മുഹമ്മ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാവുങ്കൽ യൂണിറ്റ് വാർഷികം നാളെ രാവിലെ 10 ന് കാവുങ്കൽ ഓഫീസ് അങ്കണത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് പി.ഡി.അശോകൻ അധ്യക്ഷത വഹിക്കും. യു.ആർ.എഫ് വേൾഡ് റെക്കാഡ് ജേതാവ് സി.ജി മധു കാവുങ്കലിനെയും യൂണിറ്റിലെ മുതിർന്ന അംഗങ്ങളെയും യൂണിറ്റ് പ്രസിഡന്റായി കാൽനൂറ്റാണ്ട് പിന്നിട്ട പി.ഡി അശോകനെയും ആദരിക്കും. ജില്ലാ ജനറൽ സെക്രട്ടറി സബിൽ രാജ് ,യൂണിറ്റ് സെക്രട്ടറി എസ്.സതീശൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |