SignIn
Kerala Kaumudi Online
Thursday, 25 April 2024 5.17 AM IST

പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

jrj

ഹരിപ്പാട്: കുമാരപുരം കെ.കെ.കെ.വി.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിന് സമീപത്തുവച്ച് ക്രൂരമായി മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കുമാരപുരം പൊത്തപ്പള്ളി അനിഴം വീട്ടിൽ സിജു രാജിനെയാണ് (ആട് സിജു- 25) ഹരിപ്പാട് പൊലീസ് പിടികൂടിയത്.

ഫെബ്രുവരി 20ന് വൈകിട്ട് സ്കൂളിൽ നിന്നു വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിലെത്തിയ രണ്ടംഗ അക്രമിസംഘം യാതൊരു കാരണവുമില്ലാതെ ക്രൂരമായി മർദ്ദിക്കുകയും കത്തി ഉപയോഗിച്ച് കുത്താൻ ശ്രമിക്കുകയുമായിരുന്നു. ഒന്നാം പ്രതി കുമാരപുരം പൊത്തപ്പള്ളി കാട്ടൂർ വീട്ടിൽ വിഷ്ണുവിനെ (29) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കായംകുളം ഡിവൈ.എസ്‌.പി അജയ് നാഥിന്റെ നിർദ്ദേശാനുസരണം സബ് ഇൻസ്പെക്ടർമാരായ ശ്രീകുമാർ, ഷൈജ, എ.എസ്.ഐ സുജിത്ത്, സീനിയർ സി.പി.ഒമാരായ മഞ്ജു, ചിത്തിര, സി.പി.ഒമാരായ നിഷാദ്, സോനു ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.