അമ്പലപ്പുഴ : കേരള വോളണ്ടറി ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെയും, ആലപ്പുഴ എസ്.ഡി കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എസ്.ഡി കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എസ്.പ്രേമ ഉദ്ഘാടനം ചെയ്തു. രക്തദാന സമിതി പ്രസിഡന്റ് എം.മുഹമ്മദ് കോയ അദ്ധ്യക്ഷനായി.സെക്രട്ടറി കെ.ആർ.സുഗുണാനന്ദൻ, മെഡിക്കൽ കോളേജ് ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർമാരായ ഡോ.മഗ്ദലിൻ, ഡോ.ജസ്ന, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ .എസ്.ലക്ഷ്മി, കൗൺസിലർ എസ്.എം. ജാസ്മിൻ, ടെക്നീഷ്യന്മാരായ ആശ ,ഷബാന, അഭിരാമി, ധനേഷ് എന്നിവർ നേതൃത്വം നൽകി. 60 ഓളം എൻ.എസ്.എസ് വോളണ്ടിയർമാർ രക്തദാനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |