SignIn
Kerala Kaumudi Online
Thursday, 25 April 2024 5.31 PM IST

ടിപ്പർ ലോറികളുടെ സമയം ക്രമീകരിക്കും

s

ആലപ്പുഴ: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ മുന്നൊരുക്ക യോഗം ചേർന്നു. ജില്ല കളക്ടർ ഹരിത വി. കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിയും പങ്കെടുത്തു.
സ്‌കൂൾ കെട്ടിടങ്ങളുടെയും ബസുകളുടെയും ഫിറ്റ്‌നസ് പരിശോധിച്ച് ഉറപ്പുവരുത്തും. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ടിപ്പർ ലോറികളുടെ സമയം ക്രമീകരിക്കും.സ്‌കൂൾ പരിസരത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റിയെന്ന് ഉറപ്പാക്കണമെന്ന് യോഗം നിർദ്ദേശിച്ചു. ഓടയുടെ സ്ലാബുകൾ കൃത്യമായി മൂടണമെന്നും സ്‌കൂളുകളിൽ ശുദ്ധജലം ഉറപ്പുവരുത്തണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.