ആലപ്പുഴ: ജില്ലയിൽ ഇന്നലെ 2601 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 26,522 ആയി. 27.29 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗികളിൽ രണ്ടു പേർ അന്യസംസ്ഥാനത്തു നിന്നു എത്തിയതാണ്. 2596 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രണ്ടുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. 2518 പേർക്ക് പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ 1,09,003 പേർ രോഗമുക്തരായി.
കേസ് 40, അറസ്റ്റ് 22
ജില്ലയിൽ ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് അത്യാവിശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറക്കിയ 164 വാഹനങ്ങൾ പിടിച്ചെടുത്തു. ജില്ലയിൽ ഇന്നലെ 40 കേസുകളിൽ 22 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈൻ ലംഘിച്ചതിന് 13 പേർക്കും മാസ്ക് ധരിക്കാത്തതിന് 702 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 494 പേർക്കും എതിരെ നടപടി സ്വീകരിച്ചു. 24,160 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |