SignIn
Kerala Kaumudi Online
Thursday, 25 April 2024 5.52 PM IST

ക്ഷീരകർഷകർക്കായി ജില്ലാപഞ്ചായത്തിന്റെ 'ദയ'

s

കൊവിഡ് ബാധിതരായ ക്ഷീരകർഷകരുടെ കന്നുകാലികൾക്ക് സംരക്ഷണം

ആലപ്പുഴ : കൊവിഡ് ബാധിതരുടെ വീടുകളിൽ വളർത്തുന്ന പശുവിന്റെ പാൽ വിൽക്കാനാവാതെ നശിപ്പിച്ച് കളയുന്ന പ്രതിസന്ധിക്ക് പരിഹാരമായി ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച 'ദയ' പദ്ധതി ക്ഷീരകർഷകർക്ക് അനുഗ്രഹമാവുന്നു. പദ്ധതിക്ക് തുടക്കമായതോടെ പശുക്കൾക്ക് താത്കാലിക വാസസ്ഥലം ലഭ്യമാക്കാനും കൃത്യ സമയത്ത് പാൽ കറന്നെടുക്കാനുമുള്ള സംവിധാനമൊരുങ്ങി. കറവ മുടങ്ങാത്തതിനാൽ കർഷകന് സാമ്പത്തിക നഷ്ടവുമുണ്ടാകില്ല. കറവക്കാരനുള്ള വേതനമുൾപ്പെടെ പദ്ധതി വഴി ജില്ലാ പഞ്ചായത്ത് നൽകും.

വിവിധ ഡിവിഷനുകളിൽ പശുക്കളെ മാറ്റി പാർപ്പിക്കുന്ന ക്രമീകരണങ്ങൾ ആരംഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി പറഞ്ഞു. കാലികൾക്ക് വാസസ്ഥലം ഒരുക്കുന്നതിന്റെയും മറ്റ് പരിചരണങ്ങൾ ഉറപ്പാക്കുന്നതിന്റെയും ചുമതല മൃഗസംരക്ഷണ വകുപ്പിനും ഡയറി ഡിപ്പാർട്ട്മെന്റിനുമാണ് . ക്ഷീരകർഷകരുടെ വീട്ടിൽ കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തെന്ന് അറിഞ്ഞാലുടൻ ആ കുടുംബത്തെ ബന്ധപ്പെടാനുള്ള ഉത്തരവാദിത്വം ഡയറി വിഭാഗത്തെയാണ് ഏൽപ്പിച്ചിരിക്കുന്നത്. അടുത്തുള്ള പാൽ സൊസൈറ്റിയുമായി ബന്ധപ്പെട്ട് പാൽ അളന്നെടുക്കുന്നതിനും, ആവശ്യമെങ്കിൽ കാലികളെ മാറ്റിക്കെട്ടുന്നതിനുമുള്ള നിർദേശങ്ങൾ നൽകുകയും ക്രമീകരണം ഒരുക്കുകയും ചെയ്യണം. സൊസൈറ്റികളാണ് പാൽ കറന്നെടുക്കാൻ ആളുകളെ നിയോഗിക്കേണ്ടത്.

പദ്ധതിയുടെ ആകെ ചിലവ് : ₹3 കോടി

ജില്ലാ പഞ്ചായത്ത് വിഹിതം : ₹72 ലക്ഷം

ബ്ലോക്ക് പഞ്ചായത്ത് വിഹിതം : ₹10 ലക്ഷം

ഗ്രാമപഞ്ചായത്ത് വിഹിതം : ₹1 ലക്ഷം

പദ്ധതി ഇങ്ങനെ

കന്നുകാലികളെ പ്രത്യേകം വാസ സ്ഥലത്തേക്ക് മാറ്റും

ഭക്ഷണവും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കും

 പാൽ കറന്നു കിട്ടുന്ന വരുമാനം ക്ഷീരകർഷകർക്ക് നൽകും

എല്ലാ പഞ്ചായത്തുകളിലും ആവശ്യത്തിന് കാറ്റിൽ ഷെഡുകൾ ഒഴിഞ്ഞുകിടപ്പുണ്ട്. കയ‌ർ ഷെഡുകളും ധാരാളമുണ്ട്. ഇവ തികയാതെ വന്നാൽ ടർപ്പോളിൻ വലിച്ച് ഷെഡു കെട്ടി സംരക്ഷണം ഒരുക്കും

വിവരം അറിയിക്കണം

ക്ഷീരസംഘങ്ങളിൽ പാൽ എത്തിക്കുന്ന കർഷകരുടെ വിവരങ്ങൾ കൃത്യമായി അറിയാൻ സാധിക്കും. എന്നാൽ വീട് കേന്ദ്രീകരിച്ച് മാത്രം പാൽവിൽപ്പന നടത്തുന്ന കർഷകർ പോസിറ്റീവായാൽ ക്ഷീര സംഘങ്ങളെയോ മൃഗ സംരക്ഷണ വകുപ്പിനെയോ വിവരം ധരിപ്പിക്കണം.

ജില്ലാ പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്ഷീരകർഷരുടെ വളർത്തുമൃഗങ്ങളെ സംരക്ഷിക്കുന്ന ദയ പദ്ധതി ആവിഷ്കരിച്ചത്. പ്രതിസന്ധിഘട്ടത്തിൽ ക്ഷീരമേഖലയെ സംരക്ഷിക്കുകയാണ് ലക്ഷ്യം

- കെ.ജി.രാജേശ്വരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.