SignIn
Kerala Kaumudi Online
Thursday, 14 May 2026 12.47 PM IST

രമേശ് ചെന്നിത്തല രചിച്ച പുസ്തകം പ്രകാശനം ചെയ്തു

chennithala

തിരുവനന്തപുരം: കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗവും മുൻ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല രചിച്ച 'my journey through gandhi villages ഗാന്ധിഗ്രാമങ്ങളിലൂടെ' എന്ന പുസ്തകത്തിന്റെ പ്രകാശനം മമ്മൂട്ടിയും സംവിധായകൻ ആടൂർ ഗോപാലകൃഷ്ണനും ചേർന്ന് നിർവഹിച്ചു. രമേശ് ചെന്നിത്തല കെപിസിസി അദ്ധ്യക്ഷനായിരുന്ന കാലത്ത് കേരളത്തിലെ പതിനാല് ജില്ലകളിലെയും പട്ടികജാതി - പട്ടികവർഗ കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ചതാണ് ഗാന്ധിഗ്രാം പദ്ധതി. സംസ്ഥാന പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പിൽ നിന്നും ഒരുകോടി രൂപ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഗാന്ധിഗ്രാം പദ്ധതിയിൽപ്പെടുന്ന ഗ്രാമങ്ങൾക്ക് അനുവദിച്ചിരുന്നു അതോടൊപ്പം ഗാന്ധിഗ്രാം ഫണ്ടിൽ നിന്നും വിവിധ വികസനപ്രവർത്തനങ്ങൾക്കായി പണം അനുവദിക്കുകയും ചെയ്തു.

ഗാന്ധിഗ്രാം പദ്ധതിയിലൂടെ പട്ടികജാതി പട്ടികവർഗ ഗ്രാമങ്ങളുടെ മുഖച്ഛായമാറിതയെങ്ങനെയെന്ന് ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അവിടെ നടത്തിയ വികസന പ്രവർത്തനങ്ങൾ,സാമൂഹ്യ സുരക്ഷിതത്വ പദ്ധതികൾ തുടങ്ങിയവയുടെയെല്ലാം പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.

Add as a preferred source on Google
TAGS: LITERATURE, BOOKS, , RAMESH CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY