ആലപ്പുഴ : 15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കാനുള്ള തീരുമാനം പിൻവലിക്കുക, കള്ള ടാക്സികൾ തടയാൻ കർശന നടപടി സ്വീകരിക്കുക,ജി.പി.എസ് പുതുക്കൽ ചാർജ് ഒഴിവാക്കുക, ഇൻഷ്വറൻസ് പ്രീമിയം നിരക്ക് വർധന പിൻവലിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഓട്ടോ-ടാക്സി- ടെമ്പോ വർക്കേഴ്സ് യൂണിയൻ ലൈറ്റ് മോട്ടോർ സെക്ടർ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.എ.നിസാർ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ.ജി.ജയലാൽ സ്വാഗതം പറഞ്ഞു. എസ്.വിനയചന്ദ്രൻ, റെജീബ് അലി, വി.ജെ.ബിജു, രഞ്ജിത്ത്, മിനു വർഗീസ്, ലാൽ, സുധാകരൻ, ശിവൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |