്ടി​ക്കും.
പ​ല​പ്പോ​ഴും​ ​ഒ​രു​ ​ക​വി​ത​യി​ലെ​ ​ഭാ​വ​ത്തെ​ ​മ​റ്റൊ​രു​ ​ക​വി​ത​യി​ലോ​ ​ക​വി​ത​ക​ളി​ലോ​ ​ത​ന്നെ​ ​അ​ന്വ​യി​പ്പി​ക്കാ​വു​ന്ന​ ​ത​ര​ത്തി​ൽ​ ​പ്ര​ണ​യം​ ​എ​ല്ലാ​ ​ക​വി​ത​ക​ളി​ലും​ ​നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്.​ ​ചി​ല​പ്പോ​ഴൊ​ക്കെ​ ​ഒ​രൊ​റ്റ​ ​ക​വി​ത​ ​പോ​ലെ​ ​പു​സ്ത​ക​ത്തെ​ ​അ​നു​ഭ​വി​പ്പി​ക്കു​ന്ന​ ​വി​സ്‌​മ​യം.​ ​വാ​ക്കു​ക​ളു​ടെ​ ​ലാ​ളി​ത്യം​ ​കൊ​ണ്ട് ​പ്ര​ണ​യ​ത്തി​നു​ ​ സു​വി​ശേ​ഷം​ ​കു​റി​ക്കു​ന്ന​ ​വ​രി​ക​ളാ​ണ് ​ഈ​ ​ക​വി​ത​ക​ളു​ടെ​ ​മു​ഖ​മു​ദ്ര.​ ​പ്ര​ണ​യ​ത്തി​ന്റെ​ ​ സു​ഖ​മു​ള്ള​ ​നി​ന​വു​ക​ളും​ ​സ്വാ​ഭാ​വി​ക​മാ​യ​ ​ അ​നു​ഭൂ​തി​ക​ളു​ടെ​ ​കൃ​ത്യ​മാ​യ​ ​ചേ​ർ​ത്തു​വെ​ക്ക​ലു​ക​ളും​ ​കൊ​ണ്ട് ​സ​മ്പ​ന്ന​മാ​ണ് ​ ഒ​റ്റ​മു​റി​വ് ​ എ​ന്ന് ​ അ​തി​നാ​ൽ​ ​ ന​മു​ക്ക് ​ നി​സം​ശ​യം​ ​ പ​റ​യാം.​ ​ഹൈ​ക്കു​ ​ സ്വ​ഭാ​വ​മു​ള്ള​ ​ കു​റു​ങ്ക​വി​ത​ക​ളു​ടെ​ ​ ചെ​റി​യൊ​രു​ ​ശേ​ഖ​രം​ ​കൂ​ടി​ ​ഈ​ ​പു​സ്‌​ത​കം​ ​ വാ​യ​ന​ക്കാ​ര​ന് ​ സ​മ്മാ​നി​ക്കു​ന്നു​ണ്ട്.

'​നി​ന​ക്ക് ​ന​ന​യാ​തി​രി​ക്കാൻ
ക​രു​തി​യ​താ​ണീ​ ​കു​ട.
മ​ഴ​യ്‌​ക്ക്​​ ​മു​മ്പേ​ ​നീ​ ​പോ​കു​മെ​ന്ന്
ഓ​ർ​ക്കാ​തെ..​."

ഇ​തു​പോ​ലെ​ ​കു​റു​ങ്ക​വി​ത​ക​ളു​ടെ​ ​സൗ​ന്ദ​ര്യം​ ​നി​റ​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ ​ക​വി​ത​ക​ൾ​ ​കൂ​ടി​ ​അ​ട​ങ്ങി​യ​താ​ണ് ​ഈ​ ​സ​മാ​ഹാ​രം.​ ​പ്ര​ണ​യ​ത്തി​ന്റെ​ ​ചൂ​ടും​ ​ത​ണു​പ്പും​ ​ആ​വോ​ളം​ ​നി​റ​ഞ്ഞ​ ​സോ​ഫി​യ​യു​ടെ​ ​ക​വി​ത​ക​ളി​ൽ​ ​നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ ​പ്ര​ണ​യ​ഭാ​വ​ങ്ങ​ൾ​ക്ക് ​അ​സാ​ധാ​ര​ണ​മാ​യ​ ​രാ​ഷ്ട്രീ​യ​വും​ ​വി​ഭ്ര​മി​പ്പി​ക്കു​ന്ന​ ​ചി​ന്താ​സ​ര​ണി​ക​ളു​മു​ണ്ട്.​ ​നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന​ ​പ്ര​ണ​യാ​നു​ഭ​വ​ങ്ങ​ളു​ടെ​ ​ന​ഷ്‌​ട​ബോ​ധ​വും​ ​ആ​ത്മ​പ​രി​ശോ​ധ​ന​ക​ളു​ടെ​ ​ഒ​റ്റ​മു​റി​യി​ൽ​ ​സ്വ​യം​ ​രൂ​പ​പ്പെ​ടു​ത്തി​യ​ ​ഏ​കാ​ന്ത​ത​യും​ ​തു​ലാ​സി​ലെ​ന്ന​ ​പോ​ലെ​ ​തു​ല്യ​നി​ല​യി​ൽ​ ​നി​ൽ​ക്കു​ന്ന​ ​അ​നു​ഭ​വ​മാ​ണ് ​പ​ല​ ​ക​വി​ത​ക​ളു​ടെ​യും​ ​കാ​ത​ൽ.​ ​ഡി​സി​ ​ബു​ക്‌​സ് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​പു​സ്ത​ക​ത്തി​ന് ​ആ​മു​ഖം​ ​ബാ​ല​ച​ന്ദ്ര​ൻ​ ​ചു​ള്ളി​ക്കാ​ട് ​ആ​ണ് ​നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.​ ​അ​വ​താ​രി​ക​ ​എ​ഴു​തി​യ​ത് ​റ​ഫീ​ക്ക് ​അ​ഹ​മ്മ​ദും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE