SignIn
Kerala Kaumudi Online
Thursday, 25 April 2024 1.54 AM IST

ആശങ്ക വേണ്ട, അവരും പഠിക്കും

s

ഓൺലൈൻ പഠന സൗകര്യമൊരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

ആലപ്പുഴ: ഓൺലൈൻ ക്ലാസുകൾ വിദൂരസ്വപ്നമായ, ജില്ലയിലെ പാവപ്പെട്ട കുട്ടികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യക ഇടങ്ങളൊരുക്കുന്നു. സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ ബി.ആർ.സി തലത്തിൽ നടത്തിയ കണക്കെടുപ്പിൽ ജില്ലയിൽ 2850 കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങളില്ലെന്ന് വ്യക്തമായി. ഇതോടെയാണ് ഇവർക്കുകൂടി ക്ളാസുകൾ ലഭ്യമാക്കാനായി താത്കാലിക സൗകര്യങ്ങൾ ഒരുക്കുന്നത്.

സമഗ്രശിക്ഷ കേരളയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രതിഭ കേന്ദ്രങ്ങളും ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലുള്ള വായനശാലകളും പ്രതിഭതീരം പദ്ധതിയിൽ തീരദേശ മേഖലയിൽ സജ്ജമാക്കിയിരിക്കുന്ന ഡിജിറ്റൽ കേന്ദ്രങ്ങളും കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് വിനിയോഗിക്കും. എല്ലാവർക്കും ഡിജിറ്റൽ പഠന ഉപകരണങ്ങൾ ലഭ്യമാകുന്നതുവരെ സമാന്തര പഠനകേന്ദ്രങ്ങൾ പ്രവർത്തിക്കും. കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും കളക്ടറുടെയും നേതൃത്വത്തിൽ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കൂടിയിരുന്നു. യോഗത്തിൽ മന്ത്രിമാർ, എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ വകുപ്പ്, കുടുംബശ്രീ, ലൈബ്രറി കൗൺസിൽ, അദ്ധ്യാപക സംഘടനകൾ, സന്നദ്ധ സംഘടനകൾ, പൂർവ്വാദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടെ കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കാൻ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് മൊബൈൽ ചലഞ്ച്, കളക്ടറുടെ നേതൃത്വത്തിൽ 'കരുതാം ആലപ്പുഴ'യുടെ ഭാഗമായി മൊബൈൽ ചലഞ്ച് എന്നീ പരിപാടികൾ ഇതിന്റെ ഭാഗമായി നടത്തും.

......................

32,225: പൊതുവിദ്യാഭ്യാസ മേഖലയിലെ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ ചേർന്ന പുതിയ കുട്ടികൾ

2850: ജില്ലയിൽ ഓൺലൈൻ ക്ളാസുകൾ ലഭിക്കാത്ത കുട്ടികൾ

 ഇപ്പോൾ നടക്കുന്നത് ഓൺലൈൻ ട്രയൽ ക്ലാസുകൾ

 വിഷയബന്ധിതമായ ക്ലാസുകൾ ജൂൺ 14ന് ആരംഭിക്കും

 സി.ബി.എസ്.ഇ, ഇ.സി.എസ്.ഇ സ്കൂളുകളിൽ കൊഴിഞ്ഞുപോക്ക്

 ഈ കുട്ടികൾ വന്നത് 5, 8 പൊതുവിദ്യാഭ്യാസ ക്ളാസുകളിലേക്ക്

ഓൺലൈൻ പഠനത്തിന് ഉപയോഗിക്കുന്നവ

 പ്രതിഭ കേന്ദ്രങ്ങൾ: 30

 വായനശാലകൾ: 100

 പ്രതിഭാതീരം ക്ലാസ് മുറികൾ: 9

..................

പഠനം കുട്ടിയുടെ അവകാശമാണ്. അതു ലഭ്യമാക്കേണ്ടതു നാം ഓരോരുത്തരുടെയും കർത്തവ്യമാണ്. കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യത്തിൽ അവർക്ക് പഠന സൗകര്യങ്ങൾ ഒരുക്കുന്നതിൽ നാം എല്ലാവരും പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു

വി.ആർ.ഷീല, വിദ്യാഭ്യാസ ഉപഡയറക്ടർ, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.