മാവേലിക്കര : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മാവേലിക്കര ടൗൺ കൊറ്റാർകാവ് ഏരിയയുടെ 32ാമത് വാർഷിക സമ്മേളനം ജില്ലാ രക്ഷാധികാരി പി.വി.ഗോവിന്ദപ്പിള്ള ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.സി.ഗോപാലൻ റിപ്പോർട്ടും ട്രഷറർ പി.ജെ.ആന്റണി കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ.ചന്ദ്രശേഖരൻ നായർ, സംസ്ഥാന കൗൺസിൽ അംഗം കെ.പി.സുകുമാരൻ, ടൗൺ സെക്രട്ടറി പി.കെ.മോഹൻദാസ്, ഏരിയ വൈസ് പ്രസിഡന്റ് പൊന്നമ്മ ഇട്ടിയവറ, ജോയിന്റ് സെക്രട്ടറിമാരായ വി.ശങ്കരൻകുട്ടി, കെ.രവി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |