ആലപ്പുഴ : ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ 2024-2024 വർഷത്തെ വാർഷിക പൊതുയോഗം ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കുര്യൻ ജെയിംസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജീവ് ബി.എച്ച്, റെംജി ഓസ്കാർ, ജോസഫ് സി.എ, കെ.എ വിജയകുമാർ, ആദിത്യ വിജയകുമാർ എന്നിവർ സംസാരിച്ചു. ദേശീയ ഗെയിംസിൽ വിജയിച്ച സംസ്ഥാന ബീച്ച് ഫുട്ബോൾ ടീം ക്യാപ്റ്റൻ ലെനിൻ മിത്രൻ, അംഗം മുഹമ്മദ് ഉനൈസ് എന്നിവരെ ആദരിച്ചു. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ സബ് ജൂനിയർ വനിതാ ടീമിന്റെ ജേഴ്സി പ്രകാശനവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |