SignIn
Kerala Kaumudi Online
Thursday, 25 April 2024 3.45 PM IST

കൊവിഡ്: 3000 പിന്നിട്ട് ആലപ്പുഴ

s

ജില്ലയിൽ 563 പൊലീസുകാർക്ക് കൊവിഡ്

ആലപ്പുഴ: ജില്ലയിൽ അതീവ ആശങ്ക സൃഷ്ടിച്ച് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.43 ശതമാനമായി. ഒരാഴ്ച നീണ്ടുനിൽക്കുന്ന ലോക്ക്ഡൗൺ നാളെ ആരംഭിക്കാനിരിക്കെ കടുത്ത നിയന്ത്രണങ്ങൾ അനിവാര്യമായ അവസ്ഥയാണ് ജില്ലയിൽ.

ഇന്നലെ 3040 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3029 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേർ വിദേശത്തു നിന്നും അഞ്ചു പേർ അന്യസംസ്ഥാനത്തു നിന്നും എത്തിയവരാണ്. മൂന്നുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രണ്ടാം ഘട്ടത്തിൽ അഞ്ച് പഞ്ചായത്തുകൾ പൂർണ്ണമായി അടച്ചുപൂട്ടി. നിലവിൽ ജില്ലയിൽ വിവിധ പഞ്ചായത്ത്, നഗരസഭകളിലായി 167 കണ്ടെയ്ൻമെന്റ് സോണുകളുണ്ട്. എഴുപുന്ന, കരുവാറ്റ, ചെറുതന, പട്ടണക്കാട്, ആര്യാട് പഞ്ചായത്തുകൾ അടച്ചുപൂട്ടി. കർശന പരിശോധനകളുമായി പൊലീസ് രംഗത്തുണ്ട്.

പരിശോധനയിൽ ഏർപ്പെടുന്ന പൊലീസുകാർക്കും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിക്കുന്നത് പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇന്നലെ വരെ ജില്ലയിൽ 563 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൂച്ചാക്കലിൽ 15ഉം കരീലക്കുളങ്ങരയിൽ പത്തും പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. കരീലക്കുളങ്ങര സ്റ്റേഷനിലെ നിരവധി പൊലീസുകാരുടെ പരിശോധനാ ഫലം വൈകുന്നത് ആശങ്കയാവുന്നുണ്ട്.

ജില്ലയിൽ ഇതുവരെ

 ആകെ രോഗികൾ: 1,21,875

 നെഗറ്റീവ് ആയവർ: 923

 രോഗമുക്തർ: 98,042

 ചികിത്സയിലുള്ളവർ: 23,833

രോഗികളുടെ എണ്ണം

 നഗരസഭ: ആലപ്പുഴ - 357, കായംകുളം - 144, ചേർത്തല - 76, ചെങ്ങന്നൂർ - 63, ഹരിപ്പാട് - 52, മാവേലിക്കര - 49

 പഞ്ചായത്തുകൾ (20ൽ അധികം രോഗികൾ): എഴുപുന്ന - 111, കണ്ടല്ലൂർ - 92, മാരാരിക്കുളം നോർത്ത് - 76, തുറവൂർ - 75, ചെറിയനാട് - 73, പാണാവള്ളി - 68, കാവാലം, മണ്ണഞ്ചേരി - 67 വീതം; അരൂർ, പട്ടണക്കാട് - 61 വീതം; ചേർത്തല സൗത്ത് - 58 വീതം, വയലാർ - 57; ചെട്ടികുളങ്ങര, കോടംതുരുത്ത്, തകഴി - 53 വീതം, ചുനക്കര - 51, നീലംപേരൂർ - 49, പത്തിയൂർ - 48, പുന്നപ്ര നോർത്ത് - 46, കൃഷ്ണപുരം, തെക്കേക്കര - 43 വീതം;

നൂറനാട് - 42, പുന്നപ്ര സൗത്ത് - 40, അരൂക്കുറ്റി, തഴക്കര - 41 വീതം; മുതുകുളം, മുഹമ്മ - 39 വീതം, മാന്നാർ - 38, വള്ളികുന്നം - 35, ചേന്നംപള്ളിപ്പുറം - 32, ഭരണിക്കാവ് - 28, ആല - 27; അമ്പലപുഴ നോർത്ത്, മുളക്കുഴ - 25 വീതം, രാമങ്കരി- 24; ചേപ്പാട്, കഞ്ഞിക്കുഴി, തലവടി - 23 വീതം, പുറക്കാട് - 22; ആര്യാട്,തണ്ണീർമുക്കം, തൈക്കാട്ടുശ്ശേരി - 21 വീതം, ആറാട്ടുപുഴ - 20

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.