SignIn
Kerala Kaumudi Online
Thursday, 25 April 2024 5.22 AM IST

കൊവിഡ് കാലത്തെ ശമ്പളം; സർക്കാർ നിർദ്ദേശങ്ങൾ തള്ളി ടെക്സ്റ്റൈൽ കോർപ്പറേഷൻ

tt

ആലപ്പുഴ: കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന ലേബർ കമ്മിഷണർ പുറത്തിറക്കിയ മാർഗ്ഗ നിർദേശങ്ങൾ സംസ്ഥാന ടെക്‌സ്റ്റെൽ കോർപ്പറേഷൻ പൂർണമായി അവഗണിച്ചെന്നു പരാതി. കോർപ്പറേഷന് കീഴിലുള്ള കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മില്ലിലെ തൊഴിലാളികൾക്ക് ലോക്ക്ഡൗൺ കാലയളവിൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടതായി യൂണിയൻ നേതാക്കൾ പറയുന്നു.

കൊവിഡ് രണ്ടാം തരംഗത്തോടനുബന്ധിച്ചാണ് വേതനം, തൊഴിൽ ക്രമീകരണം എന്നിവ സംബന്ധിച്ച് കഴിഞ്ഞ ഏപ്രിലിൽ സംസ്ഥാന ലേബർ കമ്മിഷണർ മാർഗനിർദ്ദേശം പുറത്തിറക്കിയത്. അർഹമായ അവധി നൽകുക, ദിവസവേതന അടിസ്ഥാനത്തിലുള്ള തൊഴിലാളികളുടേതടക്കം വേതനത്തിൽ കുറവ് വരുത്തരുത്, ജോലിയിൽ നിന്ന് പുറത്താക്കരുത്, തൊഴിൽ തർക്കങ്ങൾ ഒഴിവാക്കുക എന്നിവയായിരുന്നു പ്രധാന നിർദ്ദേശങ്ങൾ. കോമളപുരം മിൽ കഴിഞ്ഞ മാസം എട്ടു മുതൽ 25 വരെ ലോക്ക്ഡൗൺ കാരണം പ്രവർത്തിച്ചില്ല.എന്നാൽ ഈ കാലയളവിൽ സ്ഥാപനത്തിലെ തൊഴിലാളികൾക്ക് 50 ശതമാനം വേതനം മാത്രമാണ് നൽകിയത്. ആദ്യ ലോക്ക്ഡൗൺ കാലയളവിലും മില്ലിലെ തൊഴിലാളികൾക്ക് കേന്ദ്ര-സംസ്ഥാന നിർദ്ദേശങ്ങൾ മറികടന്ന് മാനേജ്‌മെൻറ് ശമ്പളം വെട്ടിക്കുറച്ചിരുന്നു. ശമ്പളരേഖയിൽ മുഴുവൻ വേതനവും നൽകിയതായി രേഖപ്പെടുത്തുകയും ഇ.എസ്‌.ഐ, പി.എഫ് ആനുകൂല്യങ്ങൾ കുറവ് ചെയ്ത ശേഷം പകുതി ശമ്പളം നൽകുകയുമാണ് ചെയ്തത്. അന്ന് തൊഴിലാളി സംഘടനകളുമായി പേരിനെങ്കിലും ചർച്ച നടത്തിയ മാനേജ്‌മെൻറ് ഇത്തവണ ഏകപക്ഷീയമായി ശമ്പളം വെട്ടിക്കുറക്കുകയായിരുന്നു. മാനേജ്‌മെന്റ് നിലപാടിനെതിരെ മില്ലിലെ തൊഴിലാളി സംഘടനകൾ കോർപറേഷൻ എം.ഡിക്കും മിൽ ജനറൽ മാനേജർക്കും രേഖാമൂലം പരാതി നൽകിയെങ്കിലും പരിഗണിച്ചില്ല.

 തോന്നുംപടി ശമ്പളം

കഴിഞ്ഞ തവണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച തീയതി മുതൽ പിന്നിലേക്ക് ആറ് മാസത്തെ ഹാജരിന്റെ ശരാശരി കണക്കാക്കി അതിന്റെ 50 ശതമാനം തുകയാണ് വിതരണം നടത്തിയത്. എന്നാൽ സാലറി സ്ളിപ്പിൽ മുഴുവൻ ശമ്പളവും രേഖപ്പെടുത്തുകയും ഇ.എസ്.ഐയും പി.എഫും പിടിക്കുകയും ചെയ്തു. അന്ന് ബോർഡിന്റെ അനുമതിയോടെ ഇതു നടത്തിയത്. നിലവിൽ ബോർഡ് ഇല്ല.

....................................

ശമ്പളത്തിൽ മാനേജ്മെന്റ് നടത്തുന്ന വെട്ടിക്കുറവ് തൊഴിലാളി വിരുദ്ധമാണ്. സർക്കാർ നിർദ്ദേശം പാലിച്ച് മുഴുവൻ ശമ്പളവും വിതരണം ചെയ്യണം.

തൊഴിലാളി സംഘടനാ നേതാക്കൾ

.........................................

# കോമളപുരം മില്ലിൽ

 ആകെ തൊഴിലാളികൾ: 328

 പരമാവധി പ്രതിദിന വേതനം:732രൂപ

 കുറഞ്ഞത്: 711രൂപ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.