SignIn
Kerala Kaumudi Online
Sunday, 01 September 2024 5.03 AM IST

കാറ്റാടി കാടുകൾക്ക് തീപിടിച്ചു

Increase Font Size Decrease Font Size Print Page

അമ്പലപ്പുഴ: പറവൂരിൽ കാറ്റാടി കാടുകൾക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഗലിലീയോ കടപ്പുറം സെന്റ്‌ ആന്റണി ചർച്ചിന് സമീപം 5 ഏക്കറോളം വരുന്ന കാറ്റാടി കാടുകൾക്കാണ് തീപിടിച്ചത്. വിവരം അറിഞ്ഞ് ആലപ്പുഴ അഗ്നി രക്ഷസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. രണ്ട് മണിക്കൂറോളമെടുത്താണ് തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയത് . അസി.സ്റ്റേഷൻ ഓഫിസർ (ഗ്രേഡ് ) കെ.ആർ. അനിൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ വിജയ് , ജിജോ , ശശി അഭിലാഷ്, ജോബിൻ വർഗീസ്, അനിൽകുമാർ വിനീഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത് .

വേനൽ കടുത്തതോടെ പുരയിടങ്ങളിലെ പുല്ലുകൾക്കും മറ്റും തീപിടിക്കുന്നത് പതിവായിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.