SignIn
Kerala Kaumudi Online
Saturday, 20 April 2024 12.28 AM IST

ജീവൻ രക്ഷി​ക്കാൻ പ്രകാശ് ഇനിയും രക്തമൊഴുക്കും!

prakash

ചാരുംമൂട്: രക്തദാനമെന്ന മഹത്തായ ഇടപെടലിൽ ചുനക്കരയുടെ അഭിമാനമാണ് ചുനക്കര പ്രകാശ്. ഇതിനോടകം 155 പേരുടെ ജീവന് കൈത്താങ്ങാവാൻ രക്തം നൽകിയ കലാ, സാമൂഹ്യ പ്രവർത്തകനായ പ്രകാശ് പ്രദേശത്തെ സമാനതകളില്ലാത്ത വ്യക്തിത്യമാണിപ്പോൾ.

27 വർഷമായി സാമൂഹ്യ പ്രവർത്തന രംഗത്തുണ്ട് പ്രകാശ്. നാടകം, സിനിമ, സീരിയൽ മേഖലയിലും ഒറ്റയാൾ സമരങ്ങളിലും സാമൂഹിക രംഗങ്ങളിലും സജീവസാന്നിദ്ധ്യമാണ് ഇദ്ദേഹം. മാസം ഒന്നിൽ കൂടുതൽ തവണ രക്തം കൊടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും പ്രകാശ് പറഞ്ഞു.

20,000ന് മുകളിലുള്ള രക്തദാതാക്കളുടെ ഒരു ശൃംഖല തന്നെ പ്രകാശിനുണ്ട്. ചുനക്കര പ്രീതാലയത്തിൽ പരേതനായ ചെല്ലപ്പന്റെയും അമ്മിണിയുടേയും മകനായ പ്രകാശ് അവിവാഹിതനാണ്. കഴിഞ്ഞ ലോക രക്തദാന ദിനത്തിലും പ്രകാശ് രക്തം ദാനം ചെയ്തു. ഒ പോസി​റ്റീവ് രക്തം ആവശ്യമുള്ള ആർക്കും പ്രകാശി​നെ വി​ളി​ക്കാം. ഫോൺ​: 8547010993

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.