ആലപ്പുഴ: 12കാരിയുടെ കരണത്ത് അടിച്ചെന്ന പരാതിയിൽ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ തിരുവമ്പാടി മങ്ങാടപ്പള്ളി ഗോപാലകൃഷ്ണൻ നായരെ (62) സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ചയായിരുന്നു സംഭവം. ക്ഷേത്രക്കുളത്തിൽ മീൻ പിടിക്കാൻ കുട്ടികളെ ഓടിച്ചുവിട്ടപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ഒരു കുട്ടി തന്നെ അസഭ്യം പറഞ്ഞെന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിനോട് പറഞ്ഞത്. സഹോദരനെ അടിച്ചത് ചോദിക്കാൻ ചെന്ന 12കാരിയെ മർദ്ദിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. കോടതിയിൽ ഹാജരാക്കിയ ഗോപാലകൃഷ്ണൻ നായരെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |