അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്നത് കേന്ദ്ര സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ ചികിത്സാ മാർഗ നിർദേശങ്ങൾ അനുസരിച്ചാണെന്നും അതിൽ ഉൾപ്പെടുത്താത്ത മരുന്നുകളോ ചികിത്സാ രീതികളോ പരിഗണിക്കുന്നതല്ലെന്നും സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ അറിയിച്ചു. നോഡൽ ഓഫീസർ, മെഡിസിൻ വിഭാഗം മേധാവി എന്നിവർ നിർദേശിക്കാതെ ഒരു മരുന്നും രോഗിയുടെ ബന്ധുക്കൾ പുറത്തു നിന്ന് വാങ്ങരുതെന്ന് സൂപ്രണ്ട് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |