ആലപ്പുഴ: കൊവിഡ് രണ്ടാം തരംഗത്തിൽ പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ ജില്ലയിൽ സജ്ജമാക്കി . നിലവിലെ ചികിത്സാ കേന്ദ്രങ്ങൾക്ക് പുറമേ എട്ടു ഡൊമിസിലറി കെയർ സെന്ററും മൂന്നു സി.എഫ്.എൽ.ടി.സിയും ജനറൽ ആശുപത്രിയിൽ ഓക്സിജൻ സൗകര്യത്തോടെ 70 കിടക്കകളുമായി സി.എസ്.എൽ.ടി.സിയും തയ്യാറായി. ഇവയുടെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ എ.അലക്സാണ്ടർ അറിയിച്ചു. അധികമായി 1527 കിടക്കകളാണ് സജ്ജീകരിക്കുന്നത്. ഇപ്പോൾ 2812 കിടക്കകൾ വിവിധ ആശുപത്രികളിലുണ്ട്. ഇതിന് പുറമേയാണിത്.
നിലവിലെ ചികിത്സാ കേന്ദ്രങ്ങളിൽ കിടക്കകൾ വർദ്ധിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ആലപ്പുഴ ഡി.സി. മിൽസിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഇപ്പോഴുള്ള 1440 കിടക്കകൾക്കു പുറമെ 400 കിടക്കകൾ കൂടി സജ്ജീകരിക്കാനാകും. ചെങ്ങന്നൂർ പുത്തൻകാവ് എസ്.ബി.എസ് ക്യാമ്പ് സെന്റർ സി.എഫ്.എൽ.ടി.സിയായി രോഗികളുടെ പ്രവേശനത്തിന് തയ്യാറായി. ഇവിടെ 150 ബെഡുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ചേർത്തല ടൗൺ ഹാൾ(ഡി.സി.സി,50), കായംകുളം സ്വാമി നിർമലാനന്ദ മെമ്മോറിയൽ ബാലഭവൻ(ഡി.സി.സി,100), എടത്വ സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയം(ഡി.സി.സി,90)എന്നിവിടങ്ങളിലാണ് ബെഡുകൾ തയ്യാറായിട്ടുള്ളത്.
ജനറൽ ആശുപത്രിയിൽ പുതുതായി തുടങ്ങുന്ന 70 ബെഡുകളുള്ള സി.എസ്.എൽ.ടി.സിക്ക് പുറമേ രണ്ട് സി.എഫ്.എൽ.ടി.സികൾ 740 കിടക്കകളുമായി തയ്യാറായി വരുന്നു. പുന്നപ്ര വടക്ക് കേപ്പ് കാമ്പസിലെ പുരുഷ, വനിതാ ഹോസ്റ്റൽ (സി.എഫ് .എൽ.ടി.സി, 440), നൂറനാട് ശ്രീബുദ്ധ കോളേജ് ഹോസ്റ്റൽ ആൻഡ് സ്കൂൾ (300) എന്നിവയാണ് തയ്യാറാക്കിവരുന്ന സി.എഫ് .എൽ.ടി.സികളും ബെഡുകളുടെ എണ്ണവും. അഞ്ച് ഡി.സി.സികളിലായി പുതുതായി 327 ബെഡുകളും തയ്യാറാക്കി വരുന്നു.
നിലവിലുള്ള ചികിത്സാകേന്ദ്രങ്ങളും ബെഡുകളും
ചേർത്തല താലൂക്ക് ആശുപത്രി (എസ്.എൽ.ടി.സി) ...62
തണ്ണീർമുക്കം സെന്റ് ജോസഫ്സ് പാരിഷ് ഹാൾ(ഡി.സി.സി)...80
ടി ഡി മെഡിക്കൽ കോളേജ് (കൊവിഡ് ആശുപത്രി) ....285
ആലപ്പുഴ വനിതശിശു ആശുപത്രി(സി.എസ്.എൽ.ടി.സി).....200
ആലപ്പുഴ ടൗൺ ഹാൾ(സി.എഫ്.എൽ.ടി.സി)........190
ആര്യാട് ഡി.സി. മിൽസ്(സി.എഫ്.എൽ.ടി.സി).......1440
ഹരിപ്പാട് താലൂക്ക് ആശുപത്രി(കൊവിഡ് ആശുപത്രി)..... 37
ഹരിപ്പാട് മാധവ ആശുപത്രി (സി.എഫ്.എൽ.ടി.സി)...........145
പത്തിയൂർ എൽമെക്സ് ആശുപത്രി(സി.എഫ്.എൽ.ടി.സി)....120
മാവേലിക്കര പി.എം. ആശുപത്രി(സി.എഫ്.എൽ.ടി.സി)........62
ചെങ്ങന്നൂർ സെഞ്ച്വറി ആശുപത്രി(സി.എസ്.എൽ.ടി.സി).......191
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |