റബർ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യ?

Wednesday 09 January 2019 11:55 AM IST
rubber-institute

1. പഹാരി ഭാഷ സംസാരിക്കപ്പെടുന്ന സംസ്ഥാനം?
ഹിമാചൽ പ്രദേശ്
2. ലോക്‌സഭയിൽ ആക്ടിംഗ് സ്പീക്കറായിരുന്ന വനിത?
സുശീല നയ്യാർ
3. കേരള പുൽത്തൈല ഗവേഷണ കേന്ദ്രം ?
ഓടക്കാലി
4. കേരള കൈതച്ചക്ക ഗവേഷണ കേന്ദ്രം?
വെള്ളാനിക്കര
5. കേരള ഇഞ്ചി ഗവേഷണ കേന്ദ്രം?
അമ്പലവയൽ
6. റബർ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യ?
കോട്ടയം
7. കേരള കാപ്പി ഗവേഷണ കേന്ദ്രം?
ചൂണ്ടൽ (വയനാട്)
8. ആദ്യമായി കോമൺവെൽത്ത് ഗെയിംസ് അരങ്ങേറിയ വേദി?
ഹാമിൽട്ടൺ, കാനഡ
9. 1931ലെ വെസ്റ്റ് മിനിസ്റ്റർ നിയമസംഹിത വഴി സ്ഥാപിതമായ സംഘടന?
കോമൺവെൽത്ത്
10. 2013 CHOGM സമ്മേളനം നടന്നത് ?
ശ്രീലങ്ക
11. ശീതയുദ്ധകാലത്ത് രൂപവത്കൃതമായ പടിഞ്ഞാറൻ രാജ്യങ്ങളുടെ സഖ്യം?
നാറ്റോ
12. ചേരിചേരാ പ്രസ്ഥാനം നിലവിൽ വന്നത്?
1961
13. 1985 ഡിസംബർ 8ന് രൂപംകൊണ്ട സംഘടനയാണ്?
സാർക്ക്
14. പശ്ചിമ യൂറോപ്പിലെ രാജ്യങ്ങളുടെ കൂട്ടായ്മയാണ്?
യൂറോപ്യൻ യൂണിയൻ
15. ക്രൂഡ് ഓയിലിന്റെ വിലയും ഉത്പാദനവും നിയന്ത്രിക്കുന്നതിനായി 1960ൽ രൂപം കൊണ്ട സംഘടന?
ഒ.പി.ഇ.സി
16. ജി8 ൽ അംഗമായ ഏക ഏഷ്യൻ രാജ്യം?
ജപ്പാൻ
17.ജി 8ൽ നിന്ന് പുറത്താക്കപ്പെട്ട രാജ്യം?
റഷ്യ
18. അവികസിത രാഷ്ട്രങ്ങളുടെ സാമ്പത്തിക സംഘടന?
ജി 15
19. ഇന്ത്യയിൽ ആദ്യമെത്തുകയും ഏറ്റവുമൊടുവിൽ പിൻവാങ്ങുകയും ചെയ്ത യൂറോപ്യൻമാർ?
പോർച്ചുഗീസുകാർ
20. ഇന്ത്യയിൽ ശാസ്ത്രീയ കൃഷി സമ്പ്രദായം നടപ്പിലാക്കിയത്?
പോർച്ചുഗീസുകാർ
21. പോർച്ചുഗീസുകാർ കുഞ്ഞാലിയുടെ ഭീഷണി നേരിടാൻ നിർമ്മിച്ച കോട്ട?
ചാലിയം കോട്ട
22. പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടത്?
1628

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE