ആലപ്പുഴ: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നടപ്പാക്കുന്ന ജീവാനന്ദം പദ്ധതിക്കെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധം കടുക്കുന്നു. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സംസ്ഥാനത്ത് നിലവിലുള്ള സ്റ്റാറ്റ്യുട്ടറി പെൻഷൻ സമ്പ്രദായത്തിലേക്ക് എല്ലാ ജീവനക്കാരെയും ഉൾപ്പെടുത്തി മാന്യമായ പെൻഷനും ആനുകൂല്യങ്ങളും പുനഃസ്ഥാപിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ഓഫീസുകൾ സ്തംഭിപ്പിച്ചു കൊണ്ടുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് കെ.എൻ.അജിത്ത് കുമാർ അറിയിച്ചു. എൻ.ജി.ഒ സംഘിന്റെ നേതൃത്വത്തിൽ ഈ മാസം 5ന് ആലപ്പുഴ കളക്ടറേറ്റിൽ പ്രതിഷേധ സമരം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |