SignIn
Kerala Kaumudi Online
Friday, 29 March 2024 7.58 AM IST

ഏറ്റുമുട്ടുന്നത് 60 പേർ

s

ആലപ്പുഴ: ഒൻപത് നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയിൽ പോരാട്ട വേദിയിൽ ഏറ്റുമുട്ടുന്നത് 60 സ്ഥാനാർത്ഥികൾ. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഒരു പോളിങ് ബൂത്തിൽ പരമാവധി വോട്ടർമാരുടെ എണ്ണം 1000 ആക്കിയിട്ടുണ്ട്. സുഗമവും സമാധാനപരവുമായ വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി ജില്ലാ കളക്ടർ എ.അലക്സാണ്ടർ അറിയിച്ചു. പോളിംഗ് സാമഗ്രികളുടെ വിതരണം വിവിധ സ്വീകരണ,വിതരണ കേന്ദ്രങ്ങളിൽ ഇന്നലെ രാവിലെ 8 മണിക്ക് ആരംഭിച്ചു. അതത് മണ്ഡലത്തിലെ വരണാധികാരികളുടെ നിയന്ത്രണത്തിലായിരുന്നു പോളിംഗ് സാമഗ്രികളുടെ വിതരണം. തിരക്ക് ഒഴിവാക്കുന്നതിന് കൂടുതൽ കൗണ്ടറുകളും പന്തലുകളം വിതരണത്തിന് തയ്യാറാക്കിയിരുന്നു. പ്രിസൈഡിംഗ് ഓഫീസർമാർ ഉൾപ്പടെയുള്ള പോളിംഗ് ഉദ്യോഗസ്ഥർ വിതരണകേന്ദ്രത്തിൽ നിന്നും പോളിംഗ് സാമഗ്രികൾ കൈപ്പറ്റി പോളിംഗ് സ്റ്റേഷനുകളിലെത്തിച്ച് വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങൾ ഇന്നലെ വൈകിട്ട് തന്നെ പൂർത്തിയാക്കി. കൊവിഡ് രോഗികൾക്ക് വോട്ടിങ്ങിനായി പ്രത്യേക സംവിധാനം ഒരുക്കിയതിന്റെ പശ്ചാത്തലത്തിൽ ഓരോ പോളിംഗ് സ്റ്റേഷനുള്ളിലും ഉദ്യോഗസ്ഥർക്കായി പി.പി.ഇ കിറ്റ്, ഫേസ് ഷീൽഡ് തുടങ്ങിയവ അടങ്ങുന്ന കിറ്റ് നൽകിയിട്ടുണ്ട്.

....................

ആകെ പോളിംഗ് സ്റ്റേഷനുകൾ - 2643

അഡീഷണൽ ഓക്‌സിലറി ബൂത്തുകൾ - 938

..............

ആകെ വോട്ടർമാർ - 17,68, 296

പുരുഷൻമാർ - 843748

സ്ത്രീകൾ - 924544

ട്രാൻസ് ജെൻഡേഴ്‌സ് - 4

........................

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.