മുഹമ്മ: പുതിയ ഭാഷ പഠിക്കണമെന്നുള്ള ആഗ്രഹത്തിൽ അറബിക് ഒന്നാം ഭാഷയായി തിരഞ്ഞെടുക്കുമ്പോൾ നന്ദന വേണിക്ക് ആശങ്ക ഉണ്ടായിരുന്നില്ല. ഇപ്പോൾ എസ്.എസ്.എൽ.സിക്ക് അറബി ഉൾപ്പടെ എല്ലാ വിഷയങ്ങൾക്കും എ പ്ലസോടെ വിജയിക്കാൻ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് ഈ കൊച്ചുമിടുക്കി. മുഹമ്മ എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. അധ്യാപിക ജുവൈരിയയാണ് നന്ദന വേണിയെ അറബി പഠിപ്പിച്ചത്. മുഹമ്മ കായിപ്പുറം ചെത്തിക്കാട്ടു വെളി ഡ്രൈവറായ സി. കെ. ചന്ദ്രന്റെയും തൊഴിലുറപ്പ് തൊഴിലാളി ബേബിയുടെയും മകളാണ് . സഹോദരി പ്ലസ് ടു വിദ്യാർത്ഥിനി കൃഷ്ണവേണി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |