അമ്പലപ്പുഴ: പുന്നപ്ര സഹകരണ എൻജിനിയറിംഗ് കോളേജ് മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 27, 28 തീയതികളിൽ ആലപ്പുഴ റിക്രിയേഷൻ മൈതാനത്ത് ആലപ്പി മോട്ടോർ ഷോ നടത്തും. വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾക്കെതിരെ ബോധവത്കരണത്തിന്റെ ഭാഗമായാണ് ഇതെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.റൂബിൻ വി. വർഗീസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി.അശോക് കുമാർ, മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം മേധാവി പ്രൊഫ.കെ.ജി. ജയമോഹൻ, അസി.പ്രൊഫ. ഗിരിജ ഭാസ്കരൻ, കോ- ഒാഡിനേറ്റർ പ്രൊഫ. എം. ഷംനാദ് എന്നിവർ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |