SignIn
Kerala Kaumudi Online
Friday, 19 April 2024 7.29 AM IST

ആഹ്ലാദം അതിരുവിടാതെ സി.പി.എം ഓഫീസ്

s

ആലപ്പുഴ: ആദ്യ ഫലസൂചനകൾ മുതൽ അനുകൂല ട്രെൻഡ് പ്രകടമായപ്പോഴും സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ ആവേശം അതിരുകടന്നില്ല. ജില്ലാ സെക്രട്ടറിക്കൊപ്പം ഫലം തത്സമയം വീക്ഷിക്കാൻ മന്ത്രി ജി.സുധാകരൻ, എ.എം.ആരിഫ് എം.പി, സ്ഥാനാർത്ഥികളായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം തുടങ്ങിയവർ രാവിലേതന്നെ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയിരുന്നു.

വിജയം ഉറപ്പിച്ചതോടെ സ്ഥാനാർത്ഥികൾ അവരവരുടെ മണ്ഡലത്തിലെ കൗണ്ടിംഗ് സ്റ്റേഷനുകളിലേക്ക് യാത്രയായി. ജില്ലയിൽ എൽ.ഡി.എഫ്‌ ഉജ്ജ്വല വിജയമാണ്‌ നേടിയതെന്ന്‌ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു. എൽ.ഡി.എഫിന്‌ വോട്ടുചെയ്‌ത എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വൈകിട്ട് അഞ്ച് മണിയോടെ മന്ത്രി ജി.സുധാകരൻ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി എച്ച്.സലാമിനെ പൊന്നാട അണിയിച്ച് അഭിനന്ദിച്ചു. ഇതോടെ മാദ്ധ്യമങ്ങളും പാർട്ടിപ്രവർത്തകരും ചുറ്റും കൂടിയതോടെ, സാമൂഹിക അകലം പാലിക്കണമെന്ന കർശന നിർദേശം മന്ത്രി നൽകി. സന്തോഷം പങ്കുവെയ്ക്കാൻ ഏതാനും പ്രവർത്തകർ വന്നുപോയ്ക്കൊണ്ടിരുന്നപ്പോഴും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷങ്ങൾ നിജപ്പെടുത്തിയായിരുന്നു പാർട്ടി ഓഫീസിന്റെ പ്രവർത്തനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.