ആലപ്പുഴ : സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നടന്ന ലോക പുകയില വിരുദ്ധദിനാചരണം സൂപ്രണ്ട് ഡോ.കെ.കെ.ദീപ്തി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശ്യാമമോൾ പി.എസ് അധ്യക്ഷയായി. മെഡിക്കൽ ഓഫീസർമാരായ ഡോ. ശാന്തി , ഡോ.മനീഷ് നായർ, നഴ്സിംഗ് സൂപ്രണ്ടുമാരായ ബിന്ദു എസ്.എം, ബീന കെ.എ ,ഹെൽത്ത് ഇൻസ്പെക്ടർ ജയകൃഷ്ണൻ എസ്, ഷൈബാ ഡേവിഡ്,നഴ്സിംഗ് ഓഫീസർ സംഗീത,കെ.വി.എം സ്കൂൾ ഒഫ് നഴ്സിംഗ് ചേർത്തല ട്യൂട്ടർ രമ്യ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കലും കെ.വി.എം സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർഥിനികളുടെ ഫ്ലാഷ് മോബും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |