SignIn
Kerala Kaumudi Online
Saturday, 20 April 2024 7.41 AM IST

തൊഴിലുറപ്പ് പദ്ധതിയിൽ സന്തോഷിപ്പിച്ച് വേതനവർദ്ധന; ഉറപ്പില്ലാതെ തൊഴിൽ ദിനങ്ങൾ

s

ആലപ്പുഴ : വേതനം വർദ്ധിപ്പിച്ചതിൽ സന്തോഷമുണ്ടെങ്കിലും ആവശ്യത്തിന് തൊഴിൽദിനങ്ങൾ ലഭിക്കുമോയെന്ന ആശങ്കയിൽ തൊഴിലുറപ്പ് തൊഴിലാളികൾ. 22 രൂപ വർദ്ധിപ്പിച്ചതോടെ 333 രൂപയാണ് ഇപ്പോൾ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസവേതനം. പുതുക്കിയ വേതന നിരക്ക് ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെക്കാലമായി കുടിശ്ശികയായി കിടന്ന മെറ്റീരിയൽ കംപോണന്റിനുള്ള തുകയും പാസായിട്ടുണ്ട്.

ജില്ലയിൽ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത കുടുംബങ്ങളിൽ പകുതിയിൽ താഴെപേർക്ക് മാത്രമാണ് 100 ദിവസത്തെ തൊഴിൽ ലഭിച്ചത്. ഒന്നരലക്ഷത്തിലധികം കുടുംബങ്ങളാണ് ജില്ലയിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കുകയും, ഒരേ സമയം ചെയ്യാവുന്ന ജോലികളുടെ എണ്ണം നിജപ്പെടുത്തുകയും ചെയ്ത കേന്ദ്ര നിലപാട് പദ്ധതിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു പഞ്ചായത്തിൽ ഒരേ സമയം 20 പ്രവൃത്തിയിലധികം നടത്തരുതെന്നായിരുന്നു കേന്ദ്രനിർദ്ദേശം. ഇതോടെ പല സ്ഥലങ്ങളിലും പണി മുടങ്ങി. തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് നിയന്ത്രണങ്ങൾ വെട്ടിക്കുറച്ചതോടെയാണ് പലർക്കും കുറച്ചെങ്കിലും തൊഴിൽ ദിനങ്ങൾ തിരികെ ലഭിച്ചത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കിയതിന് ശേഷമുള്ള 17 വർഷങ്ങളിൽ ഗ്രാമപ്രദേശങ്ങളിൽ ഗുണകരമായ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നാണ് പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്. പ്രത്യേക വൈദഗ്ദ്ധ്യം വേണ്ടാത്ത ജോലികളിലേക്ക് കൂടുതൽപ്പേർ കടന്നുവന്നു. പദ്ധതിയെ കേന്ദ്രസർക്കാർ സാമ്പത്തിക ബാദ്ധ്യതയായി കണക്കാക്കുന്നുവെന്ന പ്രചരണങ്ങൾക്കിടയിലാണ് വേതനത്തിൽ വർദ്ധനവ് വരുത്തിയനത്.

തുല്യവേതനം

സ്ത്രീ-പുരുഷ തൊഴിലാളികൾക്ക് തുല്യവേതനം ഉറപ്പാക്കുന്നുവെന്നതാണ് തൊഴിലുറപ്പിന്റെ പ്രത്യേകത. ആഴ്ചയിലോ 14 ദിവസത്തിനുള്ളിലോ കൂലി നൽകണമെന്നാണ് വ്യവസ്ഥ. കൂലി നൽകുന്നതിൽ വീഴ്ചവരുത്തിയാൽ തൊഴിലാളികൾക്ക് നഷ്ടപരിഹാരത്തിനുള്ള അവകാശമുണ്ട്. പദ്ധതിപ്രകാരം സമയനിരക്കടിസ്ഥാനത്തിലോ ചെയ്യുന്ന ജോലിക്ക് കൂലിയെന്ന അടിസ്ഥാനത്തിലോ വേതനം നൽകാം.

പുതുക്കിയ വേതനം : 333 രൂപ

മുൻവേതനം : 311 രൂപ

തൊഴിലുറപ്പ് പദ്ധതി ജില്ലയിൽ

100 ദിവസം തൊഴിൽ ലഭിച്ച കുടുംബങ്ങൾ

2022 - 2023 : 21,926

2021 -2022 : 46,619

തൊഴിൽ ദിനങ്ങൾ

2022 - 2023 : 99.54 ലക്ഷം

2021 -2022 : 1.13 കോടി

ഇടക്കാലത്ത് കൂലി വൈകിയെങ്കിലും ഇപ്പോൾ കൃത്യമായി ലഭിക്കുന്നുണ്ട്. നേതനം വർദ്ധിച്ചതിലും സന്തോഷമുണ്ട്. ആവശ്യത്തിന് തൊഴിൽ ദിനങ്ങൾ ലഭിച്ചാൽ മാത്രമേ വർദ്ധിച്ച കൂലി കൊണ്ട് പ്രയോജനം ലഭിക്കൂ

-ഷീജ, മേറ്റ്, തൊഴിലുറപ്പ് പദ്ധതി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.