ആലപ്പുഴ: ലോക്ക്ഡൗണിൽ തുറക്കാവുന്ന സ്ഥാപനങ്ങളെപ്പറ്റിയും മറ്റു നിയന്ത്രണങ്ങളെക്കുറിച്ചും ജില്ലാ കളക്ടർ ഉത്തരവിറക്കി. പഴം,പച്ചക്കറി, പലചരക്ക്, മത്സ്യവില്പന കടകൾക്ക് എല്ലാ ദിവസവും രാവിലെ എഴു മുതൽ വൈകിട്ട് നാലുവരെ പ്രവർത്തിക്കാം. ഇളവുകളും നിയന്ത്രണങ്ങളും കണ്ടെയിൻമെന്റ് സോണിൽ ബാധകമല്ല. സമയരിധി തെറ്റിക്കുന്നവർക്കെതിരെ നടപടിയെടുക്കും.
റേഷൻകട, പൊതുവിതരണകേന്ദ്രം, സഹകരണസംഘം സ്റ്റോറുകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ, ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾ, ദന്ത ക്ലിനിക്കുകൾ, മെഡിക്കൽ സ്റ്റോറുകൾ,
പാലും പാലുൽപ്പന്നങ്ങളും മാത്രം വിൽക്കുന്ന ഔട്ട്ലെറ്റുകൾ, സ്ത്രീകളുടെ ശുചിത്വ-ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട സാധനങ്ങൾ വിൽപ്പന സ്ഥലങ്ങളിൽഎത്തിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്ക് ദിവസവും രാവിലെ ആറുമുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കാം. അക്ഷയകേന്ദ്രങ്ങൾ രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ പ്രവർത്തിക്കാമെങ്കിലും ഒരേ സമയം നാലു പേർ മാത്രമേ പാടുള്ളൂ.
ദിവസവും തുറക്കാം
പത്രം, പാൽ, പാചകവാതകം, തപാൽ വിതരണം, പാൽ സൊസൈറ്റി.
ഷെഡ്യൂൾഡ് ബാങ്കുകളും സഹകരണ ബാങ്കുകളും (രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെ).
ഹോട്ടലുകളും മറ്റു ഭക്ഷ്യ ഭോജന കടകളും (രാവിലെ എട്ടു മുതൽ രാത്രി 7.30വരെ പാഴ്സൽ മാത്രം)
ദിവസം ഒരു മണിക്കൂർ
സ്വർണക്കടകൾ, തുണിക്കടകൾ, മരണാനന്തരകർമ്മത്തിനുള്ള സാധനങ്ങൾ വിൽക്കുന്ന കടകൾ, രോഗികളുടെ ചികിത്സക്കായി ആവശ്യമായ വസ്തുക്കൾ എന്നിവ വിൽക്കുന്ന ആശുപത്രികളോട് ചേർന്നുള്ള കടകൾ
ഞായർ
വർക്ക് ഷോപ്പുകൾ, ടയർ റിസോളിംഗ്-പഞ്ചർ കടകൾ, സ്പെയർ പാർട്സ് കടകൾ (രാവിലെ ഒമ്പതു മുതൽ അഞ്ചു വരെ)
തിങ്കൾ
ബേക്കറി (രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ), പ്രിന്റിംഗ് പ്രസുകൾ, ഫോട്ടോ സ്റ്റുഡിയോ (രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നുവരെ), വളം, കീടനാശിനിക്കടകൾ (രാവിലെ എട്ടു മുതൽ മൂന്നുവരെ)
ചൊവ്വ
ഇലക്ട്രിക്കൽ, പ്ലംബിംഗ്, പെയിന്റിംഗ്, കെട്ടിട നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ (രാവിലെ എട്ടു മുതൽ രണ്ടു വരെ), വർക്ക് ഷോപ്പുകൾ, ടയർ റിസോളിംഗ്-പഞ്ചർ കടകൾ, വാഹന ഷോറൂമുകളോട് ചേർന്നുള്ള വർക്ക് ഷോപ്പുകൾ, സ്പെയർ പാർട്സ് കടകൾ (ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ), മൊബൈൽ ഷോപ്പ്, മൊബൈൽ സർവീസ്, മൊബൈൽ ആക്സസറീസ് കടകൾ, കമ്പ്യൂട്ടർ അറ്റകുറ്റപ്പണി നടത്തുന്ന കടകൾ.
