അമ്പലപ്പുഴ: മന്ത്രി ജി. സുധാകരൻ മാറിനിന്ന അമ്പലപ്പുഴ മണ്ഡലം നിലനിറുത്താൻ എച്ച്.സലാമിനെ രംഗത്തിറക്കിയ ഇടതുമുന്നണിയുടെ കണക്കുകൂട്ടലുകൾ പിഴച്ചില്ല.
നിലവിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗവും സി.ഐ.ടി യു ജില്ലാ പ്രസിഡന്റുമാണ്. കുഞ്ചൻ നമ്പ്യാർ സമിതി വൈസ് പ്രസിഡന്റ്, അമ്പലപ്പുഴയിലെ ജീവകാരുണ്യ പ്രസ്ഥാനമായ ചേതന പാലിയേറ്റീവ് കെയർ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. എസ്.എഫ്.ഐയിലൂടെയും ഡി.വൈ.എഫ്.ഐയിലൂടെയും പൊതുരംഗത്തെത്തിയ ഇദ്ദേഹം എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ അമ്പലപ്പുഴ ഏരിയ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, കേന്ദ്രകമ്മിറ്റിയംഗം, കേരള സർവ്വകലാശാല യൂണിയൻ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2000 മുതൽ 2005 വരെ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. അന്ന് ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമായിരുന്നു എച്ച്.സലാം.
പുന്നപ്ര മുസ്ലിം സ്കൂൾ, പുന്നപ്ര യു.പി സ്കൂൾ, അറവുകാട് ഹൈസ്കൂൾ, എന്നിവിടങ്ങളിലായിരുന്നു. സ്കൂൾ വിദ്യാഭ്യാസം. പ്രീഡിഗ്രി, ഡിഗ്രി വിദ്യാഭ്യാസം ആലപ്പുഴ എസ്.ഡി കോളേജിലും. കോളേജിൽ നിന്ന് കൗൺസിലറായും വിജയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |