ചാരുംമൂട്: നേപ്പാളിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ബേസ്ബോൾ സീനിയർ വനിത വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ടീമംഗം താമരക്കുളം സ്വദേശി ഷഹനാസിനെ എസ്.എഫ്.ഐ ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് നിയാസ് ഷാനവാസ് പൊന്നാട അണിയിച്ചു. ഏരിയാ പ്രസിഡന്റ് എസ്.മഹേഷ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ അജിൻ അനിയൻകുഞ്ഞ്, ഹരികൃഷ്ണൻ, അരുൺ അശോകൻ , അഡ്വ.ധനുജ, എസ്.ജെ. ഫാത്തിമ എന്നിവർ പങ്കെടുത്തു . കായംകുളം എം.എസ്.എം കോളേജിലെ പി.ജി വിദ്യാർത്ഥിനിയാണ് ഷഹനാസ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |