SignIn
Kerala Kaumudi Online
Thursday, 25 April 2024 8.54 PM IST

കളമൊരുങ്ങാൻ കാത്ത് മഴക്കാല രോഗങ്ങൾ

s

കൊവിഡ് കാലത്ത് വേണം അതീവ ജാഗ്രത

ആലപ്പുഴ: ചുറ്റിവരിഞ്ഞു നിൽക്കുന്ന കൊവിഡിനിടയിൽക്കൂടി മഴക്കാല സാംക്രമിക രോഗങ്ങൾ കൂടി ഇരച്ചെത്തുമോ എന്ന ഭീതിയിലേക്കു നീങ്ങുകയാണ് നിലവിലെ സാഹചര്യങ്ങൾ. ആരോഗ്യവകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടെ കൊവിഡ് പ്രതിരോധ തിരക്കിലായതിനാൽ മഴക്കാല പൂർവ്വ മുന്നൊരുക്കങ്ങൾ മുൻവർഷങ്ങളിലെപ്പോലെ അത്രകണ്ട് സജീവമായിട്ടില്ല. നിറഞ്ഞു കിടക്കുന്ന കാനകളും ഒഴുക്കു നിലച്ച ജലനിർഗ്ഗമന മാർഗ്ഗങ്ങളും സാംക്രമിക രോഗവ്യാപനത്തിൻറ്റെ ഇടങ്ങളായി മാറാമെന്ന് ആരോഗ്യവകുപ്പ് അധികൃതർ തന്നെ വ്യക്തമാക്കുന്നു.

കഴിഞ്ഞ മഴക്കാലങ്ങളിൽ എച്ച് വൺ എൻവൺ,ഡെങ്കിപ്പനി, പകർച്ചപ്പനി, ചിക്കുൻഗുനിയ, കോളറ, എലിപ്പനി എന്നീ രോഗങ്ങളുടെ പിടിയിലായിരുന്നു നാട്. തദ്ദേശ സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കൊതുക് നശീകരണം നടത്തിയെങ്കിലും മഴയ്ക്കുശേഷം കൊതുകുകൾ പെരുകിയിട്ടുണ്ട്. മലിനജലം കെട്ടിക്കിടക്കാതെ ശ്രദ്ധിച്ചാൽ കൊതുക് പെരുകുന്നത് ഒരു പരിധി വരെ തടയാം. സാധാരണ പനി വന്നാൽ പോലും ആർ.ടി.പി.സി.ആർ ഉൾപ്പെടെ ടെസ്റ്റ് ചെയ്യേണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മഴക്കാലരോഗങ്ങൾ പടരാതിരിക്കാനും രോഗബാധിതർക്കു ചികിത്സയും മരുന്നും ലഭ്യമാക്കാനുമുള്ള സർക്കാർ സംവിധാനങ്ങൾ കൊവിഡിന്റെ പശ്ചാത്തലത്തിൽ പരിമിതമാണ്. അതുകൊണ്ടുതന്നെ ഇവയ്ക്കെതിരെ കടുത്ത ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. മഴക്കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് കുട്ടികളെയാണ്. മലിനമായ ജലവും ഭക്ഷണവും മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവും.

കൊതുകിനെ തുരത്തണം

 വീടിന് സമീപം വെള്ളക്കെട്ട് ഉണ്ടാവരുത്

 ഫോഗിംഗിലൂടെ പരിസരം അണുവിമുക്തമാക്കണം

 കൊതുകിന്റെ ഉറവിടം നശിപ്പിക്കണം

 പാത്രങ്ങൾ, ചിരട്ടകൾ കമഴ്ത്തി വയ്ക്കുക

 സൺഷേഡുകളിലെ വെളളം ഒഴുക്കി കളയുക

മൺസൂൺ ഡയറ്റ്


മഴക്കാല രോഗങ്ങളെ തുരത്താൻ ഭക്ഷണ ക്രമീകരണവും വേണം. മൺസൂൺ ഡയറ്റിൽ പ്രത്യേകം ശ്രദ്ധിക്കണം. പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്ന 'ഹെർബൽ' ചായകൾ, സൂപ്പുകൾ എല്ലാം മഴക്കാലത്ത് പതിവാക്കാം. അണുബാധ ഒഴിവാക്കാൻ എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക.അതിനൊപ്പം തന്നെ വൃത്തിയായി കഴുകി വേവിച്ച ഭക്ഷണം മാത്രം മഴക്കാലത്ത് കഴിക്കുക. സീസണലായി ലഭിക്കുന്ന പഴങ്ങളും മഴക്കാലത്ത് കഴിക്കേണ്ടതുണ്ട്. മഴക്കാലത്ത് സാധാരണഗതിയിൽ നേരിടുന്ന മറ്റൊരു ആരോഗ്യപ്രശ്നമാണ് ദഹനമില്ലായ്മ. ഈ ബുദ്ധിമുട്ടൊഴിവാക്കാൻ ധാരാളം പച്ചക്കറികളും പഴങ്ങളും ഫൈബർ അടങ്ങിയ ഭക്ഷണവും ആഹാരത്തിൽ ഉൾപ്പെടുത്താം. ജങ്ക് ഫുഡ് ഒഴിവാക്കണം.

ശ്രദ്ധിക്കേണ്ടവ

 തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക

 കടകളിൽ നിന്നുള്ള വെള്ളം, ജ്യൂസ് ഒഴിവാക്കുക

 തുറന്നു വച്ച ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക

 മഴക്കാലത്ത് ഹോട്ടൽ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക

 സോപ്പിട്ട് കൈ നന്നായി കഴുകിയ ശേഷം മാത്രം ആഹാരം കഴിക്കുക

 നനഞ്ഞതും ഇറുകിയതുമായ വസ്ത്രങ്ങൾ ഉപയോഗിക്കരുത്

ഇത്തവണ കാലവർഷ സമയം നാം കരുതലോടെ ഇരിക്കണം.കൊവിഡ് കാലമായതിനാൽ സാധാരണ പനി പോലും സൂക്ഷിക്കണം. കൊതുക് നശീകരണം കർശനമായി നടപ്പാക്കണം. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം ജനങ്ങൾ പാലിക്കണം. സോപ്പിട്ട് കൈ നന്നായി കൈകഴുകണം

(ആരോഗ്യപ്രവർത്തകർ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.