SignIn
Kerala Kaumudi Online
Thursday, 25 April 2024 7.56 PM IST

ജില്ലയിൽ എൻ.ഡി.എയ്ക്ക് വോട്ടുചോർച്ച

s

ആലപ്പുഴ : കഴിഞ്ഞ നിയമസഭ,പാർലമെന്റ് തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഈ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഗണ്യമായി വോട്ട് കുറഞ്ഞത് എൻ.ഡി.എയ്ക്ക് തലവേദനയാകുന്നു. . 2016ൽ നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 42,084ഉം 2019ൽ പാർലമെന്റ് തിരഞ്ഞെടുപ്പിനേക്കാൾ 29,107ഉം വോട്ടുകൾ കുറഞ്ഞു. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികൾക്ക് വോട്ട് കുറഞ്ഞതിന് ബി.ജെ.പി സമാധാനം പറയേണ്ടിവരും.

ബിഡി.ജെ.എസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി ബി.ജെ.പി പ്രവർത്തകർ രംഗത്ത് ഇറങ്ങിയുള്ള പ്രവർത്തനം നടത്തിയില്ലെന്ന് ആക്ഷേപവുമായി കായംകുളത്തെ സ്ഥാനാർത്ഥി പ്രദീപ് ലാൽ ബി.ജെ.പി നേതൃത്വത്തിന് തിരഞ്ഞെടുപ്പ് വേളയിൽ തന്നെ പരാതി നൽകിയിരുന്നു.

2016ൽ ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ 2,27,861 വോട്ട് ലഭിച്ചത് ഇക്കുറി 1,85,777 വോട്ടായി കുറഞ്ഞത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ ഉൾപ്പെട്ട ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിൽ 2,14,884 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ ഹരിപ്പാട്, ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ വോട്ട് വർദ്ധിച്ചപ്പോൾ ചെങ്ങന്നൂർ, കായംകുളം, ചേർത്തല, കുട്ടനാട്, അരൂർ മണ്ഡലങ്ങളിൽ വോട്ട് കുത്തനേ കുറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ ഹരിപ്പാട് 4905ഉം ആലപ്പുഴയിൽ 3526ഉം മാവേലിക്കരയിൽ 26ഉം വോട്ട് കഴിഞ്ഞ തവണത്തേക്കാൾ കൂടി. എന്നാൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ മത്സരിച്ച ചെങ്ങന്നൂരിൽ 8189വോട്ടിന്റെ കുറവ് ഉണ്ടായി. 2018ലെ ഉപതിരഞ്ഞെടുപ്പിനേക്കാൾ 776 വോട്ടിന്റെകുറവും. അരൂരിൽ ബി.ഡി.ജെ.എസിലെ അനിയപ്പന് 10,280വോട്ട് കുറഞ്ഞു. 2019ൽ ഉപതിരഞ്ഞെടുപ്പിൽ യുവമോർച്ച നേതാവ് പ്രകാശ് ബാബുവിന് ലഭിച്ചതിനേക്കാൾ 1190വോട്ട് വർദ്ധിച്ചു. അമ്പലപ്പുഴയിൽ 341ഉം ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികൾ മത്സരിച്ച കുട്ടനാട്ടിൽ 18,098ഉം ചേർത്തലയിൽ 5052ഉം കായംകുളത്ത് 8587ഉം വോട്ട് കുറഞ്ഞു.

എന്നാൽ, എൻ.ഡി.എക്ക് കഴിഞ്ഞ കാലങ്ങളിൽ ലഭിച്ച അടിസ്ഥാന വോട്ടുകളിൽ ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ നിലപാട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ വോട്ടിംഗ് ശതമാനം കുറഞ്ഞതും എൻ.ഡി.എക്ക് വോട്ട് കുറയാൻ ഇടയാക്കി. ബി.ജെ.പിയുടെ പഞ്ചായത്ത് അംഗങ്ങളും നഗരസഭാ കൗൺസിലർമാരും പ്രതിനിധാനം ചെയ്ത ബൂത്തുകളിൽ മുന്നണിക്കാണ് മുൻതൂക്കം ലഭിച്ചതെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

"കഴിഞ്ഞതവണ സ്ഥാനാർത്ഥികൾക്ക് വ്യക്തിപരമായി ലഭിച്ച വോട്ടുകളിൽ ഉണ്ടായ കുറവ് നേതൃത്വം പരിശോധിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വ്യത്യസ്തമാണ്. നിലവിലെ വോട്ടിലെ കുറവ് ഗൗരവത്തോടെ പരിശോധിക്കും.

എം.വി.ഗോപകുമാർ, ജില്ലാ പ്രസിഡന്റ്, ബി.ജെ.പി

മണ്ഡലത്തിന്റെ പേരും ഇത്തവണയും കഴിഞ്ഞ നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടും

അരൂർ

2021-17,479

2016-27,753

2019-16,289(ഉപതിരഞ്ഞെടുപ്പ്)

2019-25,250

ചേർത്തല

2021-14,562

2016-19,614

2019-22,655

ആലപ്പുഴ

2021-21,650

2016-18,124

2019-21,303

അമ്പലപ്പുഴ

2021-22,389

2016-22,730

2019-25,061

ഹരിപ്പാട്

2021-17,890

2016-12,985

2019- 26,238

കായംകുളം

2021- 11,413

2016-20,000

2019-31,660

മാവേലിക്കര

2021-30,955

2016-30,929

2019-23,387

ചെങ്ങന്നൂർ

2021-34,493

2016-42882

2018-35,269(ഉപതിരഞ്ഞെടുപ്പ്)

2019-24,854

കുട്ടനാട്

2021-14,946

2016-33,044

2019- 14,476

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.