ആലപ്പുഴ: സംസ്ഥാന ബഡ്ജറ്റിനും പൊലീസ് അതിക്രമത്തിനും എതിരെ കോൺഗ്രസ് പൂന്തോപ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പട്ടമുക്ക് ജംഗ്ഷനിൽ നടന്ന ജനസദസ് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സുനിൽ ജോർജ്ജ്, ബ്ലോക്ക് പ്രസിഡന്റ് സിറിയക് ജേക്കബ്, ഡി.സി.സി സെക്രട്ടറി ടി.വി.രാജൻ, സോളമൻ പഴമ്പാശ്ശേരി, ആർ.ആർ.ജോഷിരാജ്, സന്തോഷ് പുതുക്കശ്ശേരി എന്നിവർ സംസാരിച്ചു. ടോമി കല്ലറയ്ക്കൽ സ്വാഗതവും തോമസ് ആന്റണി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |