SignIn
Kerala Kaumudi Online
Thursday, 25 April 2024 11.19 AM IST

രണ്ടാം ഡോസ് വാക്സിന് സ്പോട്ട് രജിസ്ട്രേഷൻ

s

മുൻഗണന പട്ടിക പ്രകാരം സ്പോട്ട് രജിസ്ട്രേഷൻ

ആലപ്പുഴ : കൊവിഡ് വാക്സിൻ രണ്ടാം ഡോസ് എടുക്കാൻ സമയമായവർക്ക് സ്പോട്ട് രജിസ്ട്രേഷനിലൂടെ രണ്ടാമത്തെ ഡോസ് ലഭ്യമാക്കുമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. കൊവിഷീൽഡ് ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം കഴിഞ്ഞവർക്കും കൊവാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞവർക്കും പ്രയോജനം ലഭിക്കും.

രണ്ടാമത്തെ ഡോസ് വാക്സിനെടുക്കാൻ സമയമായവർ വിവരം തദ്ദേശഭരണ സ്ഥാപനത്തിന്റെ ഹെൽപ് ഡെസ്‌ക്കിലോ പ്രദേശത്തെ ആരോഗ്യപ്രവർത്തകരെയോ അറിയിക്കണം. വാക്സിൻ രണ്ടാമത്തെ ഡോസ് എടുക്കാൻ അർഹരായവരുടെ പട്ടിക തയാറാക്കും. 60 വയസ് കഴിഞ്ഞവർക്കും ഗുരുതര രോഗങ്ങൾ ഉള്ളവർക്കും മുൻഗണന നൽകും. പട്ടികയിൽ ഉൾപ്പെടുന്നവർക്ക് മാത്രമേ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യമുണ്ടാകൂ. ആരോഗ്യപ്രവർത്തകർ മുൻകൂറായി അറിയിക്കുന്ന തീയതിയിൽ നിശ്ചിത സമയത്ത് വാക്സിനേഷൻ കേന്ദ്രത്തിലെത്തി സ്പോട്ട് രജിസ്ട്രേഷൻ പൂർത്തിയാക്കി വാക്സിൻ സ്വീകരിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.