ചേർത്തല:ആറു വയസ് മുതൽ കവിതകൾ എഴുതിയും ചിത്രങ്ങൾ വരച്ചും ആ കവിതകളും ചിത്രങ്ങളും ഉൾപ്പെടുത്തി മഴ നൂൽ മുത്തുകൾ എന്ന പുസ്തകത്തിലൂടെ ശ്രദ്ധേയയായ ആലപ്പുഴ പഴവങ്ങാടി കാർമൽ എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആതിര അനിലിന് മുഹമ്മയിലെ ജനകീയ കൂട്ടായ്മ അരങ്ങിന്റെ ആദരവ് നൽകി. വയലാർ രാഘവപ്പറമ്പിലെ ചന്ദ്രകളഭത്തിൽ കവി വയലാർ ശരത്ചന്ദ്രവർമ്മ ആതിര അനിലിനെ ആദരിച്ചു.ചടങ്ങിൽ സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് അദ്ധ്യക്ഷത വഹിച്ചു.മാദ്ധ്യമ പ്രവർത്തകൻ ഡി.ധനസുമോദ് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ പ്രകാശൻ തണ്ണീർമുക്കം,ബേബി തോമസ്,കവി ജീമോൻ മുഹമ്മ,അനിൽ ആരൃട് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |