മാന്നാർ: കുട്ടംപേരൂർ പന്ത്രണ്ടാം വാർഡിൽ വാഴ്വേലിക്കുളം വേരൂർ റോഡിൽ പി.ഐ.പി കനാൽ കഴിഞ്ഞദിവസം രാത്രിയിലെ കനത്ത മഴയിൽ തകർന്നു. കനാലിനോട് ചേർന്നുളള റോഡിലെ മണ്ണും ഇതോടൊപ്പം ഒലിച്ചു പോയി. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ കുറെ നാളുകളായി കനാൽ ചരിഞ്ഞു നിൽക്കുന്ന വിവരം പി.ഐ.പി അധികാരികളെ അറിയിക്കുകയും, ഈ സാമ്പത്തിക വർഷത്തെ പദ്ധതിയിൽ 12 ലക്ഷം രൂപ ഉൾപ്പെടുത്തി കനാൽ പുനർ നിർമ്മിക്കാൻ തീരുമാനിച്ചതുമാണ്. ടെണ്ടർ നടപടികളും ആരംഭിച്ചിരുന്നു. അടിയന്തരമായി കനാലിന്റെ പുനർ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി.ഐ.പി ചെങ്ങന്നൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർക്ക് ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് പഴവൂർ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |