SignIn
Kerala Kaumudi Online
Saturday, 20 April 2024 5.37 AM IST

ആലപ്പുഴയിൽ അരങ്ങേറും അന്താരാഷ്ട്ര ബീച്ച് റൺ

gh
ബീച്ച് റണ്ണിന്റെ ആലോചനായോഗം ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്യുന്നു.

ആലപ്പുഴ: സംസ്ഥാന കായിക,യുവജന വകുപ്പിന്റെയും ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ റെഡ് ബുൾ ക്വിക്ക് സാൻഡ് മാതൃകയിൽ അന്താരാഷ്ട്ര ബീച്ച് റൺ ആലപ്പുഴയിൽ സംഘടിപ്പിക്കും. 25ന് വൈകിട്ട് 3ന് തുടങ്ങി 7ന് അവസാനിക്കുന്ന തരത്തിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

ബീച്ചിൽ പ്രത്യേകമായി ഒരുക്കുന്ന ചെറുകുന്നുകളും കുഴികളുമുള്ള മണൽ റേസ് ട്രാക്കിലൂടെ ഓടിയാണ് മത്സരാർത്ഥികൾ കഴിവ് തെളിയിക്കേണ്ടത്. വ്യക്തിഗത വിഭാഗത്തിൽ 18- 40 വയസ് പ്രായപരിധിയിലെ സ്ത്രീകൾക്കും പുരുഷന്മാർക്കും മത്സരിക്കാം. കോർപ്പറേറ്റ് വിഭാഗത്തിൽ കമ്പനികൾക്കും സംഘടനകൾക്കും മൂന്ന് പേര് അടങ്ങുന്ന ടീമായി പങ്കെടുക്കാം. വിജയികൾക്ക് ഇന്റർനാഷണൽ എയർ ടിക്കറ്റ്, ലക്ഷ്വറി ഹോളിഡേയ്‌സ് തുടങ്ങി നിരവധി സമ്മാനങ്ങൾ ലഭിക്കും. ബീച്ച് ചലഞ്ചിനോട് അനുബന്ധിച്ച് കുട്ടികൾക്കായി 23 മുതൽ 26 വരെ ഫൺ പാർക്ക് ഒരുക്കിയിട്ടുണ്ട്. മുമ്പ് സൗത്ത് ആഫ്രിക്കയിലും, സൗദി അറേബ്യയിലുമാണ് റെഡ് ബുൾ ക്വിക്ക് സാൻഡ് നടത്തിയിട്ടുള്ളത്. ബീച്ച് റൺ സംബന്ധിച്ചുള്ള ആലോചനയോഗം ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. വി.ജി.വിഷ്ണു ( ചെയർമാൻ), അഡ്വ.കുര്യൻ ജയിംസ് (ജനറൽ കൺവീനർ ),ബിനീഷ് തോമസ് ( ഡയറക്ടർ ), ദീപക് ദിനേഷ്, ഡോ.രൂപേഷ് സുരേഷ്, ചന്ദുസന്തോഷ് (റേസ് കോ-ഓർഡിനേറ്റേർമാർ), സി.ടി.സോജി, ഡോ. നിമ്മി അലക്‌സാണ്ടർ ( വൈസ് ചെയർമാൻമാർ), റോണി മാത്യു, കെ.എസ്.റെജി (കൺവീനർമാർ) എന്നിവരാണ് റേസ് കമ്മറ്റി ഭാരവാഹികൾ. മത്സരാർത്ഥികൾ 22 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് : 9847058080

രജിസ്ട്രേഷൻ ഫീസ്
വ്യക്തിഗത വിഭാഗം: 3 പേർക്ക് 499 രൂപ
കോർപ്പറേറ്റ് റിലേ: 2 ടീമിന് 1499 രൂപ

ഒരു സ്‌പോർട്‌സ് ടൂറിസം ഹബ്ബായി അറിയപ്പെടാനുള്ള അവസരമാണ് ക്വിക്ക് ഓൺ സാൻഡ് നടത്തുന്നതിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്നത്

-വി.ജി.വിഷ്ണു, പ്രസിഡന്റ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ

-

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.