ഒപ്ടിക്കൽ ഷോപ്പ്, ശ്രവണസഹായ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി, കൃത്രിമ കാലുകൾ വിൽപ്പന-അറ്റകുറ്റപ്പണി കടകൾ, ചകിരി-കയർ നിർമാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ പ്രവർത്തിപ്പിക്കാനുള്ള അനുമതി (ഒമ്പതു മുതൽ ഒന്നു വരെ)
ബുധൻ
ബേക്കറി (രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ), മാംസം, കോഴിക്കട, കോൾഡ് സ്റ്റോറേജ്, വളം, കീടനാശിനി കടകൾ (രാവിലെ ഏഴു മുതൽ ഉച്ചക്ക് ഒന്നു വരെ),തുണിക്കടകൾ, സ്വർണ്ണക്കടകളിൽ ഓൺലൈൻ വഴി മാത്രം വിൽപ്പനയ്ക്ക് (രാവിലെ ഒമ്പതു മുതൽ വൈകിട്ട് ഏഴുവരെ), സ്വർണ്ണപണയ സ്ഥാപനങ്ങൾ (രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടു വരെ), കോഴിത്തീറ്റ, കാലിത്തീറ്റ കടകൾ (രാവിലെ ഒമ്പതു മുതൽ അഞ്ചു വരെ), പഠനോപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ (10 മുതൽ മൂന്നുവരെ)
വ്യാഴം
ഇലക്ട്രിക്കൽ, പ്ലംബിംഗ്, പെയിന്റിംഗ്, കെട്ടിട നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ (രാവിലെ എട്ടു മുതൽ ഒന്നു വരെ), വർക്ക് ഷോപ്പുകൾ, ടയർ റിസോളിംഗ്-പഞ്ചർ കടകൾ, വാഹന ഷോറൂമുകളോട് അനുബന്ധിച്ചുള്ള വർക്ക് ഷോപ്പുകൾ, സ്പെയർ പാർട്സ് കടകൾ (രാവിലെ ഒമ്പതു മുതൽ അഞ്ചു വരെ), മഴക്കോട്ട്, കുടക്കടകൾ (രാവിലെ ഒമ്പതു മുതൽ ഒന്നു വരെ)
വെള്ളി
പ്രിന്റിംഗ് പ്രസുകൾ, ഫോട്ടോ സ്റ്റുഡിയോ, ഫോട്ടോസ്റ്റാറ്റ് കടകൾ, വളം, കീടനാശിനിക്കടകൾ (രാവിലെ എട്ടു മുതൽ ഒന്നു വരെ), ബേക്കറി (10 മുതൽ അഞ്ചു വരെ)
ശനി
മാംസം, കോഴിക്കട, കോൾഡ് സ്റ്റോറേജ് (രാവിലെ എട്ടു മുതൽ ഒന്നു വരെ), മലഞ്ചരക്ക് കടകൾ, മൊബൈൽ ഷോപ്പ്, മൊബൈൽ സർവീസ്, മൊബൈൽ ആക്സസറീസ്, കമ്പ്യൂട്ടർ അറ്റകുറ്റപ്പണി നടത്തുന്ന കടകൾ (രാവിലെ എട്ടുമുതൽ അഞ്ചു വരെ), ഒപ്റ്റിക്കൽ ഷോപ്പ്, ശ്രവണസഹായ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകൾ,ചകിരി-കയർ നിർമാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ പ്രവർത്തിപ്പിക്കാനുള്ള അനുമതി (രാവിലെ ഒമ്പതു മുതൽ ഒന്നു വരെ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |