വേനൽ പച്ച ബാലോത്സവം തുടങ്ങി

Thursday 07 May 2026 3:33 AM IST

ആലപ്പുഴ: പുതിയവിള ദേശാഭിമാനി ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള വേനൽപ്പച്ച 2026 ബാലോത്സവത്തിന് പേരാത്ത് ജംഗ്ഷന് സമീപമുള്ള എൻ.എസ്.എസ് കരയോഗ ഹാളിൽ തുടക്കമായി. ക്യാമ്പ് മേയ് 10 വരെ തുടരും. ലൈബ്രറി വൈസ് പ്രസിഡന്റ് കൃഷ്ണകുമാരി പിള്ള ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ശ്രേഷ്ഠ ദിവ്യാംഗ് പുരസ്കാര ജേതാവ് മാസ്റ്റർ മുഹമ്മദ് യാസിൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി രഘു പ്രസാദ് കുട്ടികളുമായി സംവദിച്ചു. ലൈബ്രറി സെക്രട്ടറി എസ്.രാജേഷ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി.അംബുജാക്ഷി ടീച്ചർ, രാധാകൃഷ്ണൻ, ശ്രീലേഖ, വിമ വിനയ ചന്ദ്രൻ, രാജൻ, സലിം ലാൽ എന്നിവർ സംസാരിച്ചു. നാളെ മുതൽ വ്യക്തിത്വ വികസനം, ശാസ്ത്ര പരീക്ഷണങ്ങൾ, ചിത്രരചന, ക്ലേ മോഡലിംഗ്, ഉല്ലാസ യാത്ര എന്നിവ നടക്കും.