കുട്ടനാട് : ആഞ്ഞിലി മരം വീണ് വീടു തകർന്നു പിഞ്ചുകുട്ടികൾ അടക്കമുള്ളവർ അത്ഭുതകരമായി രക്ഷപെട്ടു. തലവടി പഞ്ചായത്ത് 5ാം വാർഡ് വദനശ്ശേരിൽ ബാലൻനായരുടെ ഓട് മേഞ്ഞ വീടിന് മുകളിലേയ്ക്കാണ് മരം കടപുഴകി വീണത്. ഇന്നലെ പുലർച്ചെ പെയ്ത ശക്തമായ മഴയ്ക് ഒപ്പം ഉണ്ടായ കാറ്റിൽ ആഞ്ഞിലി മരം കടപുഴകി വീടിന് പുറത്തേക്ക് പതിക്കുകയായിരുന്നു. വീട് ഭാഗികമായി തകർന്നെങ്കിലും ബാലൻനായരും ഭാര്യ കുസുമ കുമാരി, മകൾ ദീപ്തി ബി നായർ, കൊച്ചുമക്കളായ ജയവർദ്ധിനി ഇന്ദുജ പാർവ്വതി എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |