അമ്പലപ്പുഴ : കടലാക്രമണം ശക്തമായിരുന്ന പുന്നപ്ര ചള്ളി ഫിഷ് ലാൻഡ് തീരത്ത് കടൽ ശാന്തമായി. ഇതോടെ പൊന്തുവലക്കാർ കടലിൽ ഇറക്കി. എന്നാൽ, കാര്യമായി ഒന്നും ലഭിച്ചില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ വള്ളങ്ങൾ അടുപ്പിക്കാനും വാഹനങ്ങൾ കയറ്റി ഇടാനും സൗകര്യമുള്ള ഫിഷ് ലാൻഡ് സെന്ററാണ് പുന്നപ്രയിലുള്ളത്. എന്നാൽ വർഷങ്ങളായി ഫിഷ് ലാൻഡ് പ്രവർത്തനരഹിതമാണ്. അതേസമയം, ചാകര തെളിഞ്ഞാൽ പ്രദേശത്തെ വറുതിക്ക് ആശ്വാസമാകും. നിലവിൽ തോട്ടപ്പള്ളിയിലാണ് ചാകരയുള്ളത്. എന്നാൽ, ഹാർബറിന്റെ ആഴ ക്കുറവും ചെളിയടിഞ്ഞതുംകാരണം ഏറെ പണിപ്പെട്ടാണ് മീനുമായി വള്ളങ്ങൾ അടുപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |