ആലപ്പുഴ: ജില്ലയിൽ ഇന്നലെ 2034 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 21,042 ആയി. ഒരാൾ അന്യസംസ്ഥാനത്തു നിന്നും രണ്ടു പേർ വിദേശത്തു നിന്നും എത്തിയതാണ്. 2025 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 2585 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതോടെ 1,29,164 പേർ രോഗ മുക്തരായി. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.66 ശതമാനമാണ്.
കേസ് 27, അറസ്റ്റ് 20
ജില്ലയിൽ ലോക്ക് ഡൗൺ ലംഘിച്ച് ഇന്നലെ നിരത്തിലിറക്കിയ 163 വാഹനങ്ങൾ പിടിച്ചെടുത്തു. 27 കേസുകളിൽ 20 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈൻ ലംഘിച്ചതിന് ഏഴുപേർക്കും മാസ്ക് ധരിക്കാത്തതിന് 628 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 541 പേർക്കും എതിരെ നടപടി സ്വീകരിച്ചു. 24413 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |