SignIn
Kerala Kaumudi Online
Friday, 29 March 2024 7.26 PM IST

ബൂത്തിലേക്ക് ഇനി ഒരു പകലിരവ് ദൂരം

sanal

ആലപ്പുഴ: അടുത്ത അഞ്ച് വർഷം കേരളം ആര് ഭരിക്കണമെന്ന വിധിയെഴുത്തിന് കേവലം ഒരു പകലും രാത്രിയും മാത്രം ബാക്കി നിൽക്കേ, തിരഞ്ഞെടുപ്പ് സംബന്ധിച്ച് മനസിലെ ആശയങ്ങൾ പങ്കുവയ്ക്കുകയാണ് വോട്ടർമാരിൽ ചിലർ. കിറ്റും വർദ്ധിപ്പിച്ച പെൻഷനും സ്വർണക്കടത്തും പി.എസ്.സിയും ഉൾപ്പടെ നിരവധി വിഷയങ്ങൾ കൂട്ടിയും കിഴിച്ചുമാവും രാഷ്ട്രീയ ഗന്ധമില്ലാത്ത വോട്ടുകൾ പെട്ടിയിൽ വീഴുന്നത്. ഭൂചലനമുണ്ടായാലും ചാഞ്ചാടാതെ നിൽക്കുന്ന അടിയുറച്ച വോട്ടുകളാണ് മുന്നണികളുടെ അടിത്തറ. പ്രതികരണങ്ങളിലേക്ക്...

ആരോഗ്യ സംരക്ഷണത്തിന് വോട്ട്

ആരോഗ്യ സംരക്ഷണ പ്രവർത്തനം ഊർജ്ജിതമാക്കി ജനത്തിന് ആരോഗ്യം നല്കുന്നവർക്കായിരിക്കും വോട്ട്. കാരണം, നീതി ആയോഗിന്റെ പുതിയ റിപ്പോർട്ട് പ്രകാരം 2025 ആകുമ്പോൾ 6 കോടി ജനങ്ങൾ പ്രമേഹത്തിനും 18 വയസ് കഴിഞ്ഞ 25 ശതമാനം ഇന്ത്യൻ യുവത്വം രക്ത സമ്മ‌ർദ്ദത്തിനും അടിമകളാകും. ജീവിച്ചിരുന്നാലല്ലേ വോട്ടു ചെയ്യാനാകൂ. ജനങ്ങളുടെ പ്രശ്നങ്ങൾ ഒരു മദ്ധ്യസ്ഥന്റെ റോളില്ലാതെ പഠിച്ച് പരിഹാരം കാണാൻ സാധിക്കുന്ന ജനപ്രതിനിധികൾ വരണം

സി.സനൽ, ഫാർമസിസ്റ്റ്, കണിച്ചുകുളങ്ങര

............................

വേണം തൊഴിൽ സംരംഭങ്ങൾ

തിരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിനൊപ്പം വ്യക്തിത്വവും പ്രധാനമാണ്. യുവാക്കൾക്ക് തൊഴിൽ നൽകുന്ന പുത്തൻ സംരംഭങ്ങളൊന്നും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വന്നില്ല. നിലവിലുള്ള സ്ഥാപനങ്ങളുടെ നവീകരണം മാത്രമാണ് നടന്നത്. നാടിന്റെ വികസനം മാത്രം മുന്നിൽ കാണുന്ന കളങ്ക രഹിതനായ എം.എൽ.എയെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അർഹതയുള്ളവർക്ക് തൊഴിൽ നിഷേധിക്കപ്പെടുന്ന വ്യവസ്ഥിതിക്ക് മാറ്റമുണ്ടാകണം

അശ്വിൻ എസ്.കുമാർ, ആലപ്പുഴ

............................

സ്ത്രീസുരക്ഷ മുഖ്യം

വികസന പ്രവർത്തനങ്ങളോടൊപ്പം സ്ത്രീ സുരക്ഷയും ചർച്ചയാവണം. വിവാദങ്ങൾ സർക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിച്ചു. വിദ്യാസമ്പന്നരായ യുവാക്കളുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണണം. പക്ഷപാതമില്ലാതെ ജനക്ഷേമവും നാടിന്റെ ഉന്നമനവും ലക്ഷ്യം വയ്ക്കുന്നതാവണം പുതിയ സർക്കാർ

രമ്യ പ്രജിത്, കാവാലം

................................

മറക്കരുത്, ജയിച്ച ശേഷം

ജയിച്ച് കഴിഞ്ഞാൽ മണ്ഡലത്തെ മറക്കരുത്. വികസനം എല്ലാവർക്കും, എല്ലായിടത്തും എത്തിക്കണം. സ്ഥാനാർത്ഥികളുടെ കഴിവും പ്രവർത്തനങ്ങളും വിലയിരുത്തി വോട്ട് രേഖപ്പെടുത്തും. വീട്ടമ്മമാർക്ക് പെൻഷൻ ഉൾപ്പടെയുള്ള വാഗ്ദാനങ്ങൾ ഇരുമുന്നണികളും നൽകയിട്ടുണ്ട്. ജയിച്ച് വരുന്നവർ വാക്ക് മറക്കരുത്

സുബിത പ്രദീപ്, കരുവാറ്റ

..........................

മുന്നേറാനുണ്ട് ഏറെ

നേരും നെറിവും വികസനവും ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരൻ എന്ന നിലയിൽ കേരളത്തിന് വന്ന മാറ്റങ്ങൾ പ്രശംസനീയമാണ്. എന്നാൽ ഇനിയും ഏറെ പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും യാത്രാ സൗകര്യം മെച്ചപ്പെടുത്താനും എല്ലാ മേഖലകളിലും വേർതിരിവില്ലാതെ വികസനം സാദ്ധ്യമാക്കാനും കഴിയുന്നതാവണം പുതിയ ഭരണകൂടം

പി.എസ്‌.സുധിരാജ്, ആലപ്പുഴ

.......................

ആഗ്രഹിക്കുന്നു, തുടർച്ച

അടിയുറച്ച വികസന നിലപാടുകളിൽ ചുവടുറപ്പിച്ചു നിന്ന ഭരണമാണ് കഴിഞ്ഞ അഞ്ചുവർഷം കേരളം കണ്ടത്. അതുകൊണ്ടുതന്നെ തുടർഭരണം പ്രതീക്ഷിക്കാം. കേരളത്തെ കൂടുതൽ ഉയരത്തിലേക്ക് എത്തിക്കാൻ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണത്തിനു മാത്രമേ കഴിയൂ. പ്രവാസി എന്ന നിലയിലും ഇടതു സർക്കാരിന്റെ പ്രവർത്തന മികവ് അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ള ആളാണ് ഞാൻ

രതീഷ്, ചേപ്പാട് (പ്രവാസി)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.