ആലപ്പുഴ: കാലിത്തീറ്റയിൽ നിന്ന് വിഷബാധയേറ്റതിനെ തുടർന്ന് പള്ളിപ്പുറത്ത് ഒരു പശു ചത്തു. 36 പശുക്കൾക്കും നാല് കിടാരികൾക്കും രോഗബാധ സ്ഥിരീകരിച്ചത് ആശങ്കയായി.
രോഗബാധയെ തുടർന്ന് പാലിന്റെ അളവിൽ കുറവുണ്ട്. കാലിത്തീറ്റയുടെ സാമ്പിൾ മൃഗസംരക്ഷണ വകുപ്പ് ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്കയച്ചു. തിരുവനന്തപുരം, തിരുവല്ല മഞ്ചാടി എന്നിവടങ്ങളിൽ വകുപ്പിനു കീഴിലുള്ള ലാബുകളിലേക്കാണ് അയച്ചത്. പരിശോധന ഫലം ഇന്ന് ലഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 12-ാം വാർഡിലെ ലീലാ പവിത്രന്റെ 18ഉം, ജയകുമാറിന്റെ 17ഉം കരുണാകരൻ നായരുടെ രണ്ടും പശുക്കൾക്കാണ് കാലിത്തീറ്റയിൽ നിന്ന് വിഷബാധയേറ്റത്. കാലിത്തീറ്റ നൽകിയ ഉടൻ തന്നെ തളർന്ന് വീഴുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